കപ്പലുകളിലെ കൊമ്പനാരാണെന്ന് അറിയാമോ! 1200 അടി നീളമുള്ള കപ്പലിൽ യാത്ര ചെയ്തിട്ടുണ്ടോ

ലോകത്തിലെ ഏറ്റവും ഭാരമേറിയ കപ്പലുകളുടെ പട്ടികയിൽ സീവൈസ് ജയൻ്റ് അഥവാ ക്നാക്ക് നേവിസ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, യാത്രക്കാരെ വഹിക്കുന്ന കപ്പലുകളിൽ ഐക്കൺ ഓഫ് ദി സീസ് ആണ് ഏറ്റവും കണക്കുകൾ വച്ച് വലുത്. 2024 ജനുവരി മുതൽ റോയൽ കരീബിയൻ്റെ കീഴിൽ സേവനം ആരംഭിച്ച ഈ അത്യാഡംബര കപ്പൽ ലോകമെമ്പാടുമുള്ള പ്രമുഖ തീരദേശ നഗരങ്ങളെയും ദ്വീപുകളെയും ബന്ധിപ്പിച്ചാണ് സർവീസ് നടത്തുന്നത്. സമ്പന്നരായ കുടുംബങ്ങൾക്കുള്ള അവധിക്കാല യാത്രകൾ ലക്ഷ്യമിട്ടാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നതും സർവീസ് നടത്തുന്നതും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കണേ.

എട്ട് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കപ്പലിൽ യാത്രക്കാർക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും അവരുടെ ഇഷ്ടാനുസരണം വിനോദങ്ങൾ കണ്ടെത്താനും സാധിക്കുന്നു. ഏകദേശം 2,52,653 ടൺ ഭാരവും 364.75 മീറ്റർ (1,196.7 അടി) നീളവുമുണ്ട് ഈ കപ്പലിന്. 20 ഡെക്കുകളുള്ളതിൽ 18 എണ്ണം യാത്രക്കാർക്കായി നീക്കിവച്ചിരിക്കുന്നു. 5,610 യാത്രക്കാർക്ക് മുതൽ പരമാവധി 7,600 യാത്രക്കാർക്കും 2,350 ജീവനക്കാർക്കും ഇതിൽ ഒരേ സമയം യാത്ര ചെയ്യാനാകും.

largest passenger ship

2024 ജനുവരി 27-നാണ് ഈ ആഡംബര കപ്പലിൻ്റെ ആദ്യ യാത്ര നടന്നത്. അമേരിക്കയിലെ മിയാമി, ഫ്ലോറിഡ ആസ്ഥാനമാക്കിയാണ് കപ്പലിൻ്റെ പ്രവർത്തനങ്ങൾ. ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന റോയൽ കരീബിയൻ്റെ ആദ്യ കപ്പലാണിത്. അത്യാധുനിക ഡീസൽ-ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനവും ഹൈബ്രിഡ് സാങ്കേതികവിദ്യകളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

കപ്പലിൻ്റെ യാത്രകളും ഹോട്ടൽ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായ ഒരു നൂതന സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. വാർട്ട്സിലായുടെ ആറ് എഞ്ചിനുകളാണ് ഇതിലുള്ളത്. ഇവ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് കൂടാതെ പെട്രോളിയത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഇന്ധനങ്ങളിലും പ്രവർത്തിക്കാൻ ശേഷിയുള്ളതാണ്. 14 സിലിണ്ടറുകളുള്ള മൂന്ന് വാർട്ട്സില എഞ്ചിനുകൾ 16,030 കിലോവാട്ട് (ഏകദേശം 21,790 എച്ച്പി) ഊർജ്ജം ഉത്പാദിപ്പിക്കുന്നു.

largest passenger ship

12 സിലിണ്ടറുകളുള്ള മറ്റ് മൂന്ന് വാർട്ട്സില എഞ്ചിനുകൾ 13,740 കിലോവാട്ട് (ഏകദേശം 18,680 എച്ച്പി) ഊർജ്ജം ഉത്പാദിപ്പിക്കുന്നു. മൊത്തത്തിൽ, കപ്പലിൻ്റെ പ്രവർത്തന ശേഷി ഏകദേശം 67,500 കിലോവാട്ട് (90,000 എച്ച്പി-ക്ക് മുകളിൽ) ആണ്. ഈ എഞ്ചിനുകൾ വൈദ്യുതി ഉത്പാദിപ്പിക്കുകയും കപ്പലിൻ്റെ അടിഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള മൂന്ന് 20-മെഗാവാട്ട് (27,000 എച്ച്പി) എബിബി അസിപോഡ് ത്രസ്റ്ററുകളെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

എബിബി അസിപോഡ് ത്രസ്റ്ററുകൾ കപ്പലിന് പുറത്തുള്ള വെള്ളത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാൽ ആണ് നിയന്ത്രിക്കപ്പെടുന്നത്. ഈ ത്രസ്റ്ററുകൾ 360 ഡിഗ്രി കറങ്ങാൻ കഴിയുന്നവയാണ്, ഇത് പരമ്പരാഗത റഡ്ഡർ സംവിധാനത്തിൻ്റെ ആവശ്യം ഇല്ലാതാക്കുകയും കപ്പലിന് മികച്ച ചലനക്ഷമത നൽകുകയും ചെയ്യുന്നു. കൂടാതെ, അഞ്ച് 4.8 മെഗാവാട്ട് (6,400 എച്ച്പി) വാർട്ട്സില ബോ ത്രസ്റ്ററുകളും ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.

ക്രൂയിസ് ഷിപ്പ് ആണെങ്കിലും കരയിലോടുന്ന കാർ ആണെങ്കിലും ഇന്ധന ഉപഭോഗവും കാര്യക്ഷമതയും വലിപ്പത്തിനെ അടിസ്ഥാനമാക്കിയിരിക്കും. വലുപ്പം ഒരു പ്രധാന ഘടകം തന്നെയാണ്. ഒരേ ദൂരം സഞ്ചരിക്കാൻ ഒരു ചെറിയ കപ്പലിന് ഒരു വലിയ കപ്പലിനേക്കാൾ കുറഞ്ഞ ഇന്ധനം ഉപയോഗിച്ചാൽ മതിയാകും. വലുപ്പവും ശരാശരി സ്പീഡും ഒരു ക്രൂയിസ് കപ്പലിന് ഇത് എത്രമാത്രം ഇന്ധനം ഉപയോഗിക്കുന്നുവെന്ന് കണ്ടുപിടിക്കാൻ സഹായിക്കും.

ശരാശരി 80,000 ഗാലൻ ആയ പ്രതിദിനം ശരാശരി 250 ടൺ ഇന്ധനം വരെ ഉപയോഗിക്കുന്ന ക്രൂയിസ് ഷിപ്പുകളുണ്ട്. . ഓരോ ദിവസവും 140 മുതൽ 150 ടൺ ഇന്ധനം ഏകദേശം 140 മുതൽ 150 വരെ ഇന്ധനം ഉപയോഗിക്കാൻ കഴിയുമെന്നും ഒരു മൈലിന് 30 മുതൽ 50 ഗാലൻ വരെ സഞ്ചരിക്കാനും സാധിക്കുമെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 29, 2025, 7:00 [IST]
English summary
Icon of the seas largest passenger ship details explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X