ഹാൻഡ്ബ്രേക്ക് ഇടാൻ മറക്കല്ലേ; എന്നും ഭാഗ്യം തുണച്ചെന്ന് വരില്ല
കാറിൽ സഞ്ചരിക്കുമ്പോൾ നമ്മൾ എവിടെയെങ്കിലും വാഹനം നിർത്തിയതിന് ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ ഹാൻഡ്ബ്രേക്ക് ഇടണം എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ ചില സമയത്ത് ഹാൻഡ്ബ്രേക്ക് ഇടാൻ ചിലർ മറന്നു പോകുന്നത് വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വാഹനം ഗിയറിലാണെന്ന് ഉറപ്പ് വരുത്താവും ചിലർ മറന്ന് പോകും. ഹാൻബ്രേക്ക് ഇടുന്നതിൻ്റെ ആവശ്യകത ഒരു വീഡിയോയിലൂടെ പങ്ക് വച്ചിരിക്കുകയാണ് കേരള എംവിഡി.
വാഹനം ഗിയറിലാണെങ്കിൽ പോലും ചില സമയത്ത് ഹാൻഡ്ബ്രേക്ക് കൂടി ഇട്ടാൽ മാത്രമേ വാഹനം നിൽക്കുകയുളളു. സോഷ്യൽ മീഡിയയിലും ചിലപ്പോൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുമുണ്ടാകാം ഇത്തരത്തിലുളള സംഭവങ്ങൾ. ഹാൻഡ് ബ്രേക്കുകൾ കൃത്യമായി മെയിൻ്റെയിൻ ചെയ്യാതെ പലപ്പോഴും ഹാൻഡബ്രേക്ക് കേബിൾ പൊട്ടിപ്പോയാൽ പോലും മാറ്റാത്തവരും നമ്മളുടെ ഇടയിലുണ്ട്.

തിരക്കിട്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുമ്പോള്‍ പലരും മറക്കും ഹാന്‍ഡ്‌ബ്രേക്ക് വിടുവിക്കാന്‍. കുറച്ചുദൂരം ഓടിച്ചു കഴിഞ്ഞായിരിക്കും ഹാന്‍ഡ്ബ്രേക്ക് താഴ്ത്തിയില്ലെന്ന് ഓര്‍ക്കുക. ചിലരാകട്ടെ കാര്‍ നിര്‍ത്തുന്ന അവസരത്തില്‍ ഈ മറവി മുന്നില്‍ കണ്ട് ഹാന്‍ഡ്ബ്രേക്ക് പൂര്‍ണമായും ഉയര്‍ത്തില്ല; മറന്നാലും വലിയ ബുദ്ധിമുട്ടു കൂടാതെ ചക്രങ്ങളെ ചലിപ്പിക്കാന്‍ എഞ്ചിന് സാധിക്കുന്ന വിധത്തിലായിരിക്കും ഇവരുടെ 'ഹാന്‍ഡ്ബ്രേക്കിടല്‍'.
ഒരു ജീപ്പ് നിര്‍ത്തിയിട്ട സ്ഥലത്ത് നിന്ന് പിന്നിലേക്ക് ഉരുണ്ട് നീങ്ങുന്നതാണ് വീഡിയോയിൽ കാണുന്നതാണ്. അല്‍പ്പം കുത്തനെയുള്ള സ്ഥലത്തുനിന്നും വാഹനം പിന്നിലേക്ക് ഉരുണ്ട് പോകുന്നതും അത് റോഡിലേക്ക് ഇറങ്ങുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. റോഡിലേക്ക് ഉരുണ്ട് നീങ്ങിയ വാഹനം ഒഴിഞ്ഞ സ്ഥലത്തേക്ക് ഓടി കയറുന്നതാണ് വീഡിയോയില്‍ കാണുന്നത്. വാഹനം പിന്നിലേക്ക് ഉരുണ്ട് തുടങ്ങിയപ്പോള്‍ തന്നെ അത് തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി.

കേന്ദ്ര മോട്ടോര്‍ വാഹനനിയമം 96 -ലെ അനുഛേദം അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍, മൂന്ന് ചക്രമുള്ള ഇന്‍വാലിഡ് ക്യാരേജ്, റോഡ് റോളര്‍ എന്നീ വാഹനങ്ങള്‍ക്ക് ഒഴികെ സര്‍വീസ് ബ്രേക്ക് കൂടാതെ പാര്‍ക്കിങ്ങ് ബ്രേക്കുകള്‍ അല്ലെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, പലപ്പോഴും വളരെ ലാഘവത്തോടെ മാത്രമാണ് ഹാന്‍ഡ് ബ്രേക്കിനെ നമ്മള്‍ ഒരോരുത്തരും പരിഗണിക്കുന്നത് എന്നതാണ് വസ്തുത.
നിര്‍ത്തിയ വാഹനം ഹാന്‍ഡ് ബ്രേക്ക് ഇട്ടശേഷം പുറകോട്ട് ചെരിവുള്ള പ്രതലമാണെങ്കില്‍ ഫസ്റ്റ് ഗിയറിലും മുന്നിലേക്ക് ചെരിവുള്ള പ്രതലമാണെങ്കില്‍ റിവേഴ്‌സ് ഗിയറിലുമാണ് ഇടേണ്ടത്. അധികം ചെറിഞ്ഞ പ്രദേശങ്ങളില്‍ ഒരു കട്ടവെച്ച് ലോക്ക് ചെയ്യുന്നതും നല്ലതാണ്. ചെറിയ ഒരു അശ്രദ്ധ കൊണ്ട് എത്ര വലിയ അപകടമാണ് ഉണ്ടാകുന്നതെന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ഹാൻഡബ്രേക്ക് ഇടാൻ മറക്കരുത്.
ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിക്കുന്ന ശീലം എന്തായാലും ഗുണകരമല്ല. ഓടിക്കുമ്പോള്‍ കാറിന് കരുത്തു കുറവുണ്ടെന്ന് അനുഭവപ്പെട്ടാല്‍ ആദ്യം പരിശോധിക്കേണ്ടത് ഹാന്‍ഡ്ബ്രേക്കാണ്. ഹാന്‍ഡ്ബ്രേക്കിട്ടാല്‍ കാറിന്റെ വേഗത ഗണ്യമായി കുറയും. ഇനി ഇടത്തരം വേഗത്തിലാണ് കാര്‍ ഓടിക്കുന്നതെങ്കില്‍ (ഉദ്ദാഹരണത്തിന് 50 കിലോമീറ്റര്‍ വേഗം) ബ്രേക്ക് പാഡുകള്‍ കരിയുന്ന മണം പെട്ടെന്ന് പുറത്തുവരും.
ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ ബ്രേക്ക് പെട്ടെന്ന് കേടാകും. ഹാന്‍ഡ്ബ്രേക്ക് ഉപയോഗിക്കുന്ന സന്ദര്‍ഭത്തില്‍ റോട്ടറുകളും ബ്രേക്ക് പാഡും തമ്മിലുള്ള ഘര്‍ഷണം വര്‍ധിക്കും. ഹാന്‍ഡ്ബ്രേക്കിട്ട് ഏറെ നേരം കാറോടിച്ചാല്‍ ഘര്‍ഷണം കാരണം ബ്രേക്ക് പാഡുകളില്‍ താപം കൂടും. ഈ ശീലം പതിവെങ്കില്‍ ബ്രേക്ക് പാഡുകള്‍ പെട്ടെന്ന് കരിഞ്ഞുതീരും.
എന്നാല്‍ ചില അത്യപൂര്‍വ അവസരങ്ങളില്‍ ബ്രേക്ക് ഫ്‌ളൂയിഡുകളിലേക്കും താപം പടരും. താപം കാരണം ബ്രേക്ക് ഫ്‌ളൂയിഡുകള്‍ പെട്ടെന്ന് തിളയ്ക്കും. തത്ഫലമായി ബ്രേക്കുകളില്‍ ഫലപ്രദമായ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രേക്ക് ഫ്‌ളൂയിഡിന് കഴിയാതെ വരും. ഹാന്‍ഡ്ബ്രേക്കിട്ട് കുറഞ്ഞ വേഗത്തില്‍ സഞ്ചരിച്ചത് കൊണ്ടു വലിയ അപകടമില്ല. ഇനി കുറച്ചു ദൂരമധികം ഓടിച്ചാലും അപകടം സംഭവിക്കില്ല. അമിതമായി ചൂടായ ബ്രേക്ക് ഫ്‌ളൂയിഡുകള്‍ ബ്രേക്ക് പാഡുകളെയാണ് പ്രധാനമായും ബാധിക്കുക.


Click it and Unblock the Notifications








