കാളവണ്ടി ഒന്നേ!..ഇതൊക്കെ നിസാരം; ഇടിച്ചു കരണം മറിഞ്ഞ് ഹ്യുണ്ടായി വെന്യു

വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിഞ്ഞാൽ അപകടം നടക്കുമെന്ന കാര്യം എല്ലാവർക്കും അറിയാം. അപകടത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും നമ്മൾ എപ്പോഴും സോഷ്യൽ മീഡിയകളിൽ കാണുന്നതാണ്. ഹ്യുണ്ടായി വെന്യു അപകടത്തിൽ പെടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്.വെന്യുവിൻ്റെ പിന്നിൽ പൊയ്കൊണ്ടിരുന്ന വാഹനത്തിൻ്റെ ഡാഷ്ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

തമിഴ്‌നാട്ടിലെ തെങ്കാശി - രാജപാളയം റോഡിൽ കൂടെ പോകുമ്പോഴായിരുന്നു കാളവണ്ടിയുമായി ഇടിക്കുന്നത്. വാഹനം 45 കിലോമീറ്റർ വേഗതയിലായിരുന്നു. ശൂന്യമായ വഴിയിലായിരുന്നു അപകടം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. കാളവണ്ടിയുടെ പിന്നിൽ കാറിൻ്റെ ഇടതുവശം ഇടിച്ചു വാഹനം മറിയുകയായിരുന്നു.ഒരു തവണ കരണം മറിഞ്ഞതിന് ശേഷമാണ് കാർ പൂർവ്വസ്ഥിതിയിലെത്തിയത്.

കാളവണ്ടി ഒന്നേ!..ഇതൊക്കെ നിസാരം; ഇടിച്ചു കരണം മറിഞ്ഞ് ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായ് വെന്യൂവിനെ പിന്തുടരുന്ന കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ നിന്നാണ് വീഡിയോ പതിഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശി - രാജപാളയം റോഡിൽ നിന്നുള്ള വീഡിയോയിൽ താരതമ്യേന ശൂന്യമായ ഒറ്റവരി പാത കാണിക്കുന്നു. ഹ്യുണ്ടായ് വെന്യു ഡ്രൈവർ റോഡിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലായിരുന്നു. ഡ്രൈവറിൻ്റെ അശ്രദ്ധ കൊണ്ട് മാത്രമാണ് അപകടം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. മുന്നിലുളളത് ശ്രദ്ധിക്കാതെ ഫോണിൽ സംസാരിക്കുകയോ മെസേജ് അയച്ചു കൊണ്ടോ ആണ് പലരും വാഹനം ഓടിക്കുന്നത്.

ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇപ്പോൾ പുതിയ പഠനത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നതിൽ ഏറ്റവും മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലാണ് എന്നാണ്. അതിൽ വലിയ അതിശയോക്തിയൊന്നുമില്ല എന്നാണ് എനിക്ക് പറയാനുളളത്. കാരണം നമ്മൾക്ക് എല്ലാം അനുഭവം ഉളളതാണല്ലോ ഇന്ത്യൻ നിരത്തിലെ ഡ്രൈവർമാരുടെ ഡ്രൈവിങ്ങ് മികവ്.

റാങ്കിങ്ങ് നോക്കുകയാണെങ്കിൽ നാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. പല ഘടകങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽക്കരണം, അപകടങ്ങളുടെ എണ്ണം, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വിദഗ്ദർ പറഞ്ഞിരിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ വിപണി താരതമ്യം നടത്താൻ മുഖവിലയ്ക്ക് എടുക്കുന്ന ഘടകങ്ങൾ കൂടിയാണ് ഇവ. ലോകത്തിലെ ഏറ്റവും നല്ല ഡ്രൈവർമാരും അത് പോലെ തന്നെ മോശം ഡ്രൈവേഴ്സ് എവിടെയാണ് ഉളളതെന്നും ഇൻഷുറൻസ് കമ്പനികൾ കണ്ടെത്തും.

ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.

കാളവണ്ടി ഒന്നേ!..ഇതൊക്കെ നിസാരം; ഇടിച്ചു കരണം മറിഞ്ഞ് ഹ്യുണ്ടായി വെന്യു

ഇന്ത്യയുടെ തലസ്ഥാന നഗരിയാണ് ഏറ്റവും കൂടുതൽ അപകടസാധ്യത ഉളള നഗരമായി പട്ടികയിൽ മുന്നിൽ. അപകടങ്ങൾ കൂടുതലും മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് നടക്കുന്നത് എന്നാണ് പുതിയ പഠനത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. തലസ്ഥാന നഗരി പട്ടികയിൽ മുന്നിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ മറ്റ് നഗരങ്ങളുടെ അവസ്ഥയും പിന്നിലല്ല. ഹൈദരാബാദ്, ബംഗ്ലൂരു, മുംബൈ എന്നീ നഗരങ്ങളാണ് തലസ്ഥാന നഗരത്തിന് പിന്നിലായി പട്ടികയിലുളള സ്ഥലങ്ങൾ.

തലസ്ഥാന നഗരിയിലെ അപകട നിരക്ക് 20.3 ശതമാനമാണെങ്കിൽ മുംബൈ നഗരത്തിലെ അപകടനിരക്ക് 18.8 ശതമാനവുമായിട്ട് രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഡൽഹിയിൽ ഒരു കിലോമീറ്ററിന് 108 കാറുകളാണ് ഉള്ളത്,അതിനർത്ഥം മുംബൈയിലെ കാർ സാന്ദ്രതയേക്കാൾ അഞ്ചിരട്ടി കുറവാണ് ഡൽഹിയിലേത്. ഏറ്റവും കുറവ് അപകടസാധ്യതയുള്ള മെട്രോപൊളിറ്റൻ നഗരം എന്നത് ബംഗ്ലൂരു നഗരമാണ്, പക്ഷേ ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാൽ ബംഗ്ലൂരു നഗരത്തിൻ്റെ ട്രാഫിക് ബ്ലോക്ക് ലോക പ്രശസ്തമാണ്. ഒരു അനുഭവസ്ഥൻ എന്ന നിലയിൽ എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നഗരത്തിൽ നല്ല ഗതാഗത കുരുക്ക് ഉണ്ട്.

More from DriveSpark

Article Published On: Saturday, May 13, 2023, 14:15 [IST]
English summary
Hyundai venue crashed with bullock cart and overturned viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X