ആദ്യ ഭാര്യയിലെ പുത്രൻ; ചേച്ചിയുടെ പ്രിയപ്പെട്ട അനിയൻ, വന്നിറങ്ങിയത് ആഡംബര എസ്‌യുവിയിൽ
ബോളിവുഡ് നടീനടൻമാരാണ് കൂടുതലും ആഡംബര വാഹനങ്ങളോട് പ്രിയം കൂടുതലുളളത്. ചിത്രങ്ങൾ ഹിറ്റ് ആയാലും പൊട്ടിയാലും കോടികൾ പൊടിച്ച് ആഡംബര വാഹനങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഒരു കുറവുമില്ല. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ലാൻഡ് റോവർ എന്നിങ്ങനെ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാനഡുകളുടെ പേരുകൾ നീളുകയാണ്. ആ കൂട്ടത്തിൽ ബിഎംഡബ്ല്യു X5ന് അൽപ്പം പ്രിയം കൂടുതലാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും നടി ശര്‍മിള ടാഗോളിന്റെയും കൊച്ചുമകന്‍ X5-ൽ വന്നിറങ്ങുന്ന വീഡിയോ യുട്യൂബിൽ പങ്കുവച്ചിരിക്കുകയാണ്.
കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ സെയ്ഫ് അലി ഖാൻ്റെ മകനായ ഇബ്രാഹീം അലി ഖാനാണ് താരം. യുവതാരത്തിന്റെ ലൈനപ്പില്‍ ഒന്നിലേറെ പ്രെജക്ടുകളുമുണ്ട്. ഒരു സിനിമ പോലും പുറത്തിറങ്ങുന്നതിന് മുമ്പേ പാപ്പരാസികളുടെ പ്രിയപ്പെട്ടവനായ ഇബ്രാഹിം ബിഎംഡബ്ല്യു X5-ൽ വന്നിറങ്ങിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 1.06 കോടി രൂപയാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

അതേസമയം രജിസ്ട്രേഷനും ഇൻഷുറൻസും ടാക്‌സുമെല്ലാമായി വാഹനത്തിന് ഏകദേശം 1.36 കോടി രൂപയോളം വരും ഓൺ-റോഡ് വില. ഡിസൈനിലേക്ക് നോക്കിയാൽ ആരെയും മോഹിപ്പിക്കും വിധമാണ് കമ്പനി X5 ഒരുക്കിയിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവും. യെല്ലോ കളർ ഓപ്ഷനൊപ്പം ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങിലുള്ള ബിഎംഡബ്ല്യുവിന്റെ കിഡ്‌നി ഗ്രിൽ, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് മുൻവശത്തെ ഹൈലൈറ്റുകൾ.
അതോടൊപ്പം ബമ്പറിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് എയര്‍ ഇൻടേക്ക്, എസ്‌യുവിക്ക് ചുറ്റുമുള്ള സാറ്റിൻ അലുമിനിയം ട്രിം ആക്‌സന്റുകളുള്ള റൂഫ് റെയിലുകൾ എന്നിവയെല്ലാം ഈ കാറിനെ മൊത്തത്തിൽ സ്റ്റൈലിഷാക്കുന്നുണ്ട്. പിൻഭാഗത്തേക്ക് നോക്കിയാൽ ഉള്ളിൽ ഒരു X മോട്ടിഫ് ഉൾച്ചേർത്ത എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ ലഭിക്കുന്നു.
എസ്‌യുവിക്ക് 21 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. അകത്തേക്ക് കയറിയാലും ആഡംബര പൂർണമായ അകത്തളമാണ് വണ്ടിയിലുള്ളത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റൽ ക്ലസ്റ്ററിനും വേണ്ടി കർവ്‌ഡ് സിംഗിൾ-ഗ്ലാസ് സ്ക്രീനുകളാണ് X5 എസ്‌യുവിക്ക് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുന്നത്.
ആംബിയന്റ് ലൈറ്റ് ബാർ, കണക്റ്റഡ് കാർ ടെക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹർമാൻ കാർഡൺ മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വെന്റിലേറ്റഡ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, പാർക്കിംഗ്, റിവേഴ്സ് അസിസ്റ്റന്റ്, സറൗണ്ട് വ്യൂ ക്യാമറ, ഡ്രൈവ് റെക്കോർഡർ, റിമോട്ട് പാർക്കിംഗ് എന്നിവയാണ് എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.

3.0 ലിറ്റർ, ആറ് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ ആഡംബര എസ്‌യുവിക്ക് സാധിക്കും. വെറും 5.4 സെക്കൻഡിനുള്ളിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനോടൊപ്പം 48V ഇലക്ട്രിക് മോട്ടോറും സ്റ്റാൻഡേർഡായി വരുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








