കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

കമ്പനികൾ ജീവനക്കാർക്ക് അവരുടെ വിശ്വസ്തതയ്ക്കുള്ള പ്രതിഫലമായി കാറുകൾ സമ്മാനിക്കുന്നത് നാം ഇതിന് മുമ്പും കണ്ടിട്ടുണ്ട്. എന്നാൽ 100 ജീവനക്കാർക്ക് 100 കാറുകൾ സമ്മാനമായി നൽകി ഇതിനെ അടുത്ത ഒരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ഐഡിയാസ് 2IT എന്ന ഐടി സ്ഥാപനം.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

തങ്ങളുടെ ജീവനക്കാർക്ക് അവരുടെ വിശ്വസ്തതയ്ക്ക് മാരുതി സുസുക്കിയുടെ കാറുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. കാറുകൾ മാത്രമല്ല, ചില ജീവനക്കാർക്ക് സ്വർണ്ണ നാണയങ്ങളും ഐഫോണുകളും സ്ഥാപനത്തിന്റെ സമ്മാനമായി ലഭിച്ചു.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

മാരുതി സുസുക്കി ബലേനോ, ഇഗ്നിസ്, സ്വിഫ്റ്റ്, സിയാസ്, എർട്ടിഗ, XL6 തുടങ്ങി വിറ്റാര ബ്രെസ വരെ ജീവനക്കാർ ഡെലിവറി സ്വീകരിക്കുന്നത് ചിത്രങ്ങളിൽ കാണാം. കമ്പനി ഈ സമ്മാനങ്ങൾക്കായി 15 കോടി രൂപ ചിലവഴിച്ചതായിട്ടാണ് റിപ്പോർട്ട്.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

കമ്പനിയുടെ ജീവനക്കാർ പ്രാപ്തമാക്കിയ ഈ സ്ഥിരമായ വളർച്ച കണക്കിലെടുത്ത്, ഐഡിയാസ് 2IT ഒരു അതുല്യമായ വെൽത്ത് ഷെയറിംഗ് സംരംഭം നടപ്പിലാക്കിയിട്ടുണ്ട് എന്ന് ചടങ്ങിൽ സന്നിഹിതയായിരുന്ന ഐഡിയാസ് 2IT ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗായത്രി വിവേകാനന്ദൻ വ്യക്തമാക്കി.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

ഈ കാറുകൾ അവാർഡായി നൽകുന്നത് ആദ്യപടി മാത്രമാണ്. സമീപഭാവിയിൽ ഇത്തരം കൂടുതൽ സംരംഭങ്ങൾ അവതരിപ്പിക്കാൻ ഐഡിയാസ് 2IT പദ്ധതിയിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

ഓർഗനൈസേഷനിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നത് എല്ലായ്പ്പോഴും വളരെ ആവേശകരമാണ്. എല്ലാ അവസരങ്ങളിലും, സ്വർണ്ണ നാണയങ്ങൾ, ഐഫോണുകൾ തുടങ്ങിയ സമ്മാനങ്ങളുമായി കമ്പനി സന്തോഷം പങ്കിടുന്നു, എന്നാൽ കാറുകൾ തങ്ങൾക്ക് വളരെ വലിയ കാര്യമാണ് എന്ന് സ്ഥാപനത്തിന്റെ ഉദ്യമത്തിൽ മതിമറന്ന ഒരു ജീവനക്കാരൻ പറഞ്ഞു.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

ഇത് ആദ്യത്തെ സംഭവമല്ല

ഇതിനു സമാനമായ മറ്റൊരു സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. കിസ്ഫ്ലോ എന്ന സ്ഥാപനത്തിന്റെ CEO തന്റെ ജീവനക്കാർക്ക് ബിഎംഡബ്ല്യു കാറുകൾ സമ്മാനമായി നൽകി. അഞ്ച് ജീവനക്കാർക്ക് 80 ലക്ഷം വീതം വില മതിക്കുന്ന ബിഎംഡബ്ല്യു 530d സെഡാനുകൾ സമ്മാനമായി നൽകിയിരുന്നു.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

ഈ അഞ്ച് ജീവനക്കാരും കമ്പനിയുടെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്നു എന്നാണ് CEO സുരേഷ് സംബന്ധം പറഞ്ഞത്. ഈ ജീവനക്കാർക്കുള്ള അഭിനന്ദനത്തിന്റെ ചെറിയ ടോക്കണുകളാണ് ഈ കാറുകൾ. ഒരു ആഢംബര കാറിനേക്കാൾ മികച്ച സമ്മാനത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും ഇപ്പോൾ മൂന്ന് വർഷം പഴക്കമുള്ള ബിഎംഡബ്ല്യു 6 സീരീസാണ് താൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

ഫെബ്രുവരിയിൽ ഒരു കേരളത്തിലും ഒരു വ്യവസായി തന്റെ ജീവനക്കാരന് ഒരു മെർസിഡീസ് ബെൻസ് എസ്‌യുവി സമ്മാനിച്ചിരുന്നു. MyG ഉടർ A K ഷാജി തന്റെ, സ്ഥാപനത്തോടുള്ള വിശ്വസ്തതയ്ക്ക് C R അനീഷിന് എന്ന തന്റെ ജീവനക്കാരന് മെർസിഡീസ് ബെൻസ് GLA ആണ് സമ്മാനമായി നൽകിയത്. കഴിഞ്ഞ 22 വർഷമായി അനീഷ് സ്ഥാപനത്തിനുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി ഉടമ വ്യക്തമാക്കുന്നു.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

രണ്ട് വർഷം മുമ്പ് ഷാജി തന്റെ ജീവനക്കാർക്ക് ആറ് കാറുകൾ സമ്മാനമായി നൽകിയിരുന്നു. ഓർഗനൈസേഷനിൽ ജീവനക്കാർ സന്തോഷത്തോടെ തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കുന്നു, അതിനാലാണ് താൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

2018 -ൽ സൂറത്ത് ആസ്ഥാനമായുള്ള ഒരു വജ്രവ്യാപാരി തന്റെ ജീവനക്കാർക്ക് ആയിരക്കണക്കിന് കാറുകൾ സമ്മാനിച്ചു. സാവ്ജി ധോലാകിയ എന്നാണ് ഈ വ്യാപിരിയുടെ പേര്. അളവില്ലാതെ സമ്മാനങ്ങൾ നൽകുന്നതിന് അറിയപ്പെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.

കമ്പനിക്കൊപ്പം വളരട്ടേ ജീവനക്കാരും! എംപ്ലോയീസിന് 100 മാരുതി കാറുകൾ സമ്മാനിച്ച് IT സ്ഥാപനം

ഏകദേശം 500 ഫിയറ്റ് പുന്തോകളും, മാരുതി സുസുക്കിയുടെ 1,260 കാറുകളും, ഡാറ്റ്സൺ റെഡി ഗോയുടെ 1,200 യൂണിറ്റുകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ 25 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് അദ്ദേഹം മൂന്ന് മെർസിഡീസ് ബെൻസ് GLS 350d എസ്‌യുവികളും സമ്മാനിച്ചിരുന്നു.

Article Published On: Tuesday, April 12, 2022, 13:51 [IST]
English summary
Ideas2it company gifts 100 maruti suzuki cars to its employees details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X