ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ; പിന്തള്ളിയത് ജപ്പാനെയും ജര്‍മനിയെയും

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വാഹന വിപണി ശൈശവ ദിശ വിട്ട് വളര്‍ച്ചയുടെ പാതയിലാണ്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് ലോകം കരകയറിക്കൊണ്ടിരിക്കേ വാഹന വിപണിയിലും അതിന്റെ പ്രതിഫലനം ഉണ്ടായി.

2022 കലണ്ടര്‍ വര്‍ഷത്തിലെ ആഗോളതലത്തില്‍ മൊത്തത്തിലുള്ള വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 4.4 ദശലക്ഷം യൂണിറ്റുകളും 23.40 ശതമാനം വളര്‍ച്ചയുമായി ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ മാറി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിപണി വീണ്ടെടുക്കലിന്റെ കാലഘട്ടം കൂടുതല്‍ പോസിറ്റീവായതിനാല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. 2022 കലണ്ടര്‍ വര്‍ഷത്തില്‍ 3.60 ശതമാനം വളര്‍ച്ചയോടെ 24.8 ദശലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ചൈനയാണ് മുന്നില്‍.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ; പിന്തള്ളിയത് ജപ്പാനെയും ജര്‍മനിയെയും

കഴിഞ്ഞ വര്‍ഷം 13.8 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിപണിയില്‍ രണ്ടാം സ്ഥാനത്തെത്തി. എന്നിരുന്നാലും അവര്‍ 8.30 ശതമാനം വാര്‍ഷിക വോളിയം ഇടിവ് രേഖപ്പെടുത്തി. ഉദയസൂര്യന്റെ നാടായ ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം 4.2 ദശലക്ഷം യൂണിറ്റ് വില്‍പ്പനയാണ് ഉണ്ടായത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്, ജപ്പാന്റെ മൊത്തത്തിലുള്ള വില്‍പ്പന 4.40 ശതമാനത്തിന്റെ നെഗറ്റീവ് വളര്‍ച്ചയ്ക്ക് കാരണമായി. ജര്‍മ്മനി 2.8 ദശലക്ഷം യൂണിറ്റുകളും 2.90 ശതമാനം വളര്‍ച്ചയും നേടി അഞ്ചാം സ്ഥാനത്താണ്.

ഔദ്യോഗിക സ്ഥിരീകരണം ഇനിയും കാത്തിരിക്കുന്നതിനാല്‍ ആറ് ടണ്‍ വരെയുള്ള ചെറുവാഹന വില്‍പ്പനയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. 2022-ല്‍, ലോകത്തിലെ നാലാമത്തെ വലിയ ചെറുവാഹന നിര്‍മ്മാതാക്കളായി തുടരുന്നതിനാല്‍ ഇന്ത്യയുടെ മൊത്തം ഉല്‍പ്പാദനം ആദ്യമായി അഞ്ച് ദശലക്ഷം കടന്നു. അടുത്ത കാലത്തായി കിയ, എംജി, സിട്രണ്‍ എന്നിവ പ്രാദേശികമായി അരങ്ങേറ്റം കുറിച്ചതിനാല്‍ പുതിയ ബ്രാന്‍ഡുകള്‍ വരവിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ഡാറ്റ്സണ്‍ എന്നിങ്ങനെ ചില കമ്പനികള്‍ ഇന്ത്യന്‍ വിപണി വിട്ടപ്പോള്‍ നിക്ഷേപത്തിലുണ്ടായ വര്‍ധന, ഭാവിയിലേക്കുള്ള വിപണി സാധ്യതയുടെ തെളിവാണ്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ; പിന്തള്ളിയത് ജപ്പാനെയും ജര്‍മനിയെയും

നിലവിലുള്ള ബ്രാന്‍ഡുകള്‍ കണക്കിലെടുക്കുമ്പോള്‍ സുസുക്കിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനോടാണ് അതിന്റെ കടപ്പാട്. അതേസമയം സ്‌കോഡയും ഫോക്‌സ്‌വാഗണും തങ്ങളുടെ MQB A0 IN പ്ലാറ്റ്ഫോം അധിഷ്ഠിത മോഡലുകള്‍ അവതരിപ്പിക്കാന്‍ വലിയ സമയം കണ്ടെത്തിയിട്ടുണ്ട്. ഹ്യുണ്ടായി, റെനോ, നിസ്സാന്‍, സ്‌കോഡ, ഫോക്സ്വാഗണ്‍, കിയ തുടങ്ങിയ ബ്രാന്‍ഡുകള്‍ റഷ്യയില്‍ നിന്ന് വിടവാങ്ങി ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.
സ്‌കോഡയ്ക്കും ഫോക്‌സ്‌വോഗണിനും പുറമെ, റെനോ-നിസ്സാന്‍ സഖ്യവും തങ്ങളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍യില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള പരിപാടിയിലാണ്.

അതേസമയം, ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡുകള്‍ ഭാവിയില്‍ വൈദ്യുതീകരണത്തിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പിലാണ്. ഇതില്‍ ടാറ്റ മോട്ടോര്‍സിന്റെ കുതിപ്പാണ് എടുത്ത് പറയേണ്ടത്. സമീപ വര്‍ഷങ്ങളില്‍, വിപണി പുനര്‍ നിര്‍വചിക്കപ്പെട്ടപ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ പിന്നാക്കം പോകുന്നതിനു പകരം ടാറ്റ വലിയ കുതിച്ച് ചാട്ടം നടത്തിയിരുന്നു. ഡിസൈന്‍, ഫീച്ചര്‍, സേഫ്റ്റി എന്നിവയില്‍ പുതുമ കൊണ്ട് വന്ന ടാറ്റ മോഡലുകള്‍ തുടര്‍ച്ചയായി ഹിറ്റാക്കി. വൈവിധ്യമാര്‍ന്ന വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുകയും വിപണിയില്‍ ക്ലച്ചുപിടിക്കാത്ത മോഡലുകള്‍ നിര്‍ത്തലാക്കിയതും നല്ല മുന്നേറ്റമായി.

2022 ഡിസംബറില്‍ ടാറ്റ മോട്ടോര്‍സ് 40,043 യൂണിറ്റാണ് വിറ്റഴിച്ചത്. 2021-ല്‍ 35,299 യൂണിറ്റായിരുന്നു ടാറ്റയുടെ വില്‍പ്പന. വോളിയം നേട്ടം 13.44 ശതമാനം വളര്‍ച്ചയോടെ 4,744 യൂണിറ്റായി. നവംബര്‍ മാസവുമായിതാരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന (46,037 യൂണിറ്റ്) 13 ശതമാനം കുറവാണ്. ഏകദേശം 6000 യൂണിറ്റാണ് വോളിയം നഷ്ടം. ഇതോടെ 2022 ഡിസംബറില്‍ 38,831 യൂണിറ്റ് വില്‍പ്പന റിപ്പോര്‍ട്ട് ചെയ്ത ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.

ടാറ്റ മോട്ടോര്‍സ് 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയ മൊത്തവ്യാപാരം 131,297 യൂണിറ്റുകളായിരുന്നു. 32.6 ശതമാനമാണ് വര്‍ദ്ധന. 2022 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിനെതിരെ 32.6 ശതമാനം വളര്‍ച്ച. ജനപ്രിയ എസ്‌യുവി ശ്രേണിയാണ് ടാറ്റയുടെ വില്‍പ്പനയുടെ മൂന്നില്‍ രണ്ടും സംഭാവന ചെയ്യുന്നത്. ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും വന്‍ വില്‍പ്പനയാണ്. 12,596 യൂണിറ്റുകളുമായി ഇവികള്‍ അവരുടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന 2023 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തി. 116.2 ശതമാനമാണ് വളര്‍ച്ച. ഒപ്പം അടുത്തിടെ ആഭ്യന്തര നിര്‍മാതാക്കള്‍ 50,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ലും പിന്നിട്ടു.

More from DriveSpark

Article Published On: Wednesday, January 4, 2023, 15:59 [IST]
English summary
India beat japan and germany to become world s third largest automobile market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X