ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് ഹ്യുണ്ടായി. ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ബ്രാൻഡ് നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഇപ്പോൾ, എല്ലാത്തരം ഉപഭേക്താക്കൾക്കും ഒരു കാർ ലഭ്യമാക്കുന്നതിന് രാജ്യത്ത് അഞ്ച് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ കാർ നിർമ്മാതാക്കൾ ആലോചിക്കുന്നു. ഈ രീതിയിൽ, ഹ്യുണ്ടായിക്ക് വിപണിയിൽ ശക്തമായ പിടിപാടുണ്ടാക്കാനും കൂടാതെ ഒന്നാം സ്ഥാനത്തേക്ക് ശക്തമായി പോരാടാനും കഴിയും.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ബ്രാൻഡ് പ്രായോഗിക യൂട്ടിലിറ്റി വാഹനങ്ങൾ മാത്രമല്ല, ഇന്ത്യയിലെ N-ലൈൻ പെർഫോമൻസ് ഡിവിഷന്റെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നു. ഹ്യുണ്ടായിയിൽ നിന്ന് വരാനിരിക്കുന്ന മികച്ച അഞ്ച് കാറുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ സമാഹരിച്ചിട്ടുണ്ട്, ഇവ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചേരും.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

1. ഹ്യുണ്ടായി കാസ്പർ

മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയ്ക്കെതിരെ ദക്ഷിണ കൊറിയൻ ബ്രാൻഡ് പുറത്തിറക്കാനൊരുങ്ങുന്ന മോഡലാണ് ഹ്യുണ്ടായി കാസ്പർ. ദക്ഷിണ കൊറിയയിലെ ബ്രാൻഡിന്റെ നിർമ്മാണ യൂണിറ്റിൽ കാസ്പറിന്റെ ഉത്പാദനം ഉടൻ ആരംഭിക്കും. അടുത്ത വർഷം ഇത് ഇന്ത്യൻ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

വൃത്താകൃതിയിലുള്ള ഡിസൈൻ ഹൈലൈറ്റുകളുമായി ഒരു അപ്പ്റൈറ്റ് സിലൗറ്റ് കാസ്പറിന് ഉണ്ടായിരിക്കും. 1.1 ലിറ്റർ പെട്രോൾ മോട്ടോറുമായി കാസ്പർ വരുമെന്ന് പ്രതീക്ഷിക്കുന്നു. 4.5 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഇത് സവിശേഷതകളുടെ മാന്യമായ ഒരു നീണ്ട ലിസ്റ്റുമായി ലോഡ് ചെയ്യും. കൂടാതെ, കാസ്പറിന് 3.6 m നീളവും 1.6 m വീതിയും 1.6 m ഉയരവുമുണ്ടാകും.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

2. ഹ്യുണ്ടായി i20 N ലൈൻ

ഈ ലിസ്റ്റിലെ ഏക N-ലൈൻ മോഡൽ i20 N-ലൈൻ മാത്രമാണ്. പെർഡഫോമെൻസ് മെഡൽ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കാമോ വ്രാപ്പ്ഡ് ടെസ്റ്റ് യൂണിറ്റുകൾ ഇന്ത്യൻ റോഡുകളിൽ പല തവണ പരീക്ഷയോട്ടം നടത്തുന്ന ചിത്രങ്ങൾ ഇതിനൊടകം പുറത്തു വന്നിരുന്നു, ഇത് എക്സ്റ്റീരിയറിന്റെ ഒരു നേർക്കാഴ്ച നൽകുന്നു.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

i20 N-ലൈനിൽ പുനർനിർമ്മിച്ച ബമ്പറുകളും ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും വന്നേക്കാം. മാത്രമല്ല, ക്രോം ബിറ്റുകൾക്ക് പകരം ഇതിൽ ഗ്ലോസ് ബ്ലാക്ക് ഹൈലൈറ്റുകൾ നിർമ്മാതാക്കൾ നൽകാം. i20 N-ലൈനിന് ശക്തി പകരുന്നത് 1.0 ലിറ്റർ T-GDi മോട്ടോറാണ്. എഞ്ചിൻ 120 bhp കരുത്ത് പുറപ്പെടുവിക്കുന്നു. കൂടാതെ, 17 ഇഞ്ച് റിമ്മുകളും ടയിറ്റർ സസ്പെൻഷനും ലഭിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

3. ഹ്യുണ്ടായി സ്റ്റാർഗസർ

മാരുതി സുസുക്കി എർട്ടിഗയുടെ പ്രധാന എതിരാളിയാണ് ഹ്യുണ്ടായി സ്റ്റാർഗസർ. ആന്തരികമായി ഹ്യുണ്ടായി KS എന്ന് കോഡ് നാമത്തിൽ അറിയപ്പെടുന്ന, ഏഴ്-സീറ്റർ എംപിവി അടുത്ത വർഷത്തോടെ ആഗോള അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്. റഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, തായ്‌ലൻഡ് തുടങ്ങിയ ഇടങ്ങളിൽ സ്റ്റാർഗേസറുമായി ഉയർന്നുവരുന്ന എംപിവി വിപണികളെയാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

എംപിവിക്ക് അടിവരയിടുന്നത് ക്രെറ്റയുടെ പ്ലാറ്റ്ഫോമിന്റെ പുനർനിർമ്മിച്ച പതിപ്പായിരിക്കും. സീറ്റിംഗ് ഓപ്ഷനുകളിൽ ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകൾ ഉൾപ്പെടും. പവർട്രെയിൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസലും ഉൾപ്പെടാം. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, CVT, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ലഭിച്ചേക്കാം.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

4. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മിഡ്-ലൈഫ് പുതുക്കൽ ക്രെറ്റയ്ക്ക് ധാരാളം ഡിസൈൻ അപ്‌ഡേറ്റുകൾ കൊണ്ടുവരുമെന്ന് ഇവ വെളിപ്പെടുത്തുന്നു. അന്തർദേശീയ വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ട്യൂസോണിന്റെ മുൻവശത്തിന്റെ പ്രചോദനം ഇത് ഉൾക്കൊള്ളും.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

വിശാലമായ പാരാമെട്രിക് ഗ്രില്ലിൽ സംയോജിത എൽഇഡി ഡിആർഎല്ലുകൾ എന്നിവ വാഹനത്തിൽ ഉണ്ടാകും. ഹെഡ്‌ലാമ്പുകൾ ബമ്പറിന്റെ താഴത്തെ ഭാഗത്തേക്ക് നീക്കി സജ്ജീകരിച്ചിരിക്കുന്നു. പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുള്ള പുനർരൂപകൽപ്പന ചെയ്ത യൂണിറ്റായിരിക്കും വാഹനത്തിൽ വരുന്നത്. പവർട്രെയിൻ ഓപ്ഷനുകൾ അതേപടി നിലനിൽക്കും, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായി ക്രെറ്റ 2022 അവസാനത്തോടെ ഇന്ത്യയിലെ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

5. ന്യൂ-ജെൻ ഹ്യുണ്ടായി ട്യൂസോൺ

2022 പകുതിയോടെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഹ്യുണ്ടായി ട്യൂസോണിന്റെ പുതിയ തലമുറ ഇതിനകം അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിക്കഴിഞ്ഞു. ചെത്തി മുനിക്കിയ ബോഡി വർക്കും ഷാർപ്പ് ഡിസൈൻ ഘടകങ്ങളുമുള്ള സവിശേഷമായ സ്റ്റൈലിംഗാണ് ഇത് അവതരിപ്പിക്കുന്നത്. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയുമുള്ള ഒരു അപ്പ്മാർക്കറ്റ് കാബിൻ ഇതിന്റെ സവിശേഷതകളാണ്.

ഇന്ത്യൻ വിപണിയിൽ ഒന്നാമനാവാൻ അഞ്ച് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ശക്തവും കാര്യക്ഷമവുമായ പെട്രോൾ, ഹൈബ്രിഡ് പവർട്രെയിനുകൾ അടങ്ങിയ നിരവധി എഞ്ചിൻ, ട്രാൻസ്മിഷൻ ചോയ്‌സുകളുമായി 2022 ഹ്യുണ്ടായി ട്യൂസോൺ ലഭ്യമാവും. കൂടാതെ, പുതിയ തലമുറ ട്യൂസണിന് HTRAC AWD സംവിധാനം ലഭിക്കുന്നു, കഴിവുള്ള ഒരു സോഫ്റ്റ്-റോഡറായി മാറാൻ ഇത് സഹായിക്കുന്നു. ഇന്ത്യയിൽ, പുതിയ മോഡൽ ഏകദേശം 25 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai lining up 5 new models for indian market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X