രാത്രിയാത്രകളിൽ വാഹനങ്ങളിൽ ഡിം അടിക്കണമെന്ന് പൊലീസ് മാമൻമാർ, അപേക്ഷ വേണ്ട നടപടി വേണമെന്ന് യാത്രക്കാർ
രാത്രിയിൽ വാഹനമോടിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് എതിരെ വരുന്ന വാഹനങ്ങൾ തങ്ങളുടെ ഹെഡ്‌ലൈറ്റുകൾ ഡിം അടിക്കാതിരിക്കുന്നത്. അത് മൂലം ല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിനെതിരെ ജനങ്ങളോട് രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യണമെന്ന അഭ്യർത്ഥനയുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഉപദേശവും അപേക്ഷയും നിർത്തി നടപടിയെടുക്കാൻ ആരംഭിക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പുതിയ വാഹനങ്ങളിൽ വരുന്ന എൽഇഡി ലൈറ്റുകൾ രാത്രിയിൽ എതിരെ വരുന്നവരുടെ കാഴ്ച്ച തടസ്സപ്പെടുത്തുന്നുണ്ട് എന്ന് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്.
ഡിമ്മും ബ്രൈറ്റും ഇന്‍ഡിക്കേറ്ററുമെല്ലാം എന്തിനാണെന്ന് അറിയാത്ത ഡ്രൈവര്‍മാർ പോലും നമ്മൾക്കിടയിലുണ്ട് എന്നതാണ് തമാശ. എതിരെ വണ്ടിവന്നാല്‍ ഡിം ചെയ്യുക എന്നതല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഹൈ ബീം ഉപയോഗിക്കുക എന്നതാണ് ശരിയായ നടപടി. വിദേശരാജ്യങ്ങളില്‍ ഹൈ ബീം ഇട്ട് വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് ഓർക്കണം. വിദേശത്തുളള നിയമങ്ങൾ പറഞ്ഞാൽ ഇവിടെ പലർക്കും ഇഷ്ടപ്പെടില്ലല്ലോ. ഇവിടെ തോന്നിയ രീതിയിൽ വാഹനമോടിക്കുന്നവർ വിദേശത്ത് പോയാൽ ഒരു ഹോൺ പോലും അടിക്കാൻ പേടിക്കും. അതാണ് വ്യത്യാസം.

രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഡ്രൈവ് ചെയ്യാൻ ഗ്ലാസുകൾ ആവശ്യമുള്ള നിരവധി ആളുകളിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ വിസിബിളിറ്റി മെച്ചപ്പെടുത്തുന്നതിന് ശരിയായ ഗ്ലാസുകൾ തിരഞ്ഞെടുക്കുക. ആൻ്റി റിഫ്ലക്ടീവ് കോട്ടിംഗ് ഉള്ള ലെൻസുകൾ വാങ്ങുന്നത് അൽപ്പം ചിലവുളളതാണ് എങ്കിലും രാത്രി ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങൾക്ക് അത് വളെര ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.
രാത്രിയിൽ വാഹനമോടിക്കുമ്പോൾ എതിരെ വരുന്ന വാഹനത്തിൻ്റെ ലൈറ്റിലേക്ക് പലരും നോക്കി പോകാറുണ്ട്. അത് വളരെ അപകടകരമായ ഒരു പ്രവണതയാണ് എന്ന് തിരിച്ചറിയുക. അത് പോലെ തന്നെ നിങ്ങളുടെ വാഹനത്തിൻ്റെ അകത്തുളള ബാക്ക് മിറർ വൃത്തിയായി സൂക്ഷിക്കാൻ പലരും മറന്നു പോകാറുണ്ട്. പിന്നിൽ നിന്ന് വരുന്ന വെളിച്ചവും നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. പകൽ വാഹനമോടിക്കുന്നതിൻ്റെ മൂന്നിരട്ടി അപകടമാണ് രാത്രിയിൽ വാഹനമോടിക്കുന്നത് എന്ന് പഠനങ്ങൾ തെളിയിക്കപ്പെട്ടതാണ്.

കനത്ത മഴ, കനത്ത മൂടൽമഞ്ഞ് അല്ലെങ്കിൽ മഞ്ഞ് പോലുള്ള മോശം കാലാവസ്ഥയിൽ ഡ്രൈവ് ചെയ്യുമ്പോൾ ഡിം അടിക്കുന്നതാണ് ഏറ്റവും പ്രയോജനകരം. ഡ്രൈവിങ്ങിൻ്റെ സുരക്ഷയിൽ കാർ ഡിം ലൈറ്റ് ചെയ്യുന്നതിന് വളരെ പ്രധാന പങ്കുണ്ട്. അവയുടെ പ്രവർത്തനവും ഉപയോഗവും മനസ്സിലാക്കുന്നത് നിങ്ങളെയും മറ്റ് ഡ്രൈവർമാരെയും റോഡിൽ സുരക്ഷിതമായി നിലനിർത്തുന്നതിന് സഹായിക്കുമെന്ന് മനസിലാക്കുക. അതോടൊപ്പം തന്നെ നിങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാനും ശ്രദ്ധിക്കുക.
വാഹനങ്ങൾ സാധാരണയായി ഹാലജൻ, എൽഇഡി അല്ലെങ്കിൽ സെനോൺ ലൈറ്റ് ബൾബുകൾ ഉപയോഗിക്കുന്നു. ഹാലജൻ ബൾബുകൾ സാധാരണ ഇൻകാൻഡസെന്റ് ബൾബുകളാണ്, ഇവ ഏകദേശം 1,000 മണിക്കൂർ വരെ ഉപയോഗിക്കാനാകും. സെനോൺ ബൾബുകൾ തെളിച്ചമുള്ളതും ഹാലൊജൻ ബൾബിന്റെ ഇരട്ടി കാലം നീണ്ടുനിൽക്കുന്നതുമാണ്.
എൽഇഡി ബൾബുകൾ ഹാലജനേക്കാൾ തെളിച്ചമുള്ളതാണ്. ചില എൽഇഡി ബൾബ് ബ്രാൻഡുകൾ നോൺ ഫ്ലിക്കറിംഗ് ഫീച്ചറുകൾ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എൽഇഡി ബൾബിലേക്കുള്ള ഒരു ലളിതമായ നവീകരണം നിങ്ങളുടെ ഹെഡ്‌ലൈറ്റുകളുടെ ആയുസ്സ് വളരെയധികം വർധിപ്പിക്കും. അതിലൂടെ നിങ്ങളുടെ കാർ ലൈറ്റുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കുന്നതിനുള്ള സമയവും പണവും ലാഭിക്കാം. എന്ന് കരുതി ഒരു മര്യാദയുളള വെളിച്ചം ലഭിക്കുന്നത് ഉപയോഗിക്കുക, എതിരെ വരുന്നവൻ്റെ കണ്ണ് അടിച്ചു പോകുന്ന തരത്തിലുളള വെളിച്ചം ഒഴിവാക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








