ബിവൈഡിക്ക് ഇന്ത്യയിൽ നോ എൻട്രി; പക്ഷേ ടെസ്‌ലയ്ക്ക് ഗ്രീൻ സിഗ്നൽ കൊടുത്തതിൻ്റെ കാരണമെന്ത്?

ടെസ്‌ലയുടെ വരവ് ആഘോഷിക്കാൻ തയ്യാറായി നിൽക്കുന്നവർ മറക്കുന്ന ഒരു കാര്യമുണ്ട്. ബിവൈഡി എന്ന ചൈനീസ് കമ്പനിക്ക് രാജ്യത്ത് തങ്ങളുടേതായ നിർമാണ പ്ലാൻ്റിന് വേണ്ടി നൽകിയ അപേക്ഷ കേന്ദ്രം തളളിയിരിക്കുകയാണ്. എന്തായിരിക്കും അതിൻ്റെ കാരണം.1 ബില്യൺ ഡോളറിൻ്റ നിക്ഷേപമാണ് ഇന്ത്യ തളളിക്കളഞ്ഞത്. ഇത്രയും വലിയ ഒരു നിക്ഷേപം ലഭിക്കുമ്പോൾ അത് രാജ്യത്തിന് വളരെ ഗുണകരമാകേണ്ട ഒന്നാണല്ലോ. എന്നാൽ കേന്ദ്ര സർക്കാർ അത് തളളിക്കളയണമെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കണമല്ലോ. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.

ചൈനീസ് കമ്പനിയെ രാജ്യത്തേക്ക് ക്ഷണിച്ചാൽ അത് രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ് കേന്ദ്ര സർക്കാരിൻ്റെ കണ്ടെത്തൽ. പുറംരാജ്യത്ത് നിക്ഷപങ്ങളും കമ്പനികളും സ്ഥാപിക്കുന്നത് നിർത്തണമെന്ന് ചൈനീസ് സർക്കാർ ബ്രാൻഡുകൾക്ക് നിർദേശം നൽകിയിരുന്നു. ടെസ്‍ലയെ മുൻപ് രാജ്യം കൈവിട്ടിരുന്നുവെങ്കിലും ഇപ്പോൾ എല്ലാവിധ സംവിധാനങ്ങളും ബ്രാൻഡിൻ്റെ വരവിനായി ഒരുങ്ങുകയാണ്. ടാറ്റയുമായി കൈകോർക്കുന്നത് വെറും തുടക്കമായി കണ്ടാൽ മതിയാകും.

ബിവൈഡിയുടെ വാഹനങ്ങളും അവരുടെ ടെക്നോളജികളും പരിശോധിച്ചാൽ നിങ്ങൾ പലപ്പോഴും യുട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും ബിവൈഡിയുടെ സസ്പെൻഷൻ ടെസ്റ്റ് പോലുളളവ കണ്ടിട്ടുണ്ടാകാം. പുതിയ സീലയൺ എന്ന മോഡൽ മാത്രം മതി ബിവൈഡിയുടെ കരുത്ത് എന്താണെന്ന് മനസിലാക്കാൻ. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ഇവിയുടെ ടോപ്-സ്‌പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് വില.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 70000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാവുന്നതാണ്. കോസ്‌മോസ് ബ്ലാക്ക്, അറ്റ്‌ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാര്‍ക്ക് ഗ്രേ എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ ഷേഡുകളില്‍ ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുന്നു.

നല്ല വലിപ്പമുണ്ടെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു 7 സീറ്റര്‍ വാഹനമല്ല. ഡിസൈന്‍ വശം നോക്കുമ്പോള്‍ ആദ്യ കാഴ്ച്ചയിയി സീല്‍ സെഡാന്റെ എസ്യുവി പതിപ്പല്ലേ സീലയണ്‍ എന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. സീലിനോട് സാമ്യമുള്ള ഫ്രണ്ട് ബമ്പര്‍, ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു. ആംഗുലര്‍ ഹെഡ്ലാമ്പ് ക്ലസ്റ്ററുകള്‍ക്ക് താഴത്തായി ഡിആര്‍എല്ലുകള്‍ കൊടുത്തിരിക്കുന്നു.

മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈന്‍, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചില ഘടകങ്ങള്‍, എയറോഡൈനാമിക് കോണ്ടൂര്‍സ്, എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സീലയണ്‍ 7 പ്രീമിയം വേരിയന്റില്‍ 19 ഇഞ്ച് അലോയ് വീലുകളും പെര്‍ഫോമന്‍സില്‍ 20 ഇഞ്ച് വീലുകളുമാണ് നല്‍കിയിരിക്കുന്നത്. അകത്തളത്തിലേക്ക് നോക്കിയാല്‍ മോഡേണ്‍ ഫീച്ചറുകളുടെ നീണ്ട നിര കാണാനാകും.

15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇവിയുടെ ക്യാബിനില്‍ ഉള്ളത്. ഇതിനുപുറമെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്‌ലോട്ടിംഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍ഷെയ്ഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ്, വെഹിക്കിള്‍-ടു-ലോഡ് (V2L) ഫംഗ്ഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സേഫ്റ്റിയുടെ കാര്യത്തിലും ബിവൈഡി ഇലക്ട്രിക് എസ്‌യുവി മികച്ച് നില്‍ക്കുന്നു. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളിലെ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.

ഇവ കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ്, റിയര്‍ കൊളീഷന്‍ മുന്നറിയിപ്പുകള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ടുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയും ബിവൈഡി സജ്ജീകരിച്ചിട്ടുണ്ട്. ബിവൈഡി സീലിയണിന് 82.56kWh ബാറ്ററി പായ്ക്കാണുള്ളത്. പ്രീമിയം വേരിയന്റ് 313 bhp കരുത്തില്‍ 380 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് വരുന്നത്.

ഇത് 567 കീലോമീറ്റര്‍ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെര്‍ഫോമന്‍സ് വേരിയന്റിന് 530 bhp പവറില്‍ 690 Nm ടോര്‍ക്ക് വരെ നല്‍കാനാകും. ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് പ്രീമിയം വേരിയന്റിന്റെ റേഞ്ച് പറയുന്നത്. ഈ ഇവിക്ക് വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.

ടാറ്റയും ടെസ്‌ലയും കൈകോർക്കുമ്പോൾ തുടക്കത്തിൽ ടാറ്റ ടെക്നോളജീസ് എൻഡ്-ടു-എൻഡ് ഉൽപ്പന്ന ലൈഫ് സൈക്കിൾ മാനേജ്മെൻ്റ് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെസ്‌ലയിൽ ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, മോട്ടോർ കൺട്രോളർ യൂണിറ്റുകൾ, ഡോർ കൺട്രോളുകൾ അതോടൊപ്പം തന്നെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ പോലുള്ള പ്രധാന ടെക്നോളജികൾ ടാറ്റ ഇലക്‌ട്രോണിക്‌സിൽ നിന്ന് പ്രാദേശികമായി ലഭ്യമാക്കാനാണ് ടെസ്‌ലയുടെ പദ്ധതി.

മഹാരാഷ്ട്രയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം പൂനെയിൽ നിലവിലുള്ള സാന്നിധ്യമാണ്. ടെസ്‌ലയ്ക്ക് പൂനെയിൽ ഇതിനകം ഒരു ഓഫീസും വിതരണ ശൃംഖലയും ഉണ്ട്. ഇക്കാരണത്താലാണ് മഹാരാഷ്ട്ര കേന്ദ്രീകരിക്കാൻ ടെസ്‌ല മുൻകൈയെടുത്തിരിക്കുന്നത്. കൂടാതെ പൂനെയും സമീപ പ്രദേശങ്ങളും ഇപ്പോൾ രാജ്യത്തെ പ്രധാന വാഹന നിർമാണ ഹബ്ബായി മാറിയിട്ടുണ്ട്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ടെസ്‌ല ഇതിലൂടെ ഉന്നംവെക്കുന്നതും. നിലവിൽ ചൈനയിലാണ് ടെസ്‌ലയുടെ ഏറ്റവും വലിയ നിർമാശാലയായ ഗിഗാഫാക്ടറി ഉള്ളത്. ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്ന പ്ലാന്റിന് ഒരു വർഷത്തിൽ 7,50,000 കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ടെസ്‌ലയുടെ വരവ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ടെസ്‌ലയോടൊപ്പം ടാറ്റയും കൂടി ചേരുമ്പോൾ ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ തകർക്കാന പറ്റാത്ത ഒരു കൂട്ടുകെട്ടായി അത് വളരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ടാറ്റയുടെ പുതിയ വാർത്തകളിലേക്ക് വന്നാൽ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വരാനിരിക്കുകയാണ്. പരീക്ഷണയോട്ടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മോഡലിന് അകത്തും പുറത്തും ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ ലഭിച്ചേക്കാം.

നിലവില്‍ ആള്‍ട്രോസിന്റെ ബമ്പറിന്റെ താഴത്തെ ഭാഗത്താണ് ഡിആര്‍എല്ലുകള്‍ വരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഇവ ഇപ്പോള്‍ വീതിയില്‍ മുകളിലായി സ്ഥാനം പിടിച്ചിരിക്കുന്നു. അതേസമയം ഹെഡ്ലാമ്പുകളുടെ വലിയ സ്പെറ്റ്ബാക്ക് ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പ് താഴെ സ്ഥാപിച്ച് ബമ്പറും അല്‍പ്പം ഷാര്‍പ്പ് ലുക്ക് ആക്കി മാറ്റിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 8, 2025, 16:02 [IST]
English summary
India blocks byd entry while welcoming tesla reason explained
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X