പാട്ടുമത്സരത്തിലെ ജനപ്രിയൻ! സംഗീത യാത്രകൾക്ക് കൂട്ടായി ജർമൻ കരുത്ത്
പല സംഗീത മത്സരങ്ങളും ഇപ്പോൾ തലപ്പൊക്കുന്നുണ്ട് എങ്കിലും അന്നും ഇന്നും മാസ്റ്റർപീസാണ് ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്രാം. മലയാള സിനിമയിലെ ഇപ്പോഴത്തെ പല പ്രശസ്ത സംഗീത സംവിധായകരേയും ഗായകരേയും സംഭാവന നൽകാൻ ഇതിന് സാധിച്ചിട്ടുണ്ട്. പത്താം സീസണിൽ എത്തി നിൽക്കുമ്പോൾ ഒൻപതാം സീസണിലെ ഒരു ജനപ്രിയ മത്സരാർത്ഥിയായിരുന്നു ഗുരുവായൂര്‍ സ്വദേശിയായ ശ്രീരാഗ് ഭരതന്‍. ഓഡിഷൻ മുതൽ തന്നെ വിധികർത്താക്കളുടെ മാത്രമല്ല പ്രേക്ഷകരുടെ മനസിൽ തൻ്റേതായ ഇടം സ്വന്തമാക്കിയ ഗായകനാണ് ശ്രീരാഗ്. താരം ഇപ്പോൾ തൻ്റെ യാത്രകൾക്ക് കൂട്ടായി ജർമൻ കരുത്തനായ സ്കോഡ കൈലാക്കിനെ സ്വന്തമാക്കിയിരിക്കുകയാണ്.
ഇവിഎം സ്കോഡയുടെ ഷോറൂമിൽ നിന്നാണ് ശ്രീരാഗ് വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. ഒരു മലയാളി പേര് നൽകിയ വാഹനമെന്ന വിശേഷണമാണ് സ്കോഡ കൈലാക്കിനുളളത്. 2024 നവംബറിൽ അവതരിപ്പിച്ച മോഡലിന്റെ ഡെലിവറി തുടങ്ങിയത് ഈ വർഷം ജനുവരി അവസാനത്തോടെയായിരുന്നു. പിന്നീടങ്ങോട് സ്കോഡയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.

7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ കൈലാക്കിന് ഇപ്പോൾ 8.25 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്. അതേസമയം ടോപ്പ് എൻഡ് വേണമെങ്കിൽ 13.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരും. സ്കോഡയുടെ മിഡ്-സൈസ് മോഡലുകളായ കുഷാഖും സ്ലാവിയയും പണിതിറക്കിയിരിക്കുന്ന അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്. ശ്രീരാഗ് ഏത് വേരിയൻ്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകാനായി നൽകിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന സ്കോഡ കൈലാക്കിന് 115 bhp പവറിൽ 178 Nm torque വരെ നിർമിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയാണ് കൈവരിക്കാനാവുന്നത്. അതേസമയം ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്.
മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ സ്കോഡ കൈലാക് മാനുവലിന് ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി പറയുന്നത്. ഫീച്ചറുകളിലേക്ക് വന്നാൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ എന്നിവയെല്ലാം എസ്‌യുവിയിൽ കിട്ടും.
ഇതിന് പുറമെ ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി കുത്തിനിറച്ചിട്ടുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിലും അടിപൊളിയാണെന്ന് സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയായ കൈലാക് തെളിയിച്ചിട്ടുണ്ട്.

സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ, ബട്ടർഫ്ലൈ ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യത്തിലാണ് കൈലാക് പണിതിറക്കിയിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ബേസ് വേരിയന്റിൽ പോലും സ്റ്റാൻഡേർഡായിട്ടാണ് കൊടുത്തിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








