മഞ്ഞിലുറഞ്ഞ കപ്പലിനെ രക്ഷിക്കാന്‍ റഷ്യയ്ക്കും ഐസ്ബ്രേക്കർ
റഷ്യ ആദ്യത്തെ മിലിട്ടറി ഐസ് ബ്രേക്കർ കപ്പലിനെ പുറത്തിറക്കി. ഇലിയ മുറോമെറ്റ്സ് എന്ന റഷ്യൻ ഐതിഹാസിക നായകന്റെ പേരാണ് കപ്പലിന് നൽകിയിട്ടുള്ളത്. റഷ്യൻ നാവികസേനയ്ക്കായി നിർമ്മിച്ചിട്ടുള്ള ഐസ് ബ്രേക്കർ സീരിസിൽപ്പെടുന്ന ആദ്യ കപ്പലാണിത്.ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ
ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ
റഷ്യയുടെ വടക്ക് പടിഞ്ഞാറൻ ഭാഗമായ സെന്റ്.പീറ്റർസ്ബെർഗിലെ അഡ്മിറാൽറ്റി വാർവെസ് ഷിപ്പ്യാഡിലാണ് കപ്പലിന്റെ ലോഞ്ച് നടന്നത്. ഈ കപ്പൽ 2017ഓടുകൂടി റഷ്യൻ നാവികസേനയുടെ ഭാഗമാകും.

സമുദ്രത്തിൽ മഞ്ഞിൽ ഉറച്ച് പോയ കപ്പലുകളെ മാറ്റുകയും, ഐസ് തകര്‍ത്ത് കപ്പലിന് വഴിയൊരുക്കുകയും, യാത്രക്കാരെ രക്ഷിക്കുകയും ചെയ്യുന്ന ദൗത്യമാണ് ഐസ് ബ്രേക്കറിനുള്ളത്.

രണ്ട് മാസത്തോളം തുടർച്ചയായി 12,000നോട്ടിക്കൽ മൈൽ സഞ്ചരിക്കാനുള്ള കഴിവാണ് പുതുതായി നിർമ്മിച്ച ഈ റഷ്യൻ ഐസ്ബ്രേക്കറിനുള്ളത്.

ജൂൺ പത്തിന് സെന്റ്. പീറ്റേസ്ബർഗിലെ ഷിപ്പ്യാർഡിലായിരുന്നു ലോഞ്ച് കർമ്മങ്ങൾ നടന്നത്. ഇത് 2017ൽ റഷ്യൻ നാവികസേനയുടെ ഭാഗമാകുമെന്നാണ് കപ്പൽ നിർമാണശാലയുടെ മേധാവി അറിയിച്ചിരിക്കുന്നത്.

അന്റാർട്ടിക് സമുദ്രം കേന്ദ്രീകരിച്ചായിരിക്കും റഷ്യൻ നാവികസേനയുടെ ഈ ഐസ്ബ്രേക്കർ പ്രവർത്തിച്ച് വരിക.

കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന മഞ്ഞ് പൊട്ടിച്ച് വെള്ളമുള്ളിടം വരെ വഴിയുണ്ടാക്കാനുള്ള കഴിവാണ് ഐസ്ബ്രേക്കറിനുള്ളത്.

കപ്പലുകൾ മഞ്ഞിലുറഞ്ഞ് പോകുന്ന പക്ഷം രക്ഷാപ്രവർത്തനങ്ങൾക്കായാണ് നാവികസേനയുടെ ഐസ്ബ്രേക്കർ സാധാരണയായി ഉപയോഗിച്ച് വരുന്നത്.

ആളുകളെ രക്ഷിച്ച് കൊണ്ടുപോകുന്നതിനായി ഐസ്ബ്രേക്കറിൽ ഒരു ഹെലികോപ്ടർ കൂടി ഉണ്ടായിരിക്കുന്നതാണ്.

2015ലാണ് ഇലിയ മുറോമെറ്റ്സ് എന്ന ഈ കപ്പലിന്റെ നിർമാണമാരംഭിച്ചത്. ഇതോടുകൂടി രക്ഷാപ്രവർത്തനങ്ങൾക്കായി ഒരു പുതിയ കപ്പൽ കൂടി റഷ്യൻ നാവികസേനയുടെ ഭാഗമാകുന്നു.

മഞ്ഞ്പോട്ടിക്കുക എന്ന ദൗത്യം മാത്രമല്ല ഐസ് ബ്രേക്കറിനുള്ളത്. കപ്പലുകളെ വലിച്ചു കൊണ്ടുപോകുന്നതിനും കടലിൽ പട്രോൾ നടത്തുന്ന കപ്പലുകളായും ഇതിനെ ഉപയോഗപ്പെടുത്തും.

ആറ് ടൺ ഭാരം വലിക്കാനുള്ള ശേഷിയുണ്ട് ഈ കപ്പലിന്. രണ്ട് മാസത്തോളം തുടർച്ചയായി സഞ്ചരിക്കാൻ കഴിയുന്ന ഐസ്ബ്രേക്കറിൽ മുപ്പത്തഞ്ചോളം വരുന്ന ജീവനക്കാരെയായിരിക്കും നിയമിക്കുക.

പുട്ടിനെ തളയ്ക്കാൻ ബ്രിട്ടന്റെ ഭീമൻ യുദ്ധക്കപ്പലുകൾ

ചൈനയിലെ ഗ്ലാസ് തൂക്കുപാലത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയോ


Click it and Unblock the Notifications








