ഏറ്റവും വലിയ റെയില്‍വേ പാലം ഹിമാലയത്തില്‍

By Santheep

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ പാലം നിര്‍മിക്കുന്ന തിരക്കുകളിലേക്ക് ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനയര്‍മാര്‍ നീങ്ങുകയാണ്. ഈഫല്‍ ഗോപുരത്തേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ടാകും ഈ പാലത്തിന് തറനിരപ്പില്‍ നിന്ന് എന്നാണറിയുന്നത്. 2016ല്‍ പണി പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് ഇന്ത്യന്‍ റെയില്‍വേ കണക്കു കൂട്ടുന്നു.

ലോകത്തിലെ ഉയരമേറിയ റെയില്‍വേ പാലങ്ങളെല്ലാം പിന്തുടര്‍ന്നിട്ടുള്ള ഡിസൈന്‍ ശൈലി തന്നെയായിരിക്കും ഇന്ത്യയിലെ പാലത്തിനും ലഭ്യമായ വിവരങ്ങള്‍ വെച്ച് അനുമാനിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ വായിക്കാം.

ചെനാബ് പാലം ചിത്രകാര ഭാവനയില്‍

ചെനാബ് പാലം ചിത്രകാര ഭാവനയില്‍

വടക്കന്‍ ജമ്മുവിലെ മലനിരകളിലാണ് കമാനാകൃതിയിലുള്ള ഈ റെയില്‍വേ പാലം വരുന്നത്. ചിത്രത്തില്‍ കാണുന്നത് വരച്ചെടുത്ത രൂപമാണ്.

ചൈനയിലെ പാലമാണ് ചിത്രത്തില്‍ കാണുന്നത്

ചൈനയിലെ പാലമാണ് ചിത്രത്തില്‍ കാണുന്നത്

359 മീറ്റര്‍ (1177 അടി) ഉയരമുള്ളതായിരിക്കും ചെനാബ് നദിക്ക് കുറുകെ നിര്‍മിക്കുന്ന ഈ പാലം. നിലവില്‍ ഏറ്റവും ഉയരമേറിയ പാലം സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. ഗുയ്‌സു പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് 275 മീറ്റര്‍ ഉയരമാണുള്ളത്.

ചിത്രത്തില്‍ രാമേശ്വരം പാമ്പന്‍ പാലം

ചിത്രത്തില്‍ രാമേശ്വരം പാമ്പന്‍ പാലം

കനത്ത പാരിസ്ഥിതികാഘാതങ്ങളെ ചെറുക്കുവാന്‍ ശേഷിയുള്ള ചെനാബ് റെയില്‍വേ പാലം ഒരു എന്‍ജിനീയറിങ് അത്ഭുതമായിരിക്കുമെന്നാണ് റെയില്‍വേ പറയുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെപ്പോലും ചെറുത്തുനില്‍ക്കാന്‍ ഈ പാലത്തിന് സാധിക്കും.

ഏറ്റവും വലിയ റെയില്‍വേ പാലം ഹിമാലയത്തില്‍

പാലത്തിന്റെ പണി 2002ല്‍ തന്നെ തുടങ്ങിയതാണ്. സുരക്ഷാ പ്രശ്‌നങ്ങളും മറ്റും മൂലമാണ് പണി ഇത്രയേറെ നീണ്ടത്. ഇനി രണ്ടു വര്‍ഷത്തിനകം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും വലിയ റെയില്‍വേ പാലം ഹിമാലയത്തില്‍

മൊത്തം 92 ദശലക്ഷം ഡോളര്‍ ചെലവ് വരുന്നതാണ് ചെനാബ് പദ്ധതി. ജമ്മുവും ബാരാമുള്ളയും തമ്മില്‍ ബന്ധിപ്പുക്കുന്ന പദ്ധതിയാണിത്. ആറര മണിക്കൂര്‍ കൊണ്ട് ഇരുനഗരങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടാം.

ഏറ്റവും വലിയ റെയില്‍വേ പാലം ഹിമാലയത്തില്‍

1,315 മീറ്ററാണ് പാലത്തിന്റെ മൊത്തം നീളം. ആകെ 25,000 ടണ്‍ ഉരുക്ക് ആവശ്യമായി വരും പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍. ഹെലികോപ്റ്ററുകളിലാണ് പാലം നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ എത്തിക്കുന്നത്.

More from DriveSpark

Article Published On: Saturday, July 12, 2014, 16:11 [IST]
English summary
The arch-shaped steel structure is being constructed over the Chenab River to link sections of the spectacular mountainous region of India's northern Jammu and Kashmir state.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X