വാഹനവിപണിക്ക് അടിത്തറയിട്ട രാജ്യത്തെ ഐക്കണിക്ക് കാറുകൾ, അംമ്പി മുതൽ ഫിയറ്റ് വരെ

1947-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ഇന്ത്യയിൽ നിരവധി നാഴികക്കല്ലുകൾ ഉണ്ട്. രാജ്യം മൊത്തത്തിൽ അതിൻ്റെ ബിസിനസ്സുകൾ, വ്യവസായങ്ങൾ, മറ്റ് വിവിധ മേഖലകൾ ഓട്ടോമോട്ടീവ് വ്യവസായം ഉൾപ്പെടെ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. കഴിഞ്ഞ 75 വർഷത്തിനിടയിൽ, ഇന്ത്യൻ വാഹന വ്യവസായം ഒരുപാട് മടങ്ങ് വളർന്ന് ലോകത്തിലെ ഏറ്റവും വലിയ വിപണി എന്ന സ്ഥാനം നേടി കഴിഞ്ഞു. വാഹനങ്ങളുടെ അസംബ്ലിംഗ് മുതൽ നിർമ്മാണവും കയറ്റുമതിയും വരെ വ്യവസായവും സാങ്കേതികവിദ്യയും ഒരുപാട് മുന്നേറ്റം നടത്തിയിട്ടുണ്ട്. 1947-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യയിൽ നിർമ്മിച്ച ഐക്കണിക് കാറുകളുടെ ലിസ്റ്റ് ഒന്ന് പരിശോധിച്ചാലോ

പഴയ മാരുതി ഉദ്യോഗ് അതായത് ഇപ്പോഴത്തെ മാരുതി സുസുക്കി സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ കമ്പനിയായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്സ്. എച്ച്എംഎൽ സ്ഥാപിതമായത് സ്വാതന്ത്ര്യത്തിന് വളരെ മുമ്പാണ്, 1942-ൽ, എന്നിരുന്നാലും, സ്വാതന്ത്ര്യത്തിന് ശേഷം പുറത്തിറങ്ങിയ ആദ്യത്തെ കാർ ഹിന്ദുസ്ഥാൻ 10 ആയിരുന്നു, മോറിസ് 10-നെ അടിസ്ഥാനമാക്കി 1948-ലാണ് ഈ മോഡൽ പുറത്തിറക്കിയത്. ഹിന്ദുസ്ഥാൻ 10-ന് 37 bhp പരമാവധി പവർ പുറപ്പെടുവിക്കുന്ന 1148 സിസി എഞ്ചിനാണ് കരുത്ത് പകർന്നത്.

അക്കാലത്ത്, ഹിന്ദുസ്ഥാൻ മോട്ടോർസിൻ്റെ ഏറ്റവും അടുത്ത എതിരാളി 1903-ൽ സ്ഥാപിതമായ പ്രീമിയർ ഓട്ടോ (PAL) ആയിരുന്നു. അതിൻ്റെ ആദ്യ വർഷങ്ങളിൽ PAL-ന് പ്ലിമോത്ത്, ഡോഡജ് ട്രക്കുകൾ നിർമ്മിക്കാനുള്ള ക്രിസ്‌ലർ കോർപ്പറേഷൻ്റെ ലൈസൻസ് ഉണ്ടായിരുന്നു. 1949-ൽ, PAL തങ്ങളുടെ നിർമാണത്തിലേക്ക് കാറുകൾ കൂട്ടിച്ചേർക്കാൻ തുടങ്ങുകയും, തുടർന്ന് പാർട്സുകളും നിർമിക്കുന്നത് ആരംഭിക്കുകയും ചെയ്തു.

കൈലാഷ് ചന്ദ്ര മഹീന്ദ്രയും ജഗദീഷ് ചന്ദ്ര മഹീന്ദ്രയും മാലിക് ഗുലാം മുഹമ്മദും ചേർന്നാണ് 1945-ൽ സ്റ്റീൽ ട്രേഡിംഗ് കമ്പനിയായി മഹീന്ദ്ര സ്ഥാപിച്ചത്. 1948-ൽ, പാകിസ്ഥാൻ രൂപീകൃതമായപ്പോൾ, മുഹമ്മദ് അവിടേക്ക് കുടിയേറി, അങ്ങനെ കമ്പനിയെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) എന്ന് വിളിക്കാൻ കാരണമായി. വില്ലിസിൻ്റെ ലൈസൻസിന് കീഴിൽ കമ്പനി 1954 ൽ ഇന്ത്യയിൽ CJ3 നിർമ്മിക്കാൻ തുടങ്ങി.

അംബാസഡർ എന്നത് ഇന്ത്യയിലെ ഒരു പ്രമുഖ പേരാണ് ഇപ്പോഴും, ഇത് ആദ്യമായി 1957-ൽ നിർമ്മിച്ച് 2014 വരെ നിർമാണം തുടർന്നു. ഓക്‌സ്‌ഫോർഡ് മോറിസ് സീരീസിനെ അടിസ്ഥാനമാക്കിയുള്ളതാണ് അംബാസഡർ, പശ്ചിമ ബംഗാളിലെ ഉത്തര്‌പരയിലുള്ള കമ്പനിയുടെ പ്ലാൻ്റിലാണ് അംബാസഡർ നിർമ്മിച്ചത്. 1956-ൽ മോറിസിൽ നിന്ന് HML അവകാശങ്ങൾ വാങ്ങിയതോടെ, 1957 മോഡലുകൾ ഓസ്റ്റിൻ മോട്ടോഴ്‌സ് 1476 cc സൈഡ്-വാൽവ് പെട്രോൾ എഞ്ചിനുമായി രംഗത്തെത്തി. പിന്നീട് 1489 സിസിയും, 55 bhp ഓവർഹെഡ്-വാൽവ് മോട്ടോറായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.

വർഷങ്ങളായി, ഇസുസു എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന മോഡലുകൾ ഉൾപ്പെടെ നിരവധി ആവർത്തനങ്ങൾ ഹിന്ദുസ്ഥാൻ അംബാസഡർ കണ്ടു. ഡിസി ഡിസൈനുകൾ ഉൾപ്പെടെ നിരവധി താൽപ്പര്യക്കാർ ഈ കാർ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ഇപ്പോഴും പല വാഹനമുടമകളും മികച്ച ഷോറൂം കണ്ടീഷനിൽ സൂക്ഷിക്കുന്നതിൻ്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം വാഹന ലോകത്തെ മാറ്റങ്ങൾ നോക്കിയാൽ ഏതൊരു വ്യക്തിയും അത്ഭുതപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഡീസലും പെട്രോളും മാത്രമുണ്ടായിരുന്ന വിപണയിൽ ഇപ്പോൾ ഇലക്ട്രിക്കും, സിഎൻജിയും, ഹൈബ്രിഡ് കരുത്തിൽ വരെ എത്തിനിൽക്കിയിരിക്കുകയാണ്. ഇനി ഇലക്ട്രിക് വാഹനങ്ങളുടെ ലോകമായിരിക്കുമെന്ന് വിശ്വസിക്കുമ്പോഴും ഇവി ഉടമകൾ ഐസിഇ എഞ്ചിനിലേക്ക് തിരികെ വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന എന്നാണ് അടുത്തിടെ പുറത്ത് വന്ന സർവേയിൽ അഭിപ്രായപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 2, 2024, 20:15 [IST]
English summary
Iconic cars that set the foundation stone for the indian automotive industry
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X