ആഹാ...കാര്‍ വില ഗണ്യമായി കുറയും; ഗതാഗത മന്ത്രിക്ക് പറയാനുള്ളത് ഇതാണ്

സ്വന്തമായി ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. കാര്‍ വാങ്ങാന്‍ പൂതിയുണ്ടെങ്കിലും പലപ്പോഴും കാറിന്റെ വില കാരണം യാത്രകള്‍ ഇന്നും ഇരുചക്ര വാഹനങ്ങളില്‍ തന്നെ തുടരാന്‍ വിധിക്കപ്പെട്ട ഒരുപാട് ആളുകളുണ്ട്. എന്നാല്‍ കേന്ദ്ര ഗതാഗത-ഹൈവേ വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി പറയുന്നത് സമീപകാലത്ത് തന്നെ ഇന്ത്യയില്‍ കാറുകളുടെ വില കുറയാന്‍ പോകുമെന്നാണ്.

ഇന്ത്യയില്‍ വര്‍ധിച്ച ലോഹങ്ങളുടെ പുനരുപയോഗം (റീസൈക്ലിംഗ്) ഇന്ത്യയില്‍ വാഹന ഘടകങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വാഹന ഘടകങ്ങളുടെ വിലയില്‍ 30 ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തെ വാഹന ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. അതിനാല്‍ തന്നെ വാഹന നിര്‍മ്മാതാക്കള്‍ക്ക് കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കും.

ആഹാ...കാര്‍ വില ഗണ്യമായി കുറയും; ഗതാഗത മന്ത്രിക്ക് പറയാനുള്ളത് ഇതാണ്

ഇന്ത്യന്‍ വാഹന വിപണിയുടെ മൂല്യം 15 ലക്ഷം കോടി രൂപയായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍ എന്ന് ലക്ഷ്യം കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നോ അതിന്റെ സമയക്രമമോ അദ്ദേഹം പറഞ്ഞിട്ടില്ല. 2022-ല്‍ വില്‍പ്പനയുടെ കാര്യത്തില്‍ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറിയ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗഡ്കരിയുടെ അഭിപ്രായപ്രകടനം. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ച അതിവേഗത്തിലാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

വില്‍പ്പനക്ക് പുറമെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം ഉല്‍പ്പാദന ശേഷിയുടെ കാര്യത്തിലും വളര്‍ച്ച കൈവരിക്കാനുള്ള ഒരുക്കത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന സ്‌ക്രാപ്പേജ് നയം അതിന് സഹായമേകുമെന്നാണ് കരുതുന്നത്. വാഹന സ്‌ക്രാപ്പേജ് നയം രാജ്യത്തെ ലോഹങ്ങളുടെ റീസൈക്ലിംഗ് വര്‍ധിപ്പിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊളിക്കുന്ന പഴയ വാഹനങ്ങളില്‍ നിന്നുള്ള ലോഹങ്ങള്‍ പുതിയ വാഹനങ്ങളില്‍ പുനരുപയോഗിക്കും. ലോഹത്തിന്റെ ലഭ്യത കൂടുന്നത് വാഹന ഉത്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല ഉത്പാദനച്ചെലവ് കുറക്കാനും വാഹന നിര്‍മാതാക്കളെ സഹായിക്കുമെന്നുറപ്പ്.

ആഹാ...കാര്‍ വില ഗണ്യമായി കുറയും; ഗതാഗത മന്ത്രിക്ക് പറയാനുള്ളത് ഇതാണ്

'ഫിനിഷ്ഡ് പ്രൊഡക്ടിന്റെ വില കുറയ്ക്കുന്നതിന് റീസൈക്ലിംഗ് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഞങ്ങള്‍ കൂടുതല്‍ കയറ്റുമതി ചെയ്യും. അതുകൊണ്ടാണ് സര്‍ക്കാര്‍ വാഹന സ്‌ക്രാപ്പിംഗ് നയം പ്രചരിപ്പിക്കുന്നത്. വാഹനം പൊളിക്കുന്നത് കൂടിയാല്‍ അത് വാഹന ഘടകങ്ങളുടെ വില കുറയ്ക്കും. അത് 30 ശതമാനം വരും' ഗഡ്കരി പറഞ്ഞു. ചെമ്പ്, അലുമിനിയം, സ്റ്റീല്‍ തുടങ്ങിയ പ്രധാന ലോഹങ്ങള്‍ ഉള്‍പ്പെടെ വാഹന വ്യവസായത്തിന് വളരെ അത്യാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം രാജ്യം നേരിടുന്നതായി മന്ത്രി സൂചിപ്പിച്ചുവെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യവസായത്തിന്റെ വളര്‍ച്ചക്കായി വിദേശ കമ്പനികളുമായി കൈകോര്‍ക്കാനും മെറ്റല്‍ റീസൈക്ലിംഗ് വ്യവസായത്തോട് മന്ത്രി ആവശ്യപ്പെട്ടു. വലിയ വാഹന സ്‌ക്രാപ്പിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. മഹാരാഷ്ട്രയിലെ വാര്‍ധ, സാംഗ്ലി, കോലാപൂര്‍ എന്നിവിടങ്ങളിലെ മിച്ചഭൂമികളില്‍ ഇവ സ്ഥാപിച്ചാല്‍ ഇളവുകള്‍ നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടുതല്‍ പഴയ ടയറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഓട്ടോ പാര്‍ട്സുകള്‍, ഓട്ടോമൊബൈല്‍ യൂണിറ്റുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് ഒരു വശത്ത് കൂടുതല്‍ മൂല്യം കൂട്ടുമെന്നും മറുവശത്ത് ഓട്ടോമൊബൈല്‍ ഘടകങ്ങളുടെ വില 30 ശതമാനം കുറക്കുമെന്നും ഗഡ്കരി പറഞ്ഞു.

ആഹാ...കാര്‍ വില ഗണ്യമായി കുറയും; ഗതാഗത മന്ത്രിക്ക് പറയാനുള്ളത് ഇതാണ്

റീസൈക്ലിംഗ് വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയിലുടനീളം എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സ്‌ക്രാപ്പിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും പുതിയ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് അധികൃതര്‍ വാഹന സ്‌ക്രാപ്പേജ് നയം കൊണ്ടുവന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിന് അനുസൃതമായാണ് വിജ്ഞാപനം. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് ലക്ഷത്തോളം സര്‍ക്കാര്‍ വാഹനങ്ങളാണ് പൊളിക്കാന്‍ പോകുന്നത്.

15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 2023 ഏപ്രില്‍ 1 മുതല്‍ പൊളിക്കുമെന്ന് ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും പൊളിക്കാന്‍ പോകുന്ന വണ്ടികളുടെ ലിസ്റ്റില്‍ ഉണ്ട്. ഇവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയാകും പൊളിച്ച് തുടങ്ങുക. എങ്കിലും, രാജ്യത്തിന്റെ പ്രതിരോധത്തിനും ക്രമസമാധാനവും ആഭ്യന്തര സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കവചിത വാഹനങ്ങള്‍ക്കും അതുമല്ലെങ്കില്‍ മറ്റേതെങ്കിലും പ്രത്യേക വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാകില്ല.

More from DriveSpark

Article Published On: Tuesday, February 7, 2023, 20:00 [IST]
English summary
Increased metal recycling will bring down car price in india says transport minister nitin gadkari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X