Just In
- 36 min ago
1.10 ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ഇലക്ട്രിക് എസ്യുവി വാങ്ങാം, ബെയ്ഗോ X4 ഇവി നാളെ വിപണിയിലേക്ക്
- 1 hr ago
100 സിസിയിൽ മത്സരിക്കാൻ ഹോണ്ട കച്ചക്കെട്ടി കഴിഞ്ഞു
- 1 hr ago
കാത്തിരുന്ന്... കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്
- 2 hrs ago
വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ
Don't Miss
- News
ഗോധ്രാനന്തര വർഗീയ കലാപം: കുട്ടികളുള്‍പ്പടെ 17 പേരെ കൊലപ്പെടുത്തിയ കേസിലെ 22 പ്രതികളെ വെറുതെ വിട്ടു
- Sports
IND vs NZ: പാക് നിര നാട്ടില്‍ നാണംകെടുന്നു, ഇന്ത്യ തകര്‍ക്കുന്നു-കാരണം പറഞ്ഞ് കനേരിയ
- Movies
'അന്ന് വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനോട് മേജർ രവി! കുറിപ്പ് വൈറൽ
- Lifestyle
കാര്യസിദ്ധിയും വിജയവും ഒറ്റയടിക്ക് നേടാം; ഗണേശ ജയന്തിയില്‍ ഈ പ്രതിവിധി ജീവിതം മാറ്റും
- Technology
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
ഇ-ചലാന്‍ അടക്കാന്‍ മടിക്കല്ലേ... വണ്ടി പൊലീസ് കൊണ്ടുപോകും
റോഡ് സുരക്ഷക്കും പൗരന്മാര്ക്ക് സുഖമമായ യാത്ര സാധ്യമാക്കുന്നതിനുമായാണ് അധികാരികള്‍ ഗതാഗത നിയമങ്ങള്‍ നടപ്പിലാക്കുന്നത്. ഗതാഗത നിയമങ്ങളില്‍ കാലക്രമേണ ഗതാഗത മന്ത്രാലയം ഭേദഗതികള്‍ നടത്താറുണ്ട്. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ അടുത്തിടെ പല മടങ്ങ് വര്‍ധിപ്പിച്ചതായിരുന്നു അടുത്ത കാലത്ത് വരുത്തിയ വലിയ ഭേദഗതികളില്‍ ഒന്ന്.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഗതാഗത നിയമം ലംഘിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷയായി പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ ചലാന്‍ നല്‍കും. സാധാരണഗതിയില്‍ ഏല്ലാവരും പിഴയടച്ച് തടിയൂരാനാണ് ശ്രമിക്കുക. എന്നാല്‍ അധികാരികളുടെ ചലാനുകള്‍ വകവെക്കാതിരിക്കുന്ന ചില വിരുതന്മാരുമുണ്ട്. ഇ ചലാനുകള്‍ ആണെങ്കില്‍ പ്രത്യേകിച്ച്.

ഒന്നിലധികം തീര്പ്പ്കല്പ്പിക്കാത്ത ചലാനുകള്‍ ഉള്ള ട്രാഫിക് നിയമലംഘകരുടെ വാഹനങ്ങള്‍ പൊലീസ് കണ്ടുകെട്ടാന്‍ പോകുകയാണ്. നാഗ്പൂര്‍ ട്രാഫിക് പൊലീസ് ആണ് സ്ഥിരം നിയമലംഘകരുടെ വാഹനം കണ്ടുകെട്ടാന്‍ പോകുന്നത്. 50 ലധികം തീര്‍പ്പ് കല്‍പ്പിക്കാത്ത ചലാനുകള്‍ ഉള്ള ആളുകളുടെ വാഹനങ്ങള്‍ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

സിറ്റി പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ തുടങ്ങിയത്. ഇതുവരെ തങ്ങള്‍ 45 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായും വരും ദിവസങ്ങളില്‍ ഈ യജ്ഞം കൂടുതല്‍ ശക്തമാക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചേത്ന ടിഡ്കെ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങളുടെ ഉടമകളായ 45 ഡ്രൈവര്‍മാരില്‍ ഓരോരുത്തര്‍ക്കും 50-ലധികം ചലാനുകള്‍ തീര്‍പ്പാക്കാനുള്ളതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ട്രാഫിക് പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്ഥിരമായി ട്രാഫിക് നിയമം ലംഘിക്കുന്ന 752 പേരുണ്ടെന്നും അവര്‍ക്കെല്ലാം തീര്‍പ്പാക്കാത്ത 50 ലധികം ചലാനുകളുമുണ്ട്. ഇതില്‍ 136 നിയമലംഘകര്‍ ഉടന്‍ പിടിയിലാകുമെന്നും അവരുടെ മേല്‍വിലാസം ട്രാഫിക് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ടിഡ്കെ പറഞ്ഞു. നിയമലംഘകരുടെ കണക്കെടുത്താല്‍ അതില്‍ എല്ലാത്തരം വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ ഇരുചക്രവാഹനങ്ങള്‍, ഫോര്‍ വീലറുകള്‍, ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയുടെ ഡ്രൈവര്‍മാരാണ് ഇതില്‍ അധികം പേരും. കഴിഞ്ഞ വര്‍ഷം മൊത്തം 6,61,532 ഗതാഗത നിയമ ലംഘകര്‍ക്കാണ് പൊലീസ് ചലാന്‍ അയച്ചത്. ഇവരുടെ മൊത്തം പിഴ കണക്കുകളുടെ കുടിശ്ശിക ഏകദേശം 44.16 കോടി രൂപ വരും.

എസ്എംഎസ് മുഖേന മൊബൈലിലൂടെ വാഹന ഉടമകള്‍ക്ക് പൊലീസ് ഇ-ചലാന്‍ അയച്ച് നല്‍കിയിരുന്നു. മഹാട്രാഫിക് ആപ്പില്‍ ഇതിന്റെ വിവരങ്ങള്‍ ലഭ്യമാണ്. പിഴ ലഭിച്ച ആളുകള്‍ക്ക് ആപ്പില്‍ സ്റ്റാറ്റസ് പരിശോധിച്ച് പണമടയ്ക്കാന്‍ കഴിയും. ഈ വര്‍ഷവും കണക്കുകളില്‍ വലിയ മാറ്റമില്ല. 2023 ജനുവരി 22 വരെ 50,562 ട്രാഫിക് നിയമലംഘകര്‍ക്ക് ചലാന്‍ അയച്ചു. മൊത്തം കുടിശ്ശിക 4.03 കോടി രൂപ വരും.

നഗരത്തിലെ ട്രാഫിക് ലംഘനങ്ങളുടെ വര്‍ധനവിനെ കുറിച്ചും ഇ-ചലാന്‍ സംവിധാനത്തിലെ പഴുതുകളും മാധ്യമങ്ങള്‍ തുറന്ന് കാണിച്ചിരുന്നു. ഇ-ചലാന്‍ പുറപ്പെടുവിച്ച നിയമ ലംഘകരില്‍ നിന്ന് പിഴ തുക ഈടാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംവിധാനമില്ല. അതിനാല്‍ തന്നെ നിയമലംഘകര്‍ക്ക് ചലാന്‍ അയച്ചുവെന്ന കാരണം കൊണ്ട് ഗതാഗത നിയമലംഘനങ്ങള്‍ ഒട്ടും കുറയുന്നില്ലെന്ന് വേണം പറയാന്‍.

പിഴയടക്കാത്ത 50 ലധികം ചലാനുകളുള്ള നിയമലംഘകരുടെ മേല്‍വിലാസം കണ്ടെത്തുന്നതിന് മേഖലാ തലത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. വാഹന്‍, സാരഥി വെബ്സൈറ്റുകള്‍ വഴി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ സഹായത്തോടെയാണ് ഈ പ്രത്യേക സംഘം നിയമലംഘകരുടെ വിലാസങ്ങള്‍ കണ്ടെത്തിയത്.

തങ്ങളുടെയും റോഡില്‍ ഇറങ്ങുന്ന മറ്റുള്ളവരുടെയും സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് പൊലീസ് അധികാരികള്‍ ആവശ്യപ്പെട്ടു. ഇ-ചലാന്‍ പിഴ അടക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടച്ച് വാഹനം കണ്ടുകെട്ടുന്നത് ഒഴിവാക്കണമെന്നും പൊലീസ് പറഞ്ഞു. നമ്മുടെ കേരളത്തിലും ഇന്ന് നിരീക്ഷണ ക്യാമറകളുടെയും മറ്റും സഹായത്തോടെ കേരള പൊലീസും എംവിഡിയും നിയമലംഘകര്‍ക്ക് പിഴ ചുമത്തുന്നുണ്ട്.

ചലാന്‍ എസ്എംഎസ് ആയി അയക്കാറുണ്ട്. ഈ വാര്‍ത്ത വായിക്കുമ്പോള്‍ നാഗ്പൂരില്‍ അല്ലേ എന്ന് കരുതേണ്ട. എന്തായാലും ഇത്തരം കണക്കുകള്‍ കൂടിയാല്‍ കേരള പൊലീസും സമാനമായ നടപടികള്‍ സ്വീകരിച്ചാല്‍ അതിശയപ്പെടാനില്ല. അതിനാല്‍ എല്ലാവരും ഗതാഗത നിയമങ്ങള്‍ പാലിച്ച് സുരക്ഷിതരായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.