പച്ച പട്ടുടുത്ത് ഹ്യുണ്ടായി വെർണ; ചിത്രങ്ങളും വീഡിയോയും വൈറൽ
ഇന്ത്യയിൽ ഇപ്പോൾ എസ്‌യുവികളുടെ കാലമാണെങ്കിലും ഇതിനിടയിലെല്ലാം തട്ടിയും മുട്ടിയും രംഗം വിടാതെ നിൽക്കുന്ന ചില സെഡാനുകളുണ്ട്. കാലം എത്ര കഴിഞ്ഞാലും സെഡാനിൻ്റെ ലുക്കും, കംഫർട്ടും ഒന്നും സെഡാൻ പ്രേമികളെ വിട്ടു പോകില്ല. അത് വളരെ വ്യകതമായി അറിയാവുന്നവരാണ് ഹോണ്ടയും ഹ്യുണ്ടായിയും ഒക്കെ. അത് കൊണ്ടാണല്ലോ ഒരു ഫ്യുച്ചറിസ്റ്റിക്ക് ലുക്കിൽ തങ്ങളുടെ പുതിയ വെർണ അവതരിപ്പിച്ചത്.
നാലാം തലമുറ ഹ്യുണ്ടായി വെർണയിൽ ഡിസൈനിലും, ഫീച്ചേഴ്സിലും എല്ലാം നമ്പർ വൺ തന്നെയാണ്. പുതിയാതായി ഇറങ്ങുന്ന വാഹനങ്ങളിൽ ചെറിയ മോഡിഫിക്കേഷനുകൾ നടത്തുമ്പോൾ വാഹനം പഴയതിനേക്കാളും ഭംഗിയും അത് പോലെ തന്നെ ആകർഷകവുമായി കാണാറുണ്ട്. ചിലപ്പോൾ വാഹനത്തിന് ഒരു വ്യത്യസ്ത കളർ കൊടുത്താൽ പോലും വലിയ മാറ്റമായിട്ട് തോന്നാറുണ്ട്.

ഹ്യുണ്ടായി വെർണയ്ക്ക് യൂട്യൂബറായ ഹിരേൻ അമിൻ ഒരു വ്യത്യസ്ത നിറം നൽകിയിരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൈറലാണ്. ഒരു നിയോൺ പച്ച കളറാണ് ഹിരേൻ തൻ്റെ വണ്ടിക്ക് നൽകിയിരിക്കുന്നത്. വളരെ എനർജറ്റിക്കായ ഈ നിറം വെർണയെ വേറിട്ടു നിർത്തുന്നുണ്ട്. കാർ റൂഫ്, പുറത്തെ ഡോർ ഹാൻഡിലുകൾ, റിയർവ്യൂ മിററുകൾ എന്നിവ നിയോൺ ഗ്രീൻ റാപ്പിൽ നിന്ന് മാറി ഒരു കറുത്ത ഫിനിഷാണ് നൽകിയിരിക്കുന്നത്. മുൻവശത്തെ ബമ്പർ സ്‌കേർട്ടുകളിൽ ചുവന്ന എലമെൻ്റസ് നൽകിയിട്ടുണ്ട്.
വാഹനത്തിൻ്റെ കളർ മാറ്റുന്നതിനോ റാപ്പ് ചെയ്യുന്നതിനോ നമ്മുടെ നാട്ടിൽ വലിയ കുഴപ്പമില്ല എങ്കിലും അത് വാഹനത്തിൻ്റെ ആർസി ബുക്കിൽ പതിപ്പിക്കാൻ മറക്കരുത്.എന്നാലും വാഹനത്തിൻ്റെ ഒറിജിനൽ കളറിന് മുകളിൽ വ്രാപ്പ് ചെയ്യുന്നത് വാഹനത്തിൻ്റെ ശരിയായ കളർ മറച്ച് വയ്ക്കുന്നതിന് തുല്യമായിട്ടാണ് കാണാൻ സാധ്യത. വാഹനത്തിൻ്റെ പെയിൻ്റ് പോകാതിരിക്കാനാണ് പലരും വാഹനത്തിൽ റാപ്പ് ചെയ്യുന്നത്.

സ്റ്റോക്ക് നിറം മാറ്റുന്നത് എംവിഡി മാമൻമാർക്ക് കൺഫ്യുഷൻ നൽകുന്ന ഒരു പരിപാടിയാണ്. അത് മാത്രമല്ല റാപ്പ് ചെയ്ത നിങ്ങളുടെ വാഹനം മോഷണം പോയാൽ സ്റ്റോക്ക് കളറായിരിക്കും പരാതിയിൽ പറയുന്നത് പക്ഷേ വാഹനം റാപ്പ് ചെയ്തിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് ഒരു ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. 10.89 ലക്ഷം രൂപ മുതൽ 17.37 ലക്ഷം രൂപ വരെയാണ് പുത്തൻ വെർണയുടെ എക്സ്ഷോറൂം വില വരുന്നത്.
പുതിയ ടർബോ പെട്രോൾ എഞ്ചിൻ, ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം പോലുള്ള കിടിലൻ സജ്ജീകരണങ്ങളും സെഡാനിൽ ഒരുക്കയിട്ടുണ്ട്. കാഴ്ച്ചയിലെ ആഡംബരത്തം തന്നെയാണ് ആറാംതലമുറ വെർണ സെഡാനെ വേറിട്ടു നിർത്തുന്നത്. ഒരു ലക്ഷ്വറി കാർ കാണുന്ന ഫീലാണ് വാഹനം നൽകുന്നതെന്ന് ചുരുക്കി പറയാം. പുതിയ ഹ്യുണ്ടായി കാറുകളിൽ കാണുന്ന അതേ സ്റ്റൈലിംഗ് തന്നെയാണ് വെർണയുടെ പുതുതലമുറ ആവർത്തനവും മുന്നോട്ടുകൊണ്ടുപോവുന്നത്.

എന്നാൽ കാറിന്റെ മുൻമോഡലുകളൊന്നും ഇതിന്റെ ഏഴ് അയലത്ത് വരില്ലെന്നതും ശ്രദ്ധേയം. ക്രെറ്റയെ പോലെ വളഞ്ഞ ആകൃതിയാണ് മോഡൽ സ്വീകരിച്ചിരിക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഘടിപ്പിച്ച വെർണ വേരിയന്റുകൾക്ക് ഡ്യുവൽ-ടോൺ തീം ലഭിക്കുമ്പോൾ പുതിയ ടർബോ-പെട്രോൾ എഞ്ചിൻ പതിപ്പുകൾ ഡാഷിലും ഡോറുകളിലും ചുവന്ന ആക്‌സന്റുകളുള്ള കൂടുതൽ സ്‌പോർട്ടി ബ്ലാക്ക് തീമാണ് അവതരിപ്പിക്കുന്നത്.
ടൂ ടോൺ ഫിനിഷുള്ള ലേയേർഡ് ഡാഷ്‌ബോർഡിൽ ഒരു ജോടി 10.25 ഇഞ്ച് ഡിസ്പ്ലേകളാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിനായുമാണ് നിയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നതാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ഫീച്ചറുകളും ഇതിൽ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സജ്ജീകരണം 8-യൂണിറ്റ് ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റവുമായാണ് എത്തുന്നത്.
ഇത് മ്യൂസിക് പ്രേമികളെ കൈയിലെടുക്കാനാവുന്ന ഫീച്ചറാണ്. ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയ്ക്കും താഴെയുള്ള വെന്റുകൾക്കും താഴെയായി മൂന്ന് വ്യത്യസ്ത മോഡുകൾ അവതരിപ്പിക്കുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ കൺട്രോളുകളാണ് കാണാനാവുക. പുതിയ ഹ്യുണ്ടായി വെർണ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ആദ്യത്തേത് 115 bhp പവറിൽ 144 Nm torque നൽകാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്.
6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഹ്യുണ്ടായിയുടെ ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (ഓട്ടോമാറ്റിക്) എന്നിവയുമായി ജോടിയാക്കി ഈ മോഡൽ സ്വന്തമാക്കാനാവും. അതേസമയം കാറിന്റെ രണ്ടാമത്തെ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 158 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ഇത് വരുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിൽ പുതിയ ഹ്യുണ്ടായി വെർണയിൽ മുൻവശത്ത് കോയിൽ സ്പ്രിംഗ് സജ്ജീകരണമുള്ള മക്ഫെർസൺ സ്ട്രട്ടും പിന്നിൽ കപ്പിൾഡ് ടോർഷൻ ബീം ആക്‌സിലുമാണ് ഹ്യുണ്ടായി ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications








