വെന്യു ഇടിച്ചുകയറിയിട്ടും കൂസലില്ലാതെ നാനോ; ശരിക്കും നാനോ 'ഓകെ' ആണോ?

വാഹനം ഏതായാലും അത് അപകടത്തില്‍ പെടുന്നത് ആരായാലും ഇഷ്ടപ്പെടുന്നില്ല. ഇന്ത്യന്‍ റോഡുകളില്‍ ഏത് സമയം വേണമെങ്കിലും അപകടം സംഭവിക്കാമെന്നതിനാല്‍ ആളുകള്‍ വാഹനം തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സേഫ്റ്റി റേറ്റിംഗും ബില്‍ഡ് ക്വാളിറ്റിയുമാണ് കൂടുതലായി പരിഗണനയില്‍ വരാറുള്ളത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പലപ്പോഴും നാം വാഹനത്തിന്റെ 'ശക്തി' നിര്‍ണയിക്കുന്നത് വാഹനാപകട സമയത്ത് അതിന്റെ നില കണ്ടിട്ടാണ്.

അപകട സമയത്ത് പാറപോലെ ഉറച്ച് നിന്ന് ബില്‍ഡ് ക്വാളിറ്റിയുടെ പേരില്‍ ഒരുപാട് ഫാന്‍സിനെ നേടിയ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ് (Tata Motors). ടാറ്റയുടെ ഏറ്റവും കുഞ്ഞന്‍ കാറായ നാനോ (Tata Nano) മുതല്‍ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ വരെ അത്യാഹിത സമയത്ത് ബില്‍ഡ് ക്വാളിറ്റി കൊണ്ട് യാത്രക്കാരെ സുരക്ഷിതരാക്കിയ സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഒരു അപകടത്തില്‍ നിന്ന് നമുക്ക് ഒരു വാഹനത്തിന്റെ ശക്തി നിര്‍ണയിക്കാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം?.

hyundai venue hits tata nano

അതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നമ്മുടെ മുന്നില്‍ ടാറ്റ നാനോയും ഹ്യുണ്ടായി വെന്യുവും ഉള്‍പ്പെട്ട ഒരു അപകടമുണ്ട്. ജമ്മുവിലാണ് സംഭവം. 14 ലക്ഷം രൂപ വിലയുള്ള കാര്‍ രണ്ട് ലക്ഷം മാത്രം വിലയുളള ടാറ്റ നാനോയില്‍ ഇടിച്ച ശേഷം സംഭവിച്ചതെന്ന തരത്തില്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധിക്കപ്പെട്ടു. ഹ്യുണ്ടായി വെന്യു ടാറ്റ നാനോയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്നാണ് വീഡിയോയില്‍ പറയുന്നത്.

അപകടത്തിന്റെ ആഘാതത്തില്‍ ഹ്യുണ്ടായി വെന്യുവിന്റെ (Hyundai Venue) മുന്‍ഭാഗം പൊളിഞ്ഞു. എയര്‍ബാഗുകള്‍ വിടര്‍ന്നതായും കാണാം. ഒപ്പംതന്നെ ടാറ്റ നാനോയുടെ പിന്‍ഭാഗത്തും വലിയ തകരാറുകള്‍ ഉണ്ടായിട്ടുണ്ട്. ഇടിയെ തുടര്‍ന്ന് ടാറ്റ നാനോയുടെ പിറകിലെ ആക്‌സില്‍ ഒടിഞ്ഞിട്ടുണ്ട്. രണ്ട് കാറുകളിലെയും യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇരുകാറുകളിലെയും യാത്രക്കാര്‍ക്കുണ്ടായ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നില്ല.

എന്നാല്‍ ടാറ്റ നാനോയുടെ ബില്‍ഡ് ക്വാളിറ്റി (Build Quality) കാരണമാണ് ഹ്യുണ്ടായി വെന്യുവിന് ഇത്രയും കേടുപാട് സംഭവിച്ചതെന്നാണ് വീഡിയോയില്‍ പറയുന്നത്. കമന്റ് ബോക്‌സും ഇത്തരം അഭിപ്രായങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ എന്ന് നമുക്ക് നോക്കാം. ഒരു വാഹനം അപകടത്തില്‍ പെടുകയോ കൂട്ടിയിടിക്കുകയോ ചെയ്യുന്ന സമയത്ത് പരമാവധി ഊര്‍ജ്ജം ആഗിരണം ചെയ്യുന്നതിനായാണ് ആധുനിക കാറുകളില്‍ ക്രമ്പിള്‍ സോണുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

കൂട്ടിയിടിയുടെ സമയത്ത് ഈ ക്രമ്പിള്‍ സോണുകള്‍ (Crumple zone) തകരുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രണ്ട് ക്രമ്പിള്‍ സോണുകളുടെ ഇടയിലാണ് 'സേഫ് സോണ്‍' കാണപ്പെടുക. വന്‍ അപകടങ്ങളിലും കൂട്ടിയിടിയിലും തകരാതിരിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ഇതിലൂടെ വാഹനത്തിലെ യാത്രക്കാരെ സുരക്ഷിതരാക്കാന്‍ സാധിക്കും. ലോകത്തിലെ വന്‍കിട കാര്‍ നിര്‍മാതാക്കള്‍ ഈ സേഫ്റ്റി തത്വം തങ്ങളുടെ കാറുകളില്‍ പ്രയോഗിക്കുന്നു.

അപകടസമയത്ത് കാറില്‍ ആദ്യം പ്രതിരോധം തീര്‍ക്കുന്നത് മുകളില്‍ പറഞ്ഞ ക്രമ്പിള്‍ സോണുകളാണ്. ക്രമ്പിള്‍ സോണുകള്‍ അപകടസമയത്ത് തകര്‍ന്ന് ഊര്‍ജ്ജം ആഗിരണം ചെയ്യുമ്പോള്‍ ഇതിന്റെ നേര്‍വിപരീതത്തിലാണ് കാറിന്റെ ക്യാബിന്‍ പ്രവര്‍ത്തിക്കുന്നത്. ആഘാതങ്ങളെ ചെറുക്കാനും എളുപ്പത്തില്‍ തകരാതിരിക്കുകയും ചെയ്യാതെ ക്യാബിന്‍ യാത്രക്കാര്‍ക്ക് സംരക്ഷണമാകുന്നു. ക്രാഷ് ടെസ്റ്റിലെ സൂപ്പര്‍സ്റ്റാറുകളാണ് ടാറ്റ കാറുകള്‍.

എന്നാല്‍ ഗ്ലോബല്‍ NCAP ടെസ്റ്റില്‍ 0 സ്റ്റാര്‍ മാത്രമാണ് ടാറ്റ നാനോക്ക് ലഭിച്ചിരിക്കുന്നത്. ഇത് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയ വില കുറഞ്ഞ കാറുകളില്‍ ഒന്നായതിനാല്‍ വമ്പന്‍ സുരക്ഷ സംവിധാനങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കാന്‍ പാടില്ലെല്ലോ. ഒരു കുഞ്ഞന്‍ കാര്‍ കൂടി ആയതിനാല്‍ നാനോയില്‍ ക്രമ്പിള്‍ സോണുകള്‍ ഉള്‍പ്പെടുത്താന്‍ കൂടുതല്‍ ഇടമില്ലായിരിക്കാം. പരിമിതമായ ക്രമ്പിള്‍ സോണുകള്‍ ഉള്ള വാഹനത്തില്‍ അപകട സമയത്ത് ആഘാതം യാത്ര ചെയ്യുന്നവരിലേക്കും വരാം.

പുറമെ നിന്ന് നോക്കുമ്പോള്‍ ക്രമ്പിള്‍ സോണുകളില്ലാത്ത കാറുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി തോന്നില്ല. എന്നാല്‍ സംഗതി മാറ്റമുണ്ട്. ഇവിടെ ഈ വീഡിയോയിലുള്ള നാനോയുടെ ഷാസിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായാണ് തോന്നുന്നത്. മറുവശത്ത് ചില പാര്‍ട്‌സുകള്‍ മാറ്റിയാല്‍ ഹ്യുണ്ടായി വെന്യു വീണ്ടും നിരത്തിലിറക്കാം. എന്നാല്‍ ഷാസി പണിയായതിനാല്‍ നാനോയുടെ കാര്യം ഗോവിന്ദ.

ഷാസിക്കുണ്ടാകുന്ന കേടുപാടുകള്‍ കാറിന്റെ ക്രമം തെറ്റിക്കുന്നതിനാല്‍ തന്നെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും ഇത് ഓടിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ഇക്കാരണങ്ങളെല്ലാം മുന്‍നിര്‍ത്തി ഇനി ഒരു അപകടത്തിന്റെ ചിത്രമോ വീഡിയോയോ കാണുമ്പോള്‍ ഒന്നിരുത്തി ചിന്തിക്കുക. ക്രമ്പിള്‍ സോണുകള്‍ വീക്ഷിക്കുക. എന്നതിന് ശേഷം മാത്രം കാറിന്റെ കേടുപാടുകളെയും അതിന്റെ ശക്തിയെയും കുറിച്ച് പറയാം എന്നാണ് തോന്നുന്നത്. അപകടം പലപ്പോഴും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. അതിനാല്‍ റോഡ് നിയമങ്ങള്‍ പാലിച്ച് ശ്രദ്ധയോടെ വാഹനം ഓടിച്ച് സുരക്ഷിതരായിരിക്കൂ.

More from DriveSpark

Article Published On: Thursday, May 11, 2023, 13:38 [IST]
English summary
Hyundai venue crashed behind nano did tata cars build quality caused more damage to suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X