ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

ടാറ്റ ആൾട്രോസ് ​​DCA വിപണിയിൽ എത്തിയതോടെ ആൾട്രോസ് വീണ്ടും വിപണിയിൽ ഒരു ആകർഷണ കേന്ദ്രമായി. ഇതിനകം തന്നെ ജനപ്രിയമായ ഒരു പാക്കേജിന് പുറമേ, DCA ട്രിം ഉപയോഗിച്ച് ടാറ്റ വീണ്ടും ഉപഭോക്തൃ പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

എന്നാൽ ആൾട്രോസ് ​​ഇപ്പോൾ ഓട്ടോമാറ്റിക് ഗിയർ ബോക്സ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ടാറ്റ പരിശോധിക്കേണ്ടതും അപ്പ്ഡേറ്റ് ചെയ്യേണ്ടതുമായ നിരവധി ഘടകങ്ങൾ ഇപ്പോഴും ഉണ്ട്. ടാറ്റ ആൾട്രോസ് മെച്ചപ്പെടുത്താനുള്ള ഏഴ് നിർദ്ദേശങ്ങൾ ഇതാ.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

എഞ്ചിന് കൂടുതൽ പുഷ് ആവശ്യമാണ്

ആൾട്രോസിന് 1.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ വാഗ്ദാനം ചെയ്യാൻ ടാറ്റ പെട്ടെന്ന് തയ്യാറായി. എന്നാൽ ഉപഭോക്താക്കൾ പ്രതീക്ഷിച്ച ഒരു നിശ്ചിത പഞ്ച് എഞ്ചിനില്ല എന്നതാണ് യഥാർത്ഥ ചിത്രം.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

കടലാസിൽ പോലും, ആൾട്രോസിന്റെ 1.2-ലിറ്റർ i-ടർബോ 110 bhp കരുത്തും 140 Nm പീക്ക് torque ഉം നൽകുന്നു, അതേസമയം നെക്സോണിലെ സമാനമായ ശേഷിയുള്ള 1.2-ലിറ്റർ റെവോടോർക്ക് എഞ്ചിൻ ആൾട്രോസിനേക്കാൾ 10 bhp പവറും 30 Nm torque ഉം അധികം നൽകുന്നു.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

വാസ്തവത്തിൽ, ആൾട്രോസിന് ഏറ്റവും കടുത്ത മത്സരം നൽകുന്ന ഹ്യുണ്ടായി i20 -യുടെ ചെറിയ വലിപ്പമുള്ള 1.0 ലിറ്റർ ടർബോ നെക്‌സോണിന്റേതിന് സമാനമായ പവർ കണക്കുകൾ നൽകുന്നു. അധിക ശക്തിയും torque ഉം നൽകാൻ ടാറ്റയ്ക്ക് എഞ്ചിൻ പരിഷ്കരിക്കാൻ കഴിയുമെങ്കിൽ, ഉപഭോക്താക്കൾക്ക് അവർ വിചാരിച്ചതുപോലെ ടർബോ ശരിക്കും ആസ്വദിക്കാനാകും.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

ടാറ്റ ആൾട്രോസിന്റെ ഇന്റീരിയർ ക്വാളിറ്റി

പ്രീമിയം, എലഗന്റ് & അത്യാധുനികമായി തോന്നുന്ന ഒരു ഡാഷ് ലേയൗട്ടിനൊപ്പം ആൾട്രോസ് ഓൺ ​​ബോർഡായി ധാരാളം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, എല്ലാ ഗ്ലാമറും ഉണ്ടായിരുന്നിട്ടും, ഹാച്ച്‌ബാക്കിന്റെ ഇന്റീരിയർ നിലവാരം തോന്നുന്നത്ര മികച്ചതല്ലെന്ന് നിരവധി ആൾട്രോസ് ​​ഉടമകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിന്റെ മൊത്തത്തിലുള്ള ഗുണമേന്മ വളരെ വിലകുറഞ്ഞതും ഹാച്ച്ബാക്ക് ക്ലെയിം ചെയ്യുന്ന ആൾട്രോസിന്റെ "ഗോൾഡ് സ്റ്റാൻഡേർഡിന്" അനുയോജ്യവുമല്ല എന്നതാണ് പലരുടേയും അഭിപ്രായം.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

ടാറ്റ ആൾട്രോസിന്റെ സ്റ്റെബിലിറ്റി

നിരവധി ആൾട്രോസ് ​​ഉടമകൾ വർഷങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണിത്. ആൾട്രോസ് ​​അതിന്റെ ഫൈ സ്റ്റാർ സേഫ്റ്റി നിലവാരത്തിലും മതിയായ സുരക്ഷാ ഫീച്ചറുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ, ആൾട്രോസിന്റെ സ്റ്റിയറിംഗ് വളരെ ഭാരം കുറഞ്ഞതും ഉയർന്ന വേഗതയിൽ അസ്ഥിരവുമായി അനുഭവപ്പെടുന്നു, ഇത് ദീർഘദൂര ഡ്രൈവർമാരെ അലട്ടുന്ന സാരമായ ഒരു പ്രശ്നമാണ്.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

കുറച്ച് അധിക ഫീച്ചറുകൾ

നിലവിൽ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഫീച്ചറുകളാൽ സമ്പന്നമായ ഹാച്ചുകളിൽ ഒന്നാണ് ആൾട്രോസ് എന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാൽ ഫീച്ചറുകളുടെ കാര്യം വരുമ്പോൾ കൂടുതൽ ഉണ്ടെങ്കിൽ അത്രയും മെച്ചം.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

അതിനാൽ, ഓട്ടോ-ഡിമ്മിംഗ് ORVM-കൾ, സ്പ്ലിറ്റ്-ഫോൾഡിംഗ് റിയർ സീറ്റുകൾ, ഉയർന്ന ട്രിമ്മുകൾക്കായി കനം കുറഞ്ഞ സ്പെയർ ടയർ തുടങ്ങിയ ഫീച്ചറുകൾ ചേർക്കുന്നത് നന്നായിരിക്കും.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

വിൽപ്പനാനന്തര സേവനങ്ങൾ

ടാറ്റയുടെ വിൽപ്പനാനന്തര സേവനങ്ങൾ തീർച്ചയായും പല മടങ്ങ് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള സാഹചര്യം ഇപ്പോഴും ഒരു ചൂതാട്ടം പോലെയാണ്. മെച്ചപ്പെടുത്തലുകൾ ഉണ്ടായിരുന്നിട്ടും, നിരവധി ആൾട്രോസ് ഉടമകൾ വിൽപനാനന്തര സർവ്വീസുകളിൽ, തൃപ്തികരമല്ലാത്ത പ്രതികരണങ്ങൾ, സേവനങ്ങളുടെ കാലതാമസം തുടങ്ങിയവയെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

NVH ലെവലുകൾ കുറയ്ക്കുക

എല്ലാ ഡീസൽ ആൽട്രോസ് ഉടമകൾക്കും ചിലപ്പോൾ പെട്രോൾ ഉടമകൾക്കും പോലും ബന്ധപ്പെടുത്താവുന്ന ഒരു കാര്യം ആൾട്രോസിന്റെ NVH ലെവലുകൾ ഉയർന്ന നിലയിലല്ല എന്നതാണ്. നല്ല നിലവാരമുള്ള ബോണറ്റ് ഡാംപനിംഗിലൂടെയും മികച്ച പരിഷ്‌ക്കരണത്തിലൂടെയും നേടാനാകുന്ന ഹാച്ച്ബാക്കിന് NVH മെച്ചപ്പെടുത്തലുകൾ വളരെ ആവശ്യമാണ്.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

ടർബോ പെട്രോളും DCA -യും

DCA ഓട്ടോമാറ്റിക് വേരിയൻറ് അവതരിപ്പിച്ചുകൊണ്ട് ഹാച്ച്ബാക്കിന്റെ ഏറ്റവും വലിയ പോരായ്മ ടാറ്റ നികത്തി. എന്നാൽ ഖേദകരമെന്നു പറയട്ടെ, അത് നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ യൂണിറ്റിൽ മാത്രമേ വരുന്നുള്ളൂ, ടർബോ പെട്രോൾ ഓപ്ഷനിൽ ഇല്ല.

ബെറ്റർ അല്ല ബെസ്റ്റാക്കാം! Altroz പ്രീമിയം ഹാച്ചിന് Tata ഈ മെച്ചപ്പെടുത്തലുകൾ നൽകിയാൽ

ടർബോ പെട്രോൾ യൂണിറ്റിൽ സ്മാർട്ട് DCA വാഗ്ദാനം ചെയ്യാൻ ടാറ്റയ്ക്ക് കഴിയുമെങ്കിൽ, വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുന്നതിൽ നിന്ന് ആൾട്രോസിനെ തടയാൻ പ്രായോഗികമായി ഒന്നും തന്നെയില്ല.

More from DriveSpark

Article Published On: Tuesday, March 29, 2022, 10:32 [IST]
English summary
Improvements suggestions for making tata altroz premium hatch the best in the segment
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X