ഇവികൾക്ക് അധികം ആയുസ്സില്ലെന്ന് ഐഐടി ഗവേഷണ റിപ്പോർട്ട്; ഹൈബ്രിഡ് തന്നെ ശരണം

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വാഹന നിർമാതാക്കളും ഇവികൾക്ക് വേണ്ടി മത്സരിക്കുകയാണ്. എന്നാൽ ഇവി പ്രേമികളുടെ നെഞ്ചിൽ തീ കോരിയിടുന്ന ഒരു റിപ്പോർട്ടുമായി ഐഐടി കാൺപൂർ രംഗത്തെത്തിയിരിക്കുകയാണ്. ഇലക്ട്രിക് കാറുകളുടെ പരിസ്ഥിതി സൗഹൃദത്തെക്കുറിച്ച് പലരും ചർച്ച ചെയ്യുകയും അവയെ മൊബിലിറ്റിയുടെ ഭാവിയായി കണക്കാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ സാങ്കേതികവിദ്യയെക്കുറിച്ചും ഭാവിയിൽ അതിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും സമഗ്രമായ അറിവ് പലർക്കും ലഭിച്ചിട്ടില്ല.

ഐഐടി കാൺപൂർ നടത്തിയ ഒരു ഗവേഷണ പഠനം സൂചിപ്പിക്കുന്നത്, നിങ്ങൾക്ക് വേണ്ടത് ഒരു സ്ഥിരമായ പരിഹാരം ആണ് എങ്കിൽ ഹൈബ്രിഡ് വാഹനങ്ങളാണ് ഇവികളേക്കാളും ICE എഞ്ചിനേക്കാളുമൊക്കെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ്. വാസ്തവത്തിൽ, പരമ്പരാഗത ICE അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ EV-കൾ പരിസ്ഥിതിയിൽ കൂടുതൽ ദോഷകരമായ ആഘാതം ഉണ്ടാക്കിയേക്കാം എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

toyota innova hycross

ഒരു ഹൈബ്രിഡ് വാഹനത്തെക്കാൾ 15-50 ശതമാനം അധിക ഹരിതഗൃഹ വാതകങ്ങൾ ഇലക്ട്രിക് വാഹനം നിർമ്മിക്കുകയും ഉപയോഗിക്കുകയും സ്‌ക്രാപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഫലങ്ങൾ സൂചിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ എന്ന് വിളിക്കപ്പെടുന്ന പലതും ഇന്ത്യയിലെ കൽക്കരിയിൽ പ്രവർത്തിക്കുന്ന പ്ലാന്റുകൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയെ ആശ്രയിക്കുന്നത് കൊണ്ടാണ്. പരിസ്ഥിതി സൗഹാർദ്ദ ഓപ്ഷനുകളായി കാണപ്പെടുന്നുണ്ടെങ്കിലും, ഇലക്ട്രിക് വാഹനങ്ങൾ വിശ്വസിക്കുന്നത്ര പരിസ്ഥിതി സൗഹൃദമായിരിക്കില്ല.

ഹൈബ്രിഡ് വാഹനങ്ങളാണ് ഏറ്റവും കുറവ് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് എന്നാണ് ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വാഹനത്തിന് ഇളവുകളോ ഓഫറുകളോ ഒന്നും ലഭിക്കാത്തത് കൊണ്ട് തന്നെ സാധാരക്കാർക്ക് ഇത്തരത്തിലുളള വാഹനം ഉപയോഗിക്കാൻ പരിമിതികൾ സൃഷ്ടിക്കപ്പെടുന്നു. ഹൈബ്രിഡ്, പരമ്പരാഗത കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ വില കൂടുതലാണെങ്കിലും, വർദ്ധിച്ചുവരുന്ന ഇന്ധനവിലയിൽ മൈലേജ് കൂടുതൽ കിട്ടുന്നു എന്ന കാരണം കൊണ്ട് തന്നെ പലരു ഈ വാഹനങ്ങൾ സ്വന്തമാക്കുന്നുണ്ട്.

toyota urban cruiser hyryder

ഇന്ധനക്ഷമതയും കരുത്തുമാണ് ഇവയുടെ പ്രധാന ആകര്‍ഷക ഘടകങ്ങള്‍. തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു മുമ്പ് ഹൈബ്രിഡ് കാറുകളില്‍ നിന്ന് ജനങ്ങളെ അകറ്റിയതെങ്കില്‍ ഇന്ന് സ്ഥിതി മാറി. 28 കിലോമീറ്ററിനടുത്ത് മൈലേജും 20 ലക്ഷത്തിനടുത്ത് വിലയും തരക്കേടില്ലാത്ത ഡീല്‍ അല്ലേ. നിലവില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഹൈബ്രിഡ് എസ്‌യുവിയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈര്‍ഡര്‍. 16.46 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഹൈറൈഡറിന്റെ എക്സ്ഷോറൂം വില.

ഹൈറൈഡറിന്റെ മാരുതി സുസുക്കി കസിന്‍ മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. ഹൈറൈഡറില്‍ നിന്ന് വേര്‍തിരിച്ചറിയാനുള്ള ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രണ്ട് മോഡലുകളും സമമാണ്. എന്നിരുന്നാലും 18.29 ലക്ഷം മുതല്‍ 19.79 ലക്ഷം രൂപ വരെയാണ് മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. ലിറ്ററിന് 27.97 കിലോമീറ്റര്‍ ആണ് ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ധനക്ഷമത.

maruti grand vitara

നമ്മുടെ രാജ്യത്ത് ഇന്ന് ഏറ്റവും താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഹൈബ്രിഡ് സെഡാന്‍ ആണ് ഹോണ്ട സിറ്റി e:HEV. 18.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ എക്സ്ഷോറൂം വില. ഈ വര്‍ഷം മോഡലിന്റെ ഫെയ്‌സലിഫ്റ്റഡ് പതിപ്പ് ഹോണ്ട വിപണിയില്‍ എത്തിച്ചിരുന്നു. ഹോണ്ട സിറ്റി e:HEV ലിറ്ററിന് 27.13 ഇന്ധനക്ഷമത നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

അടുത്തിടെയാണ് മാരുതി സുസുക്കി ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോ പുറത്തിറക്കിയത്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് എംപിവി ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്നത്. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെയാണ് ഇന്‍വിക്‌റ്റോ എംപിവിയുടെ എക്സ്ഷോറൂം വില. ലിറ്ററിന് 23.24 കിലോമീറ്ററാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ ഹൈബ്രിഡിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന മൈലേജ്.

മൂന്നാം തലമുറ ടൊയോട്ട ഇന്നോവ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. വമ്പന്‍ ഡിമാന്‍ഡ് കാരണം അടുത്തിടെ ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് ടൊയോട്ട നിര്‍ത്തി വെച്ചിരുന്നു. 25.30 ലക്ഷം മുതല്‍ 30.26 ലക്ഷം രൂപ വരെയാണ് ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് എക്സ് ഷോറൂം വിലയായി മുടക്കേണ്ടത്. ഇന്‍വിക്‌റ്റോയെ പോലെ തന്നെ ഹൈക്രോസിനും ലിറ്ററിന് 23.24 കിലോമീറ്ററാണ് ടൊയോട്ട മൈലേജ് പറയുന്നത്.

More from DriveSpark

Article Published On: Tuesday, November 21, 2023, 15:32 [IST]
English summary
Iit kanpur study hybrid vehicles outperform electric and ice vehicles in effectiveness
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X