എന്നാലും ഇതെങ്ങെനെ സംഭവിച്ചു? വൈറലായി ഹ്യുണ്ടായി കാറിലെ 'FDAS'

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ADAS ഫീച്ചറിനെ കുറിച്ച് വാഹന പ്രേമികള്‍ക്ക് അറിവുണ്ടായിരിക്കും. എന്നാല്‍ നിങ്ങള്‍ ആരെങ്കിലും FDAS എന്ന് കേട്ടിട്ടുണ്ടോ?. തെറ്റിദ്ധരിക്കേണ്ട ഇത് കാറില്‍ വരുന്ന ഫീച്ചര്‍ ഒന്നുമല്ല കേട്ടോ. അടുത്തിടെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഒരു കാറിന്റെ ദൃശ്യം കണ്ട് നെറ്റിസണ്‍സാണ് ഇത്തരമൊരു പ്രയോഗം നടത്തിയത്. അതിനെ കുറിച്ച് വിശദമായി നോക്കാം.

ലോകത്തില്‍ തന്നെ ഏറ്റവും മോശം ഡ്രൈവിംഗ് സംസ്‌കാരം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്ന് പൊതുവേ വിമര്‍ശനമുണ്ട്. പലപ്പോഴും നിരത്തുകളില്‍ ആളുകള്‍ കാണിച്ച്കൂട്ടുന്ന അഭ്യാസങ്ങളാണ് അത്തരമൊരു ചീത്തപ്പേര് ലഭിക്കാന്‍ കാരണം. ഇന്ത്യന്‍ നിരത്തുകളിലെ ചില കാഴ്ചകള്‍ കണ്ടാല്‍ ഇതെങ്ങനെ സംഭവിച്ചുവെന്നോര്‍ത്ത്. നമ്മള്‍ തന്നെ മൂക്കത്ത് വിരല്‍ വെക്കും.

kona accident

ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയുടെ ഒരു വീഡിയോ വീഡിയോ കണ്ടാല്‍ നിങ്ങളും അത്ഭുതപ്പെടും ഇതെങ്ങെനെ സംഭവിച്ചുവെന്ന്. സഹുല്‍ ചൗധരി എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിലാണ് റോഡിലെ ഡിവൈഡറില്‍ 'പറന്ന്' കയറി സ്ഥാനം പിടിച്ച ഹ്യുണ്ടായി കോന കാണാനാകുക. 'ഹ്യുണ്ടായി കാറിലെ FDAS' ഇതായിരുന്നു വീഡിയോക്ക് ഇദ്ദേഹം നല്‍കിയ അടിക്കുറിപ്പ്.

ഫൈ്‌ലയിംഗ് ഡ്രൈവര്‍ അസിസ്റ്റസ് സിസ്റ്റം എന്നതാണ് ഇവിടെ കക്ഷി FDAS എന്നത് കൊണ്ട് അര്‍ത്ഥമാക്കിയത്. വീഡിയോ നിരീക്ഷിക്കുമ്പോള്‍ ഈ ഇലക്ട്രിക് എസ്‌യുവിയുടെ കിടപ്പ് കണ്ട് റോഡിലൂടെ പോകുന്ന കാറുകളിലുള്ള ആളുകളും മറ്റുള്ള ജനങ്ങളും ആശ്ചര്യപ്പെടുന്നത് കാണാം. എല്ലാവരുടെയും ഉള്ളില്‍ ഒറ്റ സംശയം മാത്രമാണ് ഉദിക്കുന്നത്. എന്നാലും എങ്ങനെ ആ കാര്‍ അവിടെയെത്തി?.

kona accident

ഡിവൈഡറിന് മുന്നില്‍ റാംപോ മറ്റ് വസ്തുക്കളോ ഇല്ലാത്തതിനാല്‍ കോന എങ്ങിനെ അവിടെയെത്തി എന്ന സംശയമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്‌സിലും നിറയുന്നത്. കോന യഥാര്‍ത്ഥത്തില്‍ എങ്ങനെ അവിടെയെത്തി എന്ന കാര്യം എങ്ങനെയെന്ന് ഉറപ്പിച്ച് പറയാന്‍ വല്ല സിസിടിവി ദൃശ്യങ്ങളും ലഭ്യമാകേണ്ടതുണ്ട്. അല്ലെങ്കില്‍ കാര്‍ ഉടമ തന്നെ പ്രത്യക്ഷപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കേണ്ടി വരും.

ഏതായാലും സാഹുല്‍ ചൗധരി ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ 1.3 ലക്ഷം ലൈക്കുകള്‍ നേടിയിട്ടുണ്ട്. 32 ലക്ഷം കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചത്. ഇതാണ് ശരിയായ ഓട്ടോ പൈലെറ്റ് എന്നും കാര്‍ ക്രാഷ് ലാന്‍ഡ് ചെയ്തുവെന്നും തുടങ്ങി രസകരമായ കമന്റുകളാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. സംഗതി വിചിത്രമായി തോന്നാമെങ്കിലും കാര്‍ 'പറന്ന' സമീപകാലത്തെ ആദ്യ സംഭവമല്ല ഇത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്ത് ഒരു ടൊയോട്ട കൊറോള സെഡാന്‍ കാര്‍ ആയിരുന്നു ഇത്തരത്തില്‍ വൈറലായത്. ഒരു വീടിന്റെ രണ്ടാം നിലയിലേക്കായിരുന്നു കാര്‍ ഇടിച്ചുകയറിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയല്‍ വൈറലായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പെന്‍സില്‍വാനിയയിലെ ലെവിസ്ടൗണില്‍ സമാനമായ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗ്രേ കളറിലുള്ള ടൊയോട്ട കൊറോള സെഡാന്‍ ആയിരുന്നു ഇവിടത്തെ താരം.

വീടിന്റെ രണ്ടാം നിലയില്‍ ഇടിച്ചുകയറി നില്‍ക്കുന്ന സെഡാന്‍ കാറിന്റെ ചിത്രങ്ങളും വൈറലായി മാറി. കാര്‍ ഇടിച്ച് കയറുന്ന സമയത്ത് വീടിന്റെ ഉടമകളില്‍ ഒരാളായ വ്യക്തി താഴത്തെ നിലയില്‍ ആയതിനാല്‍ അത്യാഹിതമെന്നും സംഭവിച്ചില്ല. 20 വയസ്സുകാരനായ ഇവാന്‍ മില്ലര്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇതൊരു അപകടമല്ലെന്നും ബോധപൂര്‍വമുള്ള പ്രവര്‍ത്തിയാണെന്നുമായിരുന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റ മില്ലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിന്റെ മുന്‍ഭാഗം ഇടിയില്‍ തകര്‍ന്നിട്ടുണ്ട്. ടോ ട്രക്ക് ഉപയോഗിച്ചാണ് കാര്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കിയത്. മുമ്പും ഇതുപോലുള്ള സംഭവങ്ങള്‍ നടക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇത്രകണ്ട് പ്രചാരത്തിലുള്ളതിനാല്‍ ഇവയുടെ ചിത്രങ്ങളും വീഡിയോകളും കൂടുതലായി ശ്രദ്ധിക്കപ്പെടുകയാണ്. ഇവിടെ ഹ്യുണ്ടായി കോന ഇവിക്ക് എന്തായിരിക്കും സംഭവിച്ചതെന്നാണ് നിങ്ങള്‍ കരുതുന്നത്?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Saturday, September 23, 2023, 14:56 [IST]
English summary
Hyundai kona ev lodged on top of a road divider viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X