'അഗ്നി' ജ്വലിക്കുന്നു; 5500 കി.മി കുതിച്ച് ചൈന ഒന്നടങ്കം ചാമ്പലാക്കാൻ ഇന്ത്യയ്ക്ക് അതിനൂതന ആണവമിസൈൽ
ചൈനയെ മാത്രം ലക്ഷ്യം കണ്ട് ഇന്ത്യ നിർമിച്ച ആണവമിസൈൽ അഗ്നി-5 അവസാനഘട്ട പരീക്ഷത്തിലേക്ക് കടക്കുന്നു.
ചൈനയെ മാത്രം ലക്ഷ്യം വച്ച് ഇന്ത്യ നിർമ്മിച്ച അഗ്നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അന്തിമ പീക്ഷണത്തിലെത്തിച്ചേർന്നു. ഡിസംബർ അവസാനം അല്ലെങ്കിൽ ജനവരിയോടുകൂടിയായിരിക്കും അവസാനഘട്ട പരീക്ഷണം. 2015 ജനുവരിയില്‍ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ വച്ചു പരീക്ഷിച്ച അഗ്‌നി അഞ്ചിന്റെ പരീക്ഷണം വിജയകരമായിരുന്നു.

ഈ പരീക്ഷണത്തിൽ കാണപ്പെട്ട ന്യൂനതകൾ പരിഹരിച്ചുകൊണ്ടായിരിക്കും അവസാനവട്ട പരീക്ഷത്തിനൊരുങ്ങുന്നത്. പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്ക് ഒരു ആധ്യപത്യം നേടിയെടുക്കുന്നതിലും ഇന്ത്യ-ചൈന പോരട്ടത്തിന് ആക്കം വർധിപ്പിക്കുന്നതിനും അഗ്‌നി അഞ്ചിന് നിർണായക സ്ഥാനമുണ്ടായിരിക്കും.

ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് ഇന്ത്യയുടെ അഗ്നി അഞ്ചിന്. ഇത് സേനയുടെ ഭാഗമാക്കുന്നതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്ള രാജ്യങ്ങൾ അംഗത്വം നേടിയിട്ടുള്ള സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ ഇന്ത്യയും സ്ഥാനമുറപ്പിക്കും.

നിലവിൽ റഷ്യ, ചൈന,ബ്രിട്ടന്‍,അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പക്കലിലാണ് ഇത്തരം ബാലസ്റ്റിക് മിസൈലുകള്‍ ഉള്ളത്. 5000 മുതല്‍ 5500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള മിസൈലുകളാണിവ.

പതിനേഴ് മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്. നാവിഗേഷന്‍, ഗൈഡന്‍സ് അടക്കമുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണ് അഗ്നി 5.

ആണവ പോര്‍മുന വഹിക്കാന്‍ശേഷിയുള്ള പേടകവും അടങ്ങിയതാണ് അഗ്നിയുടെ ഈ പുതിയ പതിപ്പ്.

ആക്രമണങ്ങളെ അതിശക്തമായി ചെറുക്കാൻ പ്രതിരോധ സംവിധാനങ്ങളടങ്ങിയ ഈ പേടകത്തിനു കഴിയും. മാത്രമല്ല, അവശ്യസന്ദര്‍ഭങ്ങളില്‍ പേടകത്തില്‍നിന്നുതന്നെ മിസൈല്‍ വിക്ഷേപണവും സാധ്യമാക്കാം.

2012 ഏപ്രിലിലായിരുന്നു അഗ്നിയുടെ ആദ്യ പരീക്ഷണം. അതിനുശേഷം രണ്ടാമത്തേത് 2013 സെപ്തംബറിലും പിന്നീടുള്ളത് 2015 ജനുവരിയിലും പരീക്ഷിക്കപ്പെട്ടിരുന്നു.

അപ്പോഴുണ്ടായിരുന്ന ന്യൂനതകളെല്ലാം പരിഹരിച്ചുകൊണ്ട് സേനയുടെ ഭാഗമാകുന്നതിനു മുമ്പുള്ള അവസാനഘട്ട പരീക്ഷണമായിരിക്കും ഇപ്പോൾ നടത്തപ്പെടുക.

പൃഥി, ധനുഷ് മിസൈലുകള്‍ക്ക് പുറമെ സൈന്യം പ്രധാനമായും ആശ്രയിക്കുന്നത് തദ്ദേശീയമായി നിര്‍മ്മിച്ച അഗ്‌നി ബാലസ്റ്റിക് മിസൈലുകളെയാണ്.

അഗ്നി ഗണത്തിൽപ്പെടുന്ന മൂന്ന് മിസൈലുകൾ പാകിസ്ഥാനെ ലക്ഷ്യം വച്ചുള്ളതും നാലാമത്തേതും ഇപ്പോൾ പരീക്ഷിക്കുന്ന അഞ്ചാമത്തേതും ചൈനയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതുമാണ്.

മിസൈലിന്റെ സഞ്ചാരഗതി നിര്‍ണയിക്കാനും അവശ്യ സന്ദര്‍ഭങ്ങളില്‍ ഗതി തിരിച്ചുവിടാനും സഹായിക്കുന്ന മൈക്രോ നാവിഗേഷന്‍ സംവിധാനം അഗ്നി-5ല്‍ ഉപയോഗിച്ചിട്ടുണ്ട്.

2017-ല്‍ 800010,000 കീമി ദൂരപരിധിയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന അഗ്നി ആറാം മിസൈലിനെ കൂടി ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്.

ഏഷ്യ,യൂറോപ്പ്, ആഫ്രിക്ക, വടക്കെ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളായിരിക്കും ഈ മിസൈലിന്റെ പ്രഹര പരിധിയിൽ വരിക.

അഗ്നി ആറിന്റെ പരീക്ഷണത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലെങ്കിലും നിർമാണം തകൃതിയായി നടക്കുന്നുണ്ടെന്നാണ് അറിയിപ്പ്.

അഗ്നി ആറിന്റെ പരീക്ഷണം വിജയകരമായാൽ ഭൂമിയുടെ പകുതി ഭാഗവും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണ പരിധിയിലാകും.

എംടിസിആര്‍ അംഗത്വം ലഭിക്കാത്തതാണ് അഗ്‌നി ആറ് പരീക്ഷണത്തിന് തടസം നേരിട്ടിരുന്നത്. എന്നാല്‍ 2016 ജൂണില്‍ എംടിസിആര്‍ അംഗത്വം നേടുന്നതോടെ സൂര്യ, അഗ്‌നി6 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ ദ്രുതഗതിയിലാക്കുന്നതായിരിക്കും.

റോബോട്ടുകളും ഡ്രോണുകളും നയിക്കുന്ന യുദ്ധമായിരിക്കും റഷ്യയുടേത്; അതി സമ്മർദ്ദത്തിലാണ്ട് യൂറോപ്പ്
കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ


Click it and Unblock the Notifications








