ആണുങ്ങളിൽ ആണായ സൂപ്പർസോണിക് പ്രമാണി; ദി കറ്റാസ്ട്രോഫിക് ഡോൺ - കോൺകോർഡ്

ശബ്ദവീചികളേക്കാൾ വേഗം! എന്നാ അല്ലേ? ആളുകളേയും കൊണ്ട് ഗബ്ദത്തേക്കാൾ വേഗം പറന്നെത്തുന്ന സൂപ്പർ സോണിക് വിമാനം അന്നും ഇന്നും ഒരു അത്ഭുതം തന്നെയാണ്. BC കോൺകോർഡ് അല്ലെങ്കിൽ കോൺകോർഡ് എന്ന ഐതിഹാസിക എയർക്രാഫ്റ്റിനെക്കുറിച്ച് അറിയാത്തവർ ഉണ്ടാവില്ല.

ഇനി അഥവാ അറിയാത്തവർ ഉണ്ടെങ്കിൽ യാത്രക്കാരുമായി കൊമേർഷ്യൽ സർവ്വീസ് നടത്തിയിരുന്ന ഏറ്റവും വേഗതയേറിയ വിമാനങ്ങളിലൊന്നായ കോൺകോർഡിനെ ഞാൻ ഈ ലേഖനത്തിൽ നിങ്ങൾക്ക് പരിചയപ്പെടുത്താം. എന്നാൽ കോൺകോർഡിനെ പരിചയപ്പെടുന്നതിന് മുമ്പ് അതിന്റെ ഏറ്റവും മികച്ച എതിരാളിയെ ഒന്ന് പരാമർശിക്കാതെ പോവാൻ ആവില്ല.

ആണുങ്ങളിൽ ആണായ സൂപ്പർസോണിക് പ്രമാണി കോൺകോർഡ്

Image Courtesy: Reddit

അക്കാലത്തെ മറ്റൊരു സൂപ്പർസോണിക് കൊമേർഷ്യൽ പാസഞ്ചർ ജെറ്റ് എന്നത് സോവിയറ്റ് യൂണിയന്റെ ടുപോളേവ് Tu-144 ആയിരുന്നു. കോൺകോർഡുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക നാൾ ഉപയോഗത്തിൽ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇനി നമുക്ക് കോൺകോടിലേക്ക് നീങ്ങാം, മാക് 2 എന്ന കണ്ണഞ്ചിപ്പിക്കുന്ന വേഗത കൈവരിക്കുന്നതിന്റെ ഫോട്ടോകളൊന്നും ഇല്ലാത്തത് ഉൾപ്പെടെ ഈ സവിശേഷമായ സൂപ്പർ സോണിക് ജെറ്റിനെക്കുറിച്ചുള്ള ചില വസ്തുതകൾ അല്ലെങ്കിൽ ഫാക്ടുകൾ നമുക്ക് ഒന്നു നോക്കാം.

കോൺകോർഡിന്റെ ചരിത്രം

1954 -ലാണ് ഒരു സൂപ്പർസോണിക് പാസഞ്ചർ വിമാനത്തെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിക്കുന്നത്, അതു കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം വിമാനം നിർമ്മിക്കുന്നതിനുള്ള ചെലവുകളും അതിലുള്ള റിസ്കുകളും പങ്കിടുന്നതിനുള്ള കരാറിൽ യുകെയും ഫ്രാൻസും ഒപ്പുവച്ചു. അങ്ങനെ കോൺകോർഡ് എന്ന സൂപ്പർ സോണിക് ജെറ്റിന്റെ പ്രോട്ടോടൈപ്പുകളുടെ നിർമ്മാണം 1965 ഫെബ്രുവരിയിൽ ആരംഭിച്ചു.

ആണുങ്ങളിൽ ആണായ സൂപ്പർസോണിക് പ്രമാണി കോൺകോർഡ്

Image Courtesy: Wiki Commons

ആദ്യ കോൺകോർഡ് പ്രോട്ടോടൈപ്പ് ജെറ്റ് 1969 മാർച്ച് രണ്ടിന് ടൗളൂസിൽ നിന്ന് ആകാശത്തേക്ക് പറന്നുയർന്നു, കുറച്ച് മാസങ്ങൾക്ക് ശേഷം ഒക്ടോബറിൽ അത് സൂപ്പർസോണിക് പരിവേഷവും കൈവരിച്ചു. എന്നിരുന്നാലും, ആംഗ്ലോ-ഫ്രഞ്ച് മോഡലിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ടുപോളേവ് Tu-144 എന്ന സോവിയറ്റ് മോഡൽ സൂപ്പർസോണിക് ഫ്ലൈറ്റ് എന്ന നിലയിൽ കോൺകോർഡിനെ പരാജയപ്പെടുത്തി. 1970 മെയ് 26 -ന് മാക് 2 എന്ന നേട്ടം കൈവരിച്ച് ആദ്യത്തെ കൊമേർഷ്യൽ വിമാനം എന്ന പട്ടവും ടുപോളേവ് കൈവശപ്പെടുത്തി.

കോൺകോർഡിന്റെ ആദ്യ കൊമേർഷ്യൽ പാസഞ്ചർ വിമാനങ്ങൾ ലണ്ടൻ-ബഹ്‌റൈൻ, പാരീസ്-റിയോ ഡി ജനീറോ എയർ റൂട്ടുകളിൽ 1976 ജനുവരി 21 -ന് സവ്വീസുകൾ ആരംഭിച്ചു, ടുപോളേവ് പാസഞ്ചർ സർവ്വീസ് ആരംഭിച്ച് പറന്നുയർന്നതിന് ഒരു മാസത്തിനുള്ളിലാണിത് എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും, സോവിയറ്റ് ജെറ്റ് 1978 -ൽ ഉണ്ടായ ഒരു ക്രാഷിനെ തുടർന്ന് പാസഞ്ചർ എയർ സർവീസിൽ നിന്ന് പിൻവലിച്ചതിനുശേഷം, ലോകത്തിലെ ഏക കൊമേർഷ്യൽ സൂപ്പർസോണിക് പാസഞ്ചർ വിമാനം കോൺകോർഡ് മാത്രമായി.

ആണുങ്ങളിൽ ആണായ സൂപ്പർസോണിക് പ്രമാണി കോൺകോർഡ്

Image Courtesy: Wiki Commons

കോൺകോർഡ് പുതിയ യുഗത്തിലേക്ക് പറക്കുന്നത് തുടർന്നുവെങ്കിലും എയർ ഫ്രാൻസ് ഫ്ലൈറ്റ് 4590 പാരീസിൽ നിന്ന് പറന്നുയർന്നതിന് ശേഷം അപകടത്തിൽ പെട്ടതിനെ തുടർന്ന് അല്പകാലത്തേക്ക് സർവ്വീസ് നിർത്തിവെച്ചു. കോൺകോർഡിന്റെ 27 വർഷത്തെ എയർ സർവ്വീസ് ചരിത്രത്തിലെ ഒരേയൊരു വീഴ്ച്ചയായ ഈ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 109 പേരും ഗ്രൗണ്ടിലുണ്ടായിരുന്ന നാല് പേരും കൊല്ലപ്പെട്ടിരുന്നു. 2001 നവംബറിൽ വിമാന സർവ്വീസ് പുനരാരംഭിച്ചിരുന്നെങ്കിലും, രണ്ട് വർഷത്തിന് ശേഷം 2003 ഒക്ടോബർ 24 -ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ അവസാന ഫ്ലൈറ്റുകൾ പറന്നിറങ്ങിയതോടെ കോൺകോർഡ് സർവ്വീസ് പൂർണ്ണമായും നിർത്തലാക്കി.

സ്പെക്കുകളും വസ്തുതകളും

61.66 മീറ്റർ (202 അടി, 4.0 ഇഞ്ച്) നീളവും 12.2 മീറ്റർ (40 അടി) ഉയരവും 25.6 മീറ്റർ (84 അടി) വിംഗ് സ്പാനുള്ളതുമായ ഒരു വമ്പൻ വിമാനമായിരുന്നു കോൺകോർഡ്. ഈ കൂറ്റൻ ജെറ്റിന്റെ പരമാവധി ടാക്സിംഗ് വെയിറ്റ് എന്നത് 187 ടൺ ആയിരുന്നു, അതോടൊപ്പം സൂപ്പർസോണിക് ജെറ്റിന്റെ പരമാവധി ടേക്ക് ഓഫ് വെയിറ്റ് 185.070 ടണ്ണുമായിരുന്നു.

ആണുങ്ങളിൽ ആണായ സൂപ്പർസോണിക് പ്രമാണി കോൺകോർഡ്

Image Courtesy: Wiki Commons

നാല് കൂറ്റൻ റോൾസ് റോയ്‌സ് ഒളിമ്പസ് 593 Mk 610 ടർബോജെറ്റ് എഞ്ചിനുകളാണ് കോൺകോർഡിന് പവർ നൽകിയിരുന്നത്. ഈ എഞ്ചിനുകൾ സാധാരണയായി പറക്കുമ്പോൾ 140 കിലോ ന്യൂട്ടൺ (kN) (31,000 lbf) ത്രസ്റ്റ് ഉൽപ്പാദിപ്പിക്കുന്നു, എന്നാൽ അതോടൊപ്പം ആഫ്റ്റർബേണറുകൾ എൻഗേജ് ചെയ്യുമ്പോൾ, ഈ എഞ്ചിനുകൾ 169.02 kN (38,050 lbf) ത്രസ്റ്റ് പുറപ്പെടുവിക്കുന്നു.

സ്പീഡ്, ഹൈ ഓൾട്ടിറ്റൂഡ്, പിന്നെ ചില കഥകളും

ഈ പവർഫുൾ ടർബോജെറ്റ് എഞ്ചിനുകൾ മാക് 2.04 (മണിക്കൂറിൽ 2,179 കിലോമീറ്റർ) പരമാവധി ക്രൂയിസിംഗ് വേഗത കൈവരിക്കാൻ കോൺകോർഡിനെ അനുവദിച്ചിരുന്നു. കോൺകോർഡിന് 60,000 അടി (18,000 മീറ്റർ) സർവീസ് സീലിംഗ് ഉണ്ടായിരുന്നു, ഇത് നിലവിൽ സാധാരണ വിമാനങ്ങൾ ഫ്ലൈ ചെയ്യുന്നതിനേക്കാൾ വളരെ ഉയർന്നതാണ്. അതോടൊപ്പം ജെറ്റിന് 95,680 കിലോഗ്രാം ഫ്യുവൽ വഹിക്കാൻ കഴിയും (ഏകദേശം 119,600 ലിറ്റർ ജെറ്റ് ഫ്യുവൽ) കൂടാതെ മാക് 2 എന്ന സ്പീഡിൽ 60,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോൾ, സൂപ്പർസോണിക് ജെറ്റ് ഓരോ മണിക്കൂറിലും 18,000 ലിറ്റർ ഫ്യുവൽ ഉപയോഗിക്കുന്നു.

മാക് 2.04 എന്ന കോൺകോർഡിന്റെ ക്രൂയിസിംഗ് സ്പീഡാണ് വിമാനം ആ വേഗതയിൽ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളൊന്നും ഇല്ലാത്തതിന്റെ പിന്നിലെ കാരണം. ബ്ലാക്ക്‌ബേർഡ് SR-71 സ്പൈ എയർക്രാഫ്റ്റിന് മാക് 3.2 ക്രൂയിസിംഗ് സ്പീഡ് കാരണം കോൺകോർഡിന്റെ ഫോട്ടോ പകർത്താനാകുമെങ്കിലും, അമേരിക്കൻ ചാരവിമാനം ഒരിക്കലും കോൺകോർഡിന്റെ ഷോട്ടുകളൊന്നും എടുത്തില്ല എന്നതാണ് സത്യം. കൂടാതെ ആംഗ്ലോ-ഫ്രഞ്ച് സൂപ്പർസോണിക് പാസഞ്ചർ ജെറ്റ് മാത്രമാണ് ഒരു കൊളീഷൻ ഒഴിവാക്കാൻ രഹസ്യ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വളരെ കരുത്തനായ ബ്ലാക്ക് ബേഡിനോട് അതിന്റെ പാതയിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞ ഏക വിമാനം.

ലേഖനം അവസാനിപ്പിക്കുന്നതിന് മുമ്പ് കോൺകോർഡിനെക്കുറിച്ചുള്ള അവസാന കുറച്ച് വസ്തുതകൾ കൂടി ഞാൻ ചേർക്കട്ടെ. മാക് 2.04 വേഗതയിൽ കോൺകോർഡ് കുതിച്ചപ്പോൾ, വിമാനത്തിന് പോകാൻ കഴിയുന്ന ഏറ്റവും വേഗതയേറിയത് ഇതായിരുന്നില്ല എന്നതാണ് മറ്റോരു സത്യം. കോൺകോർഡിന് വേണ്ടിയുള്ള ഓർഡറുകൾ ആരംഭിച്ചപ്പോൾ, അമേരിക്കൻ എയർലൈൻ പാൻ ആം ആയിരുന്നു വിമാനത്തിനായി ആദ്യം ഓഡർ നൽകിയിരുന്നത്.

ഉയർന്ന ചെലവുകളും സൂപ്പർസോണിക് ഫ്ലൈറ്റിനെക്കുറിച്ചുള്ള അമേരിക്കൻ നിയമങ്ങളും കാരണം അമേരിക്കൻ എയർലൈനർ കരാറിൽ നിന്ന് പിന്മാറിയിരുന്നു എങ്കിലും, അതിന്റെ ടെസ്റ്റ് പൈലറ്റുകൾ 1971 -ൽ കോൺകോർഡ് പ്രോട്ടോടൈപ്പിനെ മാക് 2.6 എന്ന ഹൈ സ്പീഡിലേക്ക് പുഷ് ചെയ്തിരുന്നു.

രണ്ട് വർഷത്തിന് ശേഷം, 1973 ജൂൺ 30 -ലെ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനായി ആദ്യത്തെ കോൺകോർഡ് പ്രോട്ടോടൈപ്പിന് റൂഫ്‌ടോപ്പ് പോർട്ട്‌ഹോളുകൾ നൽകിക്കൊണ്ട് പരിഷ്‌ക്കരിച്ചിരുന്നു. ഏകദേശം 74 മിനിറ്റ് എന്ന ഇന്നുവരെയുള്ള ഒരു സൂര്യഗ്രഹണത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ നിരീക്ഷണമാണ് ഇത് നടത്തിയത്.

More from DriveSpark

Article Published On: Monday, April 3, 2023, 8:30 [IST]
English summary
Iconic supersonic jet concorde specs and facts explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X