തമിഴ്നാട് വേറെ ലെവൽ; 100 കോടിയുടെ നിക്ഷേപവുമായി ദാവോ

അടുത്തിടെയാണ് ഇവി നയത്തോട് അനുകൂലമായ നിലപാട് എടുത്തതിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരും ഓല ഇലക്ട്രികുമായി ഒരു ധാരണാപത്രം ഒപ്പുവച്ചത്. ഇപ്പോൾ അതിന് പുറമേ പുതിയ ഒരു നീക്കം കൂടി നടത്തിയിരിക്കുകയാണ് തമിഴ്നാട്ടിൽ.

മഹാരാഷ്ട്രയിലെ പൂനെയിലുളള ചക്കൻ ആസ്ഥാനമായിട്ടുളള ഇവി സ്‌കൂട്ടർ നിർമാണ സ്റ്റാർട്ടപ്പായ ദാവോ ഇവി ടെക് എന്ന കമ്പനി തമിഴ്‌നാട്ടിൽ 100 കോടി രൂപയാണ് നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത.സ്റ്റാർട്ടപ്പ് കമ്പനിക്ക് നിലവിൽ രാജ്യത്തുടനീളം 22 ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കാൻ ആണ് കമ്പനിയുടെ ഉദ്ദേശം. തമിഴ്നാട്ടിൽ ദാവോയ്ക്ക് മധുര, പൊള്ളാച്ചി, കോയമ്പത്തൂർ, തഞ്ചാവൂർ എന്നിവടങ്ങളിലെല്ലാം ഷോറൂം ഉണ്ട്.

തമിഴ്നാട് വേറെ ലെവൽ; 100 കോടിയുടെ നിക്ഷേപവുമായി ദാവോ

20 ഷോറൂമുകളാണ് ദാവോ ചെന്നെയിൽ തുറക്കാനായി പദ്ധതിയിട്ടിരിക്കുന്നത്. വരും മാസങ്ങളിൽ ഷോറൂം പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അതോടൊപ്പം തന്നെ ഡീലർഷിപ്പുകൾ തമ്മിലുളള കണക്ഷൻ വർദ്ധിപ്പിക്കുന്നതിനായിട്ടാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് വളരെ നിർണായകമായ വിപണിയാണ് തമിഴ്നാടിൻ്റേത്.

ഫെബ്രുവരി 14 നാണ് തമിഴ്‌നാട് സർക്കാർ ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നയം 2023 പുറത്തിറക്കിയത്, ഇതുവഴി ഇവി വ്യവസായത്തിന് വലിയ ഉത്തേജനം നൽകിക്കൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപം നേടാനും അതിലുപരി 1.50 ലക്ഷം ജോലി സാധ്യതകൾ സൃഷ്ടിക്കുവാനും കഴിയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഫെബ്രുവരി പതിനാലിന് സെക്രട്ടേറിയറ്റിൽ സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുതിയ നയം ഔദ്യോഗികമായി പുറത്തിറക്കിയത്. 100 ശതമാനം റോഡ് നികുതിയാണ് ഇവികൾക്ക് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്.

തമിഴ്നാട് വേറെ ലെവൽ; 100 കോടിയുടെ നിക്ഷേപവുമായി ദാവോ

അത് വഴി ഇലക്ട്രിക് വാഹനങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ ഒന്നാം സ്ഥാനക്കാരാണ് ഓല ഇലക്ട്രിക്. ഓലയില്‍ നിന്നുള്ള ഓരോ അപ്‌ഡേറ്റുകളും വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുളളത്.ഇന്ന് ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റ് ഭരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി.

ഇന്ത്യയില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ യുഗത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിടുന്ന ഓലക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തും ചുവടുറപ്പിക്കണം. ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ അവര്‍ നേടിയ മിന്നുന്ന വിജയം നോക്കുമ്പോള്‍ അവര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും സമാനമായ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ വേരിയന്റ് ലൈനപ്പ് പുനഃക്രമീകരിച്ചിരിക്കുകയാണ് ഓലയിപ്പോള്‍.

തമിഴ്നാട് വേറെ ലെവൽ; 100 കോടിയുടെ നിക്ഷേപവുമായി ദാവോ

മോഡലിന് ഇപ്പോള്‍ കുറഞ്ഞ റേഞ്ചുള്ള 2 kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2.5 kWh ബാറ്ററി പായ്ക്കിന്റെ പകരക്കാരനായാണ് ചെറിയ ബാറ്ററി പായ്ക്ക് എത്തുന്നത്. 84,999 രൂപയില്‍ വരുന്ന ഓല S1 എയറില്‍ ഇത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഓല S1-ന്റെ 2 kWh വേരിയന്റിന്റെ വില 99,999 രൂപയാണ് (എക്‌സ്-ഷോറൂം). വീട്ടിലെ സാഹചര്യത്തില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ എടുക്കും.

ചെറിയ ബാറ്ററി പായ്ക്ക് ആയതിനാലാണ് ചാര്‍ജിംഗിന് കൂടുതല്‍ സമയമെടുക്കുന്നത്. ഗെരുവ, മാറ്റ് ബ്ലാക്ക്, കോറല്‍ ഗ്ലാം, മില്ലേനിയല്‍ പിങ്ക്, പോര്‍സലൈന്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, ജെറ്റ് ബ്ലാക്ക്, മാര്‍ഷ്‌മെല്ലോ, ആന്ത്രാസൈറ്റ് ഗ്രേ, ലിക്വിഡ് സില്‍വര്‍, നിയോ മിന്റ് എന്നീ 11 കളര്‍ ഓപ്ഷനുകളില്‍ പുതിയ S1 വേരിയന്റ് ലഭ്യമാകും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. 141 കിലോമീറ്റര്‍ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ബാറ്ററി പായ്ക്ക് ഓപ്ഷനും ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ ലഭ്യമാണ്.

എന്തായാലും ഇലക്ട്രിക് വിപണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു എന്നതിൻ്റെ തെളിവുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.തമിഴ്നാട് സർക്കാർ ഇലക്ട്രിക് നയം അംഗീകരിച്ചതോടെ വലിയ മുന്നേറ്റമാണ് നടത്താൻ പോകുന്നത്. രണ്ടാമത്തെ സ്റ്റാർട്ടപ്പ് കമ്പനിയാണ് സർക്കാരുമായി ധാരണ വയ്ക്കുന്നത്.ഇനിയുളള ഭാവി ഇലക്ട്രിക് ആയിരിക്കുമെന്ന സത്യം എല്ലാവരും ഉൾക്കൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വിപണിയിൽ എത്താൻ തന്നെയാണ് സാധ്യത.

More from DriveSpark

Article Published On: Friday, March 3, 2023, 20:00 [IST]
English summary
In tamil nadu dao evtech will invest rs 100 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X