അവസാനത്തെ ഉപഗ്രഹവും ഭ്രമണപഥത്തിൽ; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

By Praseetha

ഇന്ത്യയുടെ ഗതിനിർണയ സംവിധാനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഏഴാമത്തെ ഉപഗ്രഹമായ ഐആർഎൻഎസ്എസ്-1 ജിയും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഐഎസ്ആർഒയുടെ വിക്ഷേപണ വാഹിനി പിഎസ്എൽവി സി33-യുടെ സഹായത്തോടെയാണ് വിക്ഷേപണം നടത്തിയത്.

ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

ഇതോടെ അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ഗതിനിർണയ സംവിധാനം സ്വന്തമായുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ. ഏഴ് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയതോടെ നാവിഗേഷൻ സംവിധാനങ്ങൾക്കായി അമേരിക്ക പോലുള്ള മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് സ്വന്തമായി ഗതിനിർണയം സാധ്യമാക്കാൻ കഴിയും.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

ഏഴ് ഉപഗ്രഹങ്ങളും പ്രവർത്തന സജ്ജമാകുന്നതോടെ നാവിഗേഷൻ സംവിധാന രംഗത്ത് ഇന്ത്യ കൂടുതൽ സ്വയംപര്യാപ്തമാകും.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

വ്യോമ ഗതാഗതം, കപ്പൽ ഗതാഗതം, മൊബൈൽ വിവരവിനിമയം ദുരന്തനിവാരണം എന്നീ മേഖലകളെല്ലാം നിയന്ത്രിതമാക്കുക നാവിഗേഷൻ സംവിധാനം വഴിയായിരിക്കും.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

ഇതോടു കൂടി കരയിലും കടലിലിലും വായുവിലും സഞ്ചരിക്കുന്നതിന് അന്യരാജ്യങ്ങളുടെ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റത്തിലെ ആദ്യ ഉപഗ്രഹമായ ഐആർഎൻഎസ്എസ്-1എ വിക്ഷേപിച്ചത് 2013 ജുലായിലാണ്.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

ആറാമത്തെ ഉപഗ്രഹമായ ഐആർഎൻഎസ്എസ്-1എഫ് വിക്ഷേപിച്ചത് 2016 മാർച്ചിലായിരുന്നു.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

ഇന്ത്യയുടെ ഈ നാവിഗേഷൻ സംവിധാനം 1500 കിലോമീറ്റർ പരിധിക്കുള്ളിലാണ് സേവനം ലഭ്യമാക്കുന്നത്. ആഗോളതലത്തിൽ സേവനം ലഭ്യമാക്കില്ലെന്ന് സാരം.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

സ്റ്റാന്റേഡ് പൊസിഷനിങ് സർവീസ്, റസ്ട്രിക്റ്റഡ് സർവീസ് എന്നീ രണ്ട് തരത്തിലുള്ള സേവനങ്ങളാണ് ഇത് ലഭ്യമാക്കുന്നത്.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

എല്ലാവർക്കും ലഭ്യമാക്കിയിട്ടുള്ള സർവീസാണ് സ്റ്റാന്റേഡ് പൊസിഷനിങ് സർവീസ്.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

എന്നാൽ അംഗീകൃത യൂസർക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന സർവീസായിരിക്കും റസ്ട്രിക്റ്റഡ് സർവീസ്.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

ഒരു നാവിഗേഷൻ ഉപഗ്രഹത്തിന്റെ നിർമാണ ചിലവ് 150 കോടി രൂപയാണ്. വിക്ഷേപണ വാഹിനിയുടെതാകട്ടെ 130 കോടിയും. മൊത്തത്തിൽ കണക്കാക്കിയിട്ടുള്ള ആകെ ചിലവ് 910 കോടിയാണ്.

അവസാനത്തെ ഉപഗ്രഹവും വിക്ഷേപിച്ചു; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

നിലവിൽ നാവിഗേഷൻ സംവിധാനമുള്ള അമേരിക്ക, ചൈന, ജപ്പാൻ, യൂറോപ്പ്, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കൂടി കടക്കുകയാണ്.

കൂടുതൽ വായിക്കൂ

നാസയെ കീഴ്‌പ്പെടുത്തി ഐഎസ്ആർഒ ചരിത്രം കുറിക്കുന്നു

കൂടുതൽ വായിക്കൂ

10 ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കുന്ന റോക്കറ്റുമായി ഐഎസ്ആർഒ

Most Read Articles

Malayalam
English summary
India Launches Its 7th Navigation Satellite For Very Own GPS
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X