ലോകത്തില്‍ ആകെ നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

By Dijo Jackson

ആകെമുഴുവന്‍ മുന്നൂറു കാറുകള്‍. ഇതില്‍ നൂറെണ്ണം V12 വകഭേദം. ബാക്കിയുള്ള ഇരുന്നൂറെണ്ണത്തില്‍ V8 എഞ്ചിനും. പറഞ്ഞു വരുന്നത് ബെംഗളൂരുവില്‍ എത്തിയ ലിമിറ്റഡ് എഡിഷന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് എഎംആറിനെ കുറിച്ച്. അത്യപൂര്‍വ സൂപ്പര്‍കാറുകളുടെ ഈറ്റില്ലമായി ഇന്ത്യയുടെ സിലിക്കണ്‍ വാലി മാറിക്കഴിഞ്ഞു.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

കഴിഞ്ഞ ദിവസം ബെംഗളൂരുവിലേക്ക് നിശബ്ദമായി കടന്നുവന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ V12 വാന്റേജ് എഎംആര്‍ നിരയിലെ ഏറ്റവും പുതിയ താരമാണ്. ലിമിറ്റഡ് എഡിഷന്‍ V12 വാന്റേജ് എഎംആറിനെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞില്ല, കാറ് ദേ ഇന്ത്യയില്‍; അമ്പരന്നു നിൽക്കുകയാണ് കാർ പ്രേമികൾ.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

രാജ്യത്തെ ആദ്യ ആസ്റ്റണ്‍ മാര്‍ട്ടിന്‍ V12 വാന്റേജാണ് ബെംഗളൂരുവിലേത്. സാഫ്രി ബ്ലൂ നിറം. സ്പീഡ് ഗ്രാഫിക്‌സ് ലിമിറ്റഡ് എഡിഷന്‍ V12 വാന്റേജ് എഎംആറിന് അഴകു പകരുന്നു. പേരുകേട്ട മരിയാന ബ്ലൂ - റെഡ് N430 നിറശൈലിയാണ് സാഫ്രി ബ്ലൂ നിറത്തിന് പ്രചോദനം.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ ഓപ്ഷനലായി മാത്രം നല്‍കുന്ന പ്രത്യേക എഎംആര്‍ എയറോ കിറ്റുംഇന്ത്യയില്‍ എത്തിയ V12 വാന്റേജ് എഎംആറിലുണ്ട്. മുന്‍ സ്പ്ലിറ്ററില്‍ നിന്നും നീളുന്ന ചിറക് (വിങ്ങ്) കാറിൽ കാണാം. ഡൈവ് പ്ലെയിനുകളും ഉറപ്പിച്ച റിയര്‍ സ്‌പോയിലറും ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റും കാറിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

വാന്റേജ് എഎംആര്‍ പ്രോയെയാണ് അലൂമിനിയം അലോയ് വീല്‍ ശൈലി അനുസ്മരിപ്പിക്കുക. അകത്തളത്തില്‍ കാര്‍ബണ്‍ ഫൈബര്‍ ശൈലി ശ്രദ്ധയാകര്‍ഷിക്കും. എഎംആര്‍ എയറോ കിറ്റിന്റെ ഭാഗമാണിത്.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടെയുള്ള കാര്‍ബണ്‍ ഫൈബറിനോടു ചേര്‍ന്നു നില്‍ക്കാന്‍ പിയാനെ ബ്ലാക് ഘടനകള്‍ക്കും സാധിക്കുന്നുണ്ട്. സിഗ്നേച്ചര്‍ എഎംആര്‍ ലൈം ഗ്രീന്‍ നിറവും അകത്തളത്തിലെ പ്രത്യേകതയാണ്.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

മുന്‍തലമുറ വാന്റേജുകളെ അടിസ്ഥാനപ്പെടുത്തിയാണ് വാന്റേജ് എഎംആറിന്റെ ഒരുക്കം. എഎംആര്‍ എയറോ കിറ്റിന് പുറമെ എഎംആര്‍ ഹാലോ പാക്കും കാറില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. 2016 ഡബ്ല്യുഇസി വിജയിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ റേസിംഗിന്റെ നമ്പര്‍ 95 വാന്റേജ് GTE ആണ് ഹാലോ പാക്കിന് പ്രചോദനം.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

സ്ട്രാറ്റസ് വൈറ്റ് - ഓര്‍ഗാനിക് ഓറഞ്ച്, അള്‍ട്രാമറീന്‍ ബ്ലാക് - ബ്ലൂ, സിന്‍ടില സില്‍വര്‍ - ഗ്രെയ്, സാഫ്രി ബ്ലൂ - റെഡ് എന്നീ നാലു നിറങ്ങളില്‍ മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ V12 വാന്റേജ് എഎംആര്‍ അണിനിരക്കുന്നത്.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിച്ച നൂറു V12 വാന്റേജ് എഎംആറില്‍ പതിനൊന്നാമനാണ് ബെംഗളൂരുവില്‍ എത്തിയത്. ഇന്ത്യയുടെ ആദ്യ ലംബോര്‍ഗിനി അവന്റഡോര്‍ എസ്, ആദ്യ മെര്‍സിഡീസ് എഎംജി GT-R എന്നിവര്‍ക്കൊപ്പമാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ V12 വാന്റേജ് എഎംആര്‍ ബെംഗളൂരുവില്‍ ഗരാജ് പങ്കിടുക.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

ആറു ലിറ്റര്‍ V12 എഞ്ചിനാണ് V12 വാന്റേജ് എഎംആറില്‍. എഞ്ചിന്‍ 595 bhp കരുത്തു പരമാവധി സൃഷ്ടിക്കും. പാഡില്‍ ഷിഫ്റ്ററുകളുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ലോകത്താകമാനം നൂറു കാറുകള്‍; അതില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍, അമ്പരന്ന് കാര്‍പ്രേമികള്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ V12 എഎംആറിന് 3.6 സെക്കന്‍ഡുകള്‍ മതി. ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും കരുത്തുറ്റ വാന്റേജ് പതിപ്പാണ് V12 എഎംആര്‍.

Source: SupercarsInBangalore

More from DriveSpark

Article Published On: Wednesday, May 23, 2018, 12:42 [IST]
English summary
India’s First Aston Martin V12 Vantage AMR Delivered In Bangalore. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X