പൊലീസുകാരെ എളുപ്പം 'ആകര്‍ഷിക്കുന്ന' മോഡിഫിക്കേഷനുകള്‍; 'പണി' പിറകെ വരും

വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്ന 2019 ജനുവരിയിലെ സുപ്രീംകോടതി വിധിയില്‍ മനംതകര്‍ന്ന ഒത്തിരി വാഹന പ്രേമികളുണ്ട്. വണ്ടി മോഡിഫൈ ചെയ്യുമ്പോള്‍ അതിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ പാടില്ല എന്നാണ് നിയമം. ആകെ നിറം മാറ്റാന്‍ മാത്രമാണ് വാഹന ഉടമക്ക് അധികരമുള്ളത്. എന്നാല്‍ അതും ചുമ്മാതങ്ങ് ചെയ്യാന്‍ വകുപ്പില്ല. വണ്ടിയുടെ പെയിന്റ് മാറ്റുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്.

കാര്‍ മോഡിഫിക്കേഷന് പേരുകേട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടെ കൊച്ചു കേരളം. കാര്‍ മോഡിഫിക്കേഷന്‍ സംബന്ധിച്ച് നമ്മുടെ രാജ്യത്ത് വളരെ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെന്ന കാര്യം നമുക്കറിയാം. എന്നാല്‍ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും എളുപ്പത്തില്‍ ശ്രദ്ധിക്കുന്ന ചില മോഡിഫിക്കേഷനുകള്‍ ഉണ്ട്. അത്തരത്തില്‍ പൊലീസുകാരെ എളുപ്പം 'ആകര്‍ഷിക്കുന്ന' ചില മോഡിഫിക്കേഷനുകളെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

bull bars

ബുള്‍ ബാറുകള്‍: ഈ പട്ടികയില്‍ ആദ്യം സ്ഥാനം പിടിക്കുന്നത് ബുള്‍ബാറുകളാണ്. ചെറിയ ഉരസലുകള്‍, ചളുക്കുകള്‍ എന്നിവയില്‍ നിന്നും കാറിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത് മുന്‍വശത്ത് ഘടിപ്പിക്കുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബുള്‍ ബാറുകള്‍ ഘടിപ്പിച്ച കാറുകള്‍ക്കെതിരെ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കുകയുണ്ടായി. ഇത്തരത്തില്‍ ബുള്‍ബാറുകള്‍ ഘടിപ്പിച്ച നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. മോട്ടോര്‍ വാഹന നിയമത്തിന്റെ 52-ാം വകുപ്പ് പ്രകാരം ബുള്‍ബാറുകള്‍ ഫിറ്റ് ചെയ്യുന്നത് കുറ്റകരമാണ്.

ഇത് പെട്ടെന്ന് തന്നെ പൊലീസുകാരുടെ ശ്രദ്ധയില്‍ പെടുന്നു. അതിനാല്‍, നിങ്ങളുടെ കാറില്‍ ബുള്‍ ബാറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ ഫൈന്‍ ലഭിക്കുന്നത് ഒഴിവാക്കാനായി അവ അഴിച്ച് മാറ്റാന്‍ ശ്രമിക്കുമല്ലോ. ഈ ബുള്‍ബാറുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമല്ല വാഹനത്തിലെ യാത്രക്കാര്‍ക്ക് കൂടി ദോഷകരമാണെന്ന കാര്യം കൂടി എടുത്ത് പറയണം. കാരണം അപകട സമയങ്ങളില്‍ ഈ ബുള്‍ ബാറുകള്‍ ചിലപ്പോള്‍ എയര്‍ബാഗ് സെന്‍സറിനെ തടസപ്പെടുത്തുമെന്ന കാര്യം അറിഞ്ഞിരിക്കുക. ഇത് യാത്രക്കാരുടെ സുരക്ഷയെ സാരമായി ബാധിക്കും.

additional light

അധിക ലൈറ്റുകള്‍: രാത്രി സമയത്ത് വാഹനം ഓടിക്കുമ്പോള്‍ അധികം ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഭയങ്കര ശല്യമായി അനുഭവപ്പെടും. അധികം തീവ്രതയുള്ള ഈ ലൈറ്റുകള്‍ എതിര്‍ഭാഗത്ത് കൂടി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ചയെ സാരമായി ബാധിക്കുമെന്നതിനാല്‍ അവ ഒഴിവാക്കണം. ഇത്തരത്തിലുള്ള രൂപമാറ്റങ്ങള്‍ റോഡ് അപകടങ്ങള്‍ക്ക് സാധ്യതയേറ്റുന്നതിനാലും മറ്റ് വാഹന യാത്രക്കാര്‍ക്ക് അസൗകര്യവും സൃഷ്ടിക്കുന്നതിനാലും വമ്പന്‍ പിഴ ലഭിച്ചേക്കാം. നിറയെ ലൈറ്റുകളുള്ള കാറുകള്‍ പെട്ടെന്ന് തന്നെ പൊലീസിന്റെയും എംവിഡിയുടെയും ശ്രദ്ധയില്‍ പെടും.

എയര്‍ ഹോണുകള്‍: ചില വാഹന ഉടമകളുടെ ദൗര്‍ബല്യമായിരിക്കും ഹോണുകള്‍. സാധാരണ ഹോണുകള്‍ ആണെങ്കില്‍ കുഴപ്പമില്ല. ചിലര്‍ക്ക് എയര്‍ഹോണുകള്‍ തന്നെ വേണം. എന്നാല്‍ ഇത്തരത്തിലുള്ള എയര്‍ ഹോണുകള്‍ വളരെ ഉച്ചയുള്ളതും പൊതുജനങ്ങള്‍ക്ക് വലിയ ശല്യവുമാണ്. എയര്‍ഹോണുകള്‍ നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ ഈ ആക്‌സസറി ഘടിപ്പിച്ച കാറുകള്‍ക്ക് കനത്ത പിഴയും ലഭിക്കും. ഇത് പെട്ടെന്ന് അധികാരികളുടെ ശ്രദ്ധയില്‍ പെടാനും സാധ്യതയുണ്ട്.

air horn

വലിപ്പം കൂടിയ ടയറുകളും വീലുകളും: ഓഫ് റോഡിംഗ് പ്രേമികള്‍ തങ്ങളുടെ വാഹനത്തില്‍ വരുത്തുന്ന സുപ്രധാന രൂപമാറ്റങ്ങളില്‍ ഒന്നാണ് വലിയ ടയറുകളും വീലുകളും ഘടിപ്പിക്കുന്നത്. ഇവ വാഹനത്തിന്റെ ലുക്ക് തന്നെ പാടെ മാറ്റും. അതിനാല്‍ തന്നെ വലിയ ടയറുകളും വീലുകളും ഘടിപ്പിച്ച ഒരു വാഹനവുമായി നിങ്ങള്‍ റോഡില്‍ ഇറങ്ങിയാല്‍ നാലാളുകള്‍ നോക്കുമെന്നുറപ്പാണ്. എന്നാല്‍ അതില്‍ പൊലീസും എംവിഡിയും കൂടി പെടുമെന്ന കാര്യം ഓര്‍മിക്കണം.

ഇത്തരം മോഡിഫിക്കേഷനുകള്‍ക്ക് വമ്പന്‍ പിഴയാണ് ഏമാന്‍മാര്‍ ചുമത്തുന്നത്. പ്രത്യേകിച്ച് നമ്മുടെ സ്വന്തം കേരളത്തില്‍. ചിലയാളുകള്‍ അതിരുകടന്ന് ബോഡികിറ്റുകളില്‍ വരെ രൂപമാറ്റം നടത്തുന്നത് നമുക്ക് കാണാം. ഇത് വളരെ പെട്ടെന്ന് പൊലീസുകാര്‍ ശ്രദ്ധിക്കുമെന്നതിനാല്‍ പിഴ ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. കാറില്‍ വരുത്തിയിരിക്കുന്ന നിയമവിരുദ്ധമായ മോഡിഫിക്കേഷനുകളുടെ വ്യാപ്തിക്ക് അനുസരിച്ചായിരിക്കും പൊലീസ് ചലാന്‍ ഇടുക.

tinted window

കാറുകളില്‍ സണ്‍ ഫിലിം സ്ഥാപിക്കുന്നത് തന്നെ പിഴ ലഭിക്കാന്‍ വകുപ്പുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പെട്ടെന്ന് പൊലീസുകാരുടെയും എംവിഡിയുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന മോഡിഫിക്കേഷനുകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഞങ്ങള്‍ക്ക് ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയ നിങ്ങളുടെ അറിവിലുള്ള മറ്റ് മോഡിഫിക്കേഷനുകള്‍ ഉണ്ടെങ്കില്‍ അവ കമന്റ് ബോക്‌സില്‍ കുറിക്കുമെല്ലോ?.

More from DriveSpark

Article Published On: Wednesday, May 31, 2023, 15:30 [IST]
English summary
Illegal car modifications easily attract police and leads to challan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X