7 സംസ്ഥാനങ്ങളിലായി പടർന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം; ലെക്സസിൻ്റെ ആഡംബര എംപിവി വാങ്ങി ICL FINCORP ഉടമ
സാമ്പത്തികമായി ആവശ്യങ്ങൾ വരുമ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്, തങ്ങളുടെ പക്കലുള്ള സ്വർണം പണയം വച്ച് കാര്യം നടത്തുക എന്നത്. കൊളളപലിശ വാങ്ങാതെ തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞ് സഹായിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും മികച്ച NBFC ആണ് ഐസിഎൽ ഫിൻകോർപ്. 1991 -ൽ ഇരിഞ്ഞാലക്കുട ക്രെഡിറ്റ്സ് & ലീസിംഗ് കമ്പനി എന്ന പേരിലാണ് ആദ്യമായി കമ്പനി തുടങ്ങിയത്. 30 വർഷത്തിനുള്ളിൽ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശാഖകൾ തുറക്കാൻ സാധിച്ചിട്ടുണ്ട്. സ്വർണ്ണ വായ്പയ്ക്ക് പുറമേ, കമ്പനി വാഹന, ആസ്തി വായ്പകളും വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്ര & ടൂറിസം, വിദ്യാഭ്യാസം, കായികം എന്നിവയിലും ഐസിഎല്ലിൻ്റെ സേവനങ്ങൾ ലഭ്യമാണ്.
സ്ഥാപകനും ഡയറക്ടറുമായ അനിൽകുമാറിൻ്റേയും പ്രിയപത്നി ഉമാദേവിയുടേയും നിശ്ചയദാർഡ്യവും കഠിനാധ്വാനവുമാണ് ഐസിഎൽ ഫിൻകോർപിൻ്റെ ഉയർച്ചയ്ക്ക് കാരണം. ഇപ്പോഴിതാ തങ്ങളുടെ യാത്രകൾക്ക് വേണ്ടി ഒരു ആഡംബര എംപിവിയെ കൂടെ കൂട്ടിയിരിക്കുകയാണ്. സെലിബ്രിറ്റികളുടേയും ബിസിനസുകാരുടേയും ഉറ്റതോഴനായി മാറിക്കൊണ്ടിരിക്കുന്ന ലെക്സസ് lm350h ആണ് താരം. ലെക്സസ് കൊച്ചിയാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2 കോടി മുതൽ 2.25 കോടി രൂപ വരെയായിരുന്നു കാറിനായി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് സീറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ടാം നിരയുള്ള വളരെ സുഖപ്രദമായ ക്യാബിനാണ് ഈ ആഡംബര ഓഫർ വാഗ്ദാനം ചെയ്യുന്നത്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ടൊയോട്ട ലെക്‌സസ് LM 350h കാഴ്ച്ചയിലായാലും കിടിലമാണ്.
വലിയ സ്പിൻഡിൽ ഗ്രിൽ, ഷാർപ്പ്-സ്റ്റൈൽഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ലംബമായി അടുക്കിയിരിക്കുന്ന ഫോഗ് ലാമ്പുകൾ, പിൻഭാഗത്ത് ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ്, ബോക്‌സി ബോഡി സ്റ്റൈൽ എന്നിവയെല്ലാമാണ് എംപിവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ. ഇന്റീരിയറാണ് ലെക്‌സസ് LM 350h എംപിവിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 4 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനിൽ വിപണത്തിന് എത്തുന്ന ലക്ഷ്വറി മൂവർ വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ എയർക്രാഫ്റ്റ്-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, 23-സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റം, തലയിണ-സ്റ്റൈൽ ഹെഡ്‌റെസ്റ്റുകൾ, ഒരു റഫ്രിജറേറ്റർ, 48 ഇഞ്ച് ടെലിവിഷൻ എന്നിവ പോലുള്ള കിടിലൻ സൌകര്യങ്ങളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഒരു അംബർല ഹോൾഡർ എന്നിവയും ലെക്‌സസിന്റെ ആഡംബര എംപിവിയുടെ ഭാഗമാണ്.
ലെക്സസിൻ്റെ എഞ്ചിനിൽ കുറച്ച് മാറ്റങ്ങളുമായി വാഹനം ബ്രാൻഡ് പുതുക്കി ഇറക്കിയിരുന്നു. ഇന്ത്യയിൽ ലഭ്യമാവുന്ന പെട്രോളിൽ 20 ശതമാനത്തോളം എഥനോൾ കലർത്തുന്നുണ്ട്. ഇതുകാരണം പഴയ കാറുകളെല്ലാം ഉപയോഗിക്കുന്നവർ ആകെ മൈലേജ് കുറയുന്ന പ്രശ്നവും എഞ്ചിൻ പണിയുമെല്ലാം നേരിട്ട് വരികയാണ്. ഇതിനുസരിച്ച് ലെക്‌സസ് LM 350h എംപിവിയുടെ എഞ്ചിൻ പുതുക്കി പണിതിരിക്കുകയാണ് കമ്പനി.
246 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് LM 350h മോഡലിന്റെ ഹൃദയം. ഇതാണ് ഇപ്പോൾ E20 ഫ്യുവൽ ഉൾക്കൊള്ളാൻ പാകമായി നവീകരിച്ചിരിക്കുന്നത്. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഉയർന്ന കാര്യക്ഷമതയ്ക്കായി ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററിയും നൽകിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








