അഡാസ് ഫീച്ചറുണ്ടേൽ ഇങ്ങനെയുമുണ്ട് ഗുണങ്ങൾ! ഉറങ്ങിപ്പോയാലും പേടിക്കേണ്ട

പുതിയ വാഹനങ്ങളിലെ ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും മികച്ചതുമാണ് അഡാസ്. ഡ്രൈവർ ഉറങ്ങിപോയാലും അഡാസ് ഫീച്ചറുണ്ടെങ്കിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെടാതെ സുരക്ഷിതമായി വാഹനം നിർത്തുന്നതിന് വേണ്ടി സഹായിക്കും. ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയിൽ നടന്ന ഒരു അപകടത്തിന്റെ സമീപകാല ദൃശ്യങ്ങൾ അഡാസ് ഫീച്ചറിൻ്റെ ആവശ്യകതയും പ്രാധാന്യവും എടുത്തു കാണിക്കുന്നുണ്ട്. വാഹനത്തിൽ അഡാസ് ഫീച്ചർ ഉണ്ടായിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കൂടുതൽ വിവിരങ്ങൾ അറിയുന്നതിന് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.

ഒരു മാരുതി സുസുക്കി ബലെനോ റോഡിലുടെ നല്ല വേഗതയിൽ വരുന്നത് കാണാം. എന്നാൽ പെട്ടെന്ന് വാഹനം മറുവശത്തേക്ക് തിരിച്ച് അടുത്തുള്ള കാട് നിറഞ്ഞ പ്രദേശത്തേക്ക് ഇടിച്ചുകയറുകയാണ്. നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട് അത് രണ്ടുതവണ മറിയുന്നത് കാണാം. അപകടത്തിൽ കാറിലുണ്ടായിരുന്ന ചിലർ മരിച്ചതായി റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

അഡാസിൻ്റെ വരവിവെ കുറിച്ച് നോക്കിയാൽ എംജി ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവിയാണ് ആഭ്യന്തര വിപണിയിൽ ഇത് ആദ്യമായി പരിചയപ്പെടുത്തിയെന്നു വേണമെങ്കിൽ പറയാം. പിന്നീട് മറ്റ് താഴ്ന്ന സെഗ്മെന്റിലേക്കും ഇതുകടന്നുവന്നു. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് ADAS. സെൻസറുകളും ക്യാമറകളും വഴി റോഡുകൾ മനസിലാക്കാനും ചുറ്റുപാടുകൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ കാറിനെ അനുവദിക്കുകയും ചെയ്യുന്നു എന്നതാണ് ഇത് ചെയ്യുന്നത്.

ഇത് തീർച്ചയായും വികസിച്ചുകൊണ്ടിരിക്കുന്നതും ഉയർന്ന ഡാറ്റയെ ആശ്രയിക്കുന്നതുമായ ഒരു സംവിധാനമാണെന്ന കാര്യം ആദ്യമേ മനസിൽ വെക്കേണ്ട ഒരു കാര്യമാണ്. ADAS ഉപയോഗിച്ച് കാറുകൾക്ക് പാതകൾ മാറ്റാനും വേഗത കുറയ്ക്കാനും വേഗത കൂട്ടാനും മനുഷ്യരുടെ ഏറ്റവും കുറഞ്ഞ ഇടപെടലുകളോടെ പൂർണമായി നിർത്താനും കഴിയും. അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നു വേണമെങ്കിൽ ചുരുക്കി പറയാം.

ശരിയായ രീതിയിൽ സജ്ജീകരിച്ചാൽ ADAS വളരെ വിശ്വസനീയമായ ഒരു സുരക്ഷാ സവിശേഷതയായിരിക്കും. ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോ-എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ ഫീച്ചറുകൾ അപകട സാധ്യതകൾ ഗണ്യമായി കുറയ്ക്കും. പല വിദേശ രാജ്യങ്ങളിലും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സജ്ജീകരിച്ച ധാരാളം കാറുകൾ നിരത്തുകളിൽ പായുന്നുണ്ട്. ആയതിനാൽ അവിടെയെല്ലാം ഈ ഫീച്ചർ ഏറെ സ്വീകാര്യവുമായിട്ടുണ്ട്. അവിടുത്തെ റോഡ് സംസ്‌കാരം ഇന്ത്യയുമായി ഏറെ വ്യത്യസ്‌തമാണെന്നതും ഓർമിക്കേണ്ടതാണ്.

ഇന്ത്യയുടെ കാർ മേഖല വികസിക്കുമ്പോൾ, സുരക്ഷാ നടപടികളുടെ ആവശ്യകതയും വൻതോതിൽ വർധിക്കുകയാണ്. സമീപ വർഷങ്ങളിൽ, അപകടങ്ങൾ തടയുന്നതിന് സഹായിക്കുന്ന വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ADAS -ന് ഊന്നൽ ഏറിവരികയാണ്. ADAS / അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് അത്തരം ഒരു അത്യാധുനിക സാങ്കേതികവിദ്യയാണ്.

വിവിധ സെൻസറുകളും ക്യാമറകളും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്, അപകടങ്ങൾ കുറയ്ക്കാനും വാഹനത്തിന്റെ നിയന്ത്രണം നിലനിർത്താനും വിവിധ അപകടങ്ങളെയും സംഭവിച്ചേക്കാവുന്ന ആക്സിഡന്റുകളെയും കുറിച്ച് ഡ്രൈവർമാർക്ക് വാർണിംഗ് നൽകാനും ഇത് ലക്ഷ്യമിടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 30, 2024, 9:46 [IST]
English summary
Importance of adas feature in cars this accident is main example details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X