ഇന്ന് ചുളുവിൽ വാങ്ങാം; നാളെ ഒരു വിന്റേജ് കാർ കളക്ഷനാക്കാം! കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കാവുന്ന ഐക്കണിക് കാറുകൾ
ലോകമെമ്പാടും വാഹന വ്യവസായം മാറിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി പ്രശ്നങ്ങളും മലിനീകരണവും കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പല സർക്കാരുകളും നടപ്പിലാക്കുകയാണ്, ഇത് നിർമ്മാതാക്കളെ തങ്ങളുടെ പല മോഡലുകളും വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർബന്ധിതരാക്കുന്നു. പുതിയ എമിഷൻ മാനദണ്ഡങ്ങൾ കൂടാതെ, വിപണിയിൽ ഇലക്ട്രിക് കാറുകളുടെ എണ്ണത്തിലും വൻ തോതിലുള്ള വർധനവാണ് നമുക്ക് കാണാനാകുന്നത്.
ഈ നിരക്കിലാണ് പോക്ക് എങ്കിൽ മൊബിലിറ്റിയുടെ ഭാവി തീർച്ചയായും ഇവികളായിരിക്കും എന്ന് നിസംശയം പറയാം. എന്നാൽ ഓൾഡ്സ്കൂൾ ക്ലാസിക് കാറുകളോട് ഒരു സോഫ്റ്റ് കോർണറുള്ള വ്യക്തികൾക്ക്, വളരെ കുറഞ്ഞ വിലയ്ക്ക് യൂസ്ഡ് കാർ മാർക്കറ്റിൽ വാങ്ങാൻ കഴിയുന്ന നിരവധി കാറുകളുണ്ട്. ഈ കാറുകൾ ഭാവിയിലെ ക്ലാസിക്കുകളാവും, അന്ന് ഇവ ഒരു കളക്ടർസ് കാറായി മാറാനും സാധ്യതയുണ്ട്. അത്തരം മോഡലുകളുടെ ഒരു ലിസ്റ്റ് ഇതാ:

മാരുതി 800: ഈ ചെറിയ ഫാമിലി ഹാച്ച്ബാക്കിന് യാതൊരുവിധ മുഖവുരയും ആവശ്യമില്ല. 1983 മുതൽ 2014 വരെയാണ് ഈ കാറിന്റെ പ്രൊഡക്ഷൻ. ഈ കുട്ടി ഹാച്ച്ബാക്ക് നിരവധി മിഡിൾക്ലാസ് ഇന്ത്യൻ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു കാർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ ഒന്നാണ്. ഇവയിൽ മിക്കതും ഒന്നുകിൽ മോഡിഫൈ ചെയ്തതോ തീരെ മെയിന്റെയിൻ ചെയ്യാത്തതോ ആയതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന ഒരു മോഡൽ കണ്ടെത്തുന്നത് അല്പം ബുദ്ധിമുട്ടായിരിക്കും.
ഈ ജനപ്രിയ ഹാച്ച്‌ബാക്ക് ഇപ്പോഴും യൂസ്ഡ് കാർ വിപണിയിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണ്, ഒരു മാരുതി ആയതിനാൽ വാഹനത്തിന്റെ പരിപാലനത്തിന്റെ കാര്യത്തിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടില്ല. ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളോട് കൂടിയ ടൈപ്പ് 1 മാരുതി 800 ഇന്ത്യൻ റോഡുകളിൽ ഇന്ന് വളരെ അപൂർവമാണ്.

മാരുതി ഒമ്നി: ഭാവിയിൽ ക്ലാസിക് ആയി ഉടൻ ലേബൽ ചെയ്യപ്പെടാവുന്ന മാരുതിയുടെ മറ്റൊരു കാറാണ് ഒമ്നി. എന്റെ സുഹൃത്ത് സ്റ്റീഫനെ പോലെ ഈ വാനുമായി ബന്ധപ്പെട്ട ഓർമ്മകളുള്ള ഒട്ടനവധി ആളുകൾ ഈ ലേഖനം വായിക്കുന്നുണ്ടാവാം. ഈ മൈക്രോവാൻ ഒരുപക്ഷേ പലർക്കും സ്കൂൾ വാൻ ആയിരുന്നിരിക്കാം. മാരുതിയിൽ നിന്നുള്ള രണ്ടാമത്തെ മോഡലായിരുന്നു ഇത്.
1984 -ൽ പുറത്തിറങ്ങിയ മോഡൽ 2020 വരെ ഈ ഉൽപ്പാദനത്തിലായിരുന്നു. BS6 എമിഷൻ മാനദണ്ഡങ്ങളും പുതിയ സേഫ്റ്റി ചട്ടങ്ങളും കാരണം ഇത് ബ്രാൻഡിന് നിർത്തലാക്കേണ്ടി വന്നു. യൂസ്ഡ് കാർ വിപണിയിൽ ഇപ്പോഴും മാരുതി ഓമ്‌നി വാനിന് നല്ല ഡിമാന്റുണ്ട്. ഈ പാസഞ്ചർ/ കൊമേർഷ്യഷ വാനുകൾ വളരെ കുറഞ്ഞ വിലയിൽ ഇപ്പോൾ ലഭ്യമാണ്.

ടാറ്റ നാനോ: രാജ്യത്തെ ഫോർ വീലർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി ടാറ്റ അവതരിപ്പിച്ച ഒരു ഹാച്ച്ബാക്ക് മോഡലായിരുന്നു ഇത്. എന്നാൽ മോഡലിന് മോശം മാർക്കറ്റിംഗ് മൂലം മികച്ച നേട്ടങ്ങൾ നാനോയ്ക്ക് കൈവരിക്കാനായില്ല. ഒരു പെർഫെക്റ്റ് സിറ്റി കാർ ആയതിനാൽ യൂസ്ഡ് കാർ വിപണിയിൽ ഇപ്പോൾ പലരും ടാറ്റ നാനോയെ തെരയുന്നുണ്ട്. നാനോയുടെ ആദ്യ പതിപ്പുകളെ അപേക്ഷിച്ച് പിന്നീടുള്ള മോഡലുകൾ പവർ വിൻഡോകൾ, പവർ സ്റ്റിയറിംഗ്, AMT ഗിയർബോക്സ് എന്നിവയുമായി വന്നിരുന്നു.
ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസഡർ: ഭാവിയിൽ കളക്ടർസ് കാർ ആവുമെന്ന് നിസംശയം പറയാനാവുന്ന കാറുകളിൽ ഒന്നാണിത്. ഇന്ത്യയുടെ വാഹന ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച ഒരു കാറാണിത്. രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും ഉപയോഗിച്ചിരുന്ന ഈ സെഡാൻ സമൂഹത്തിൽ ഒരു സ്റ്റാറ്റസ് സിംബലായി ചിത്രീകരിക്കപ്പെട്ടിരുന്നു. പിൻസീറ്റ് കംഫർട്ടിന് പലർക്കും വളരെയധികം ഇഷ്ടപ്പെട്ട മോഡലായിരുന്നു അംബാസഡർ. ഇന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ HM അംബാസഡറിന്റെ മികച്ച രീതിയിൽ സൂക്ഷിക്കപ്പെടുന്നതും പരിഷ്കരിച്ചതുമായ നിരവധി യൂണിറ്റുകളുണ്ട്.

ഹോണ്ട സിറ്റി ടൈപ്പ് 2: ഇന്ത്യയിലെ നിരവധി കാർ പ്രേമികൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു കാറാണ് ലിസ്റ്റിലെ അവസാന കാറായ ഹോണ്ട സിറ്റി ടൈപ്പ് 2, പ്രത്യേകിച്ച് 1.5 ലിറ്റർ VTEC പെട്രോൾ യൂണിറ്റ്. അന്നും ഇന്നും വിപണിയിലെ ഏറ്റവും വിശ്വസനീയമായ സെഡാനുകളിൽ ഒന്നാണ് ഹോണ്ട സിറ്റി. വ്യത്യസ്ത സെറ്റ് വീലുകളോടെയാണ് ഇത് അന്ന് വിൽപ്പനയ്ക്ക് എത്തിയിരുന്നത് കൂടാതെ ബൂട്ടിൽ VTEC ബാഡ്ജും ഉണ്ടായിരുന്നു.
വളരെയധികം മോഡിഫിക്കേഷനും കസ്റ്റമൈസേഷനും സാധ്യതകളുള്ള ഒരു കാറായിരുന്നു ഇത്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു സ്റ്റോക്ക് കാർ കണ്ടെത്തുക എന്നത് ലേശം ശ്രമകരമാവും. കൂടാതെ വളരെ ചീപ്പ് റെറ്റിൽ ഒരു ഹോണ്ട സിറ്റി ടൈപ്പ് 2 കിട്ടുക എന്നത് നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും എന്ന് മാത്രമേ ഇപ്പോൾ പറയാനാവൂ.


Click it and Unblock the Notifications








