ഇന്ത്യയുടെ വാഹന വിപണി ഭാവിയെപറ്റി മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറയുന്നതിങ്ങനെ
ഭാവിയിലെ വാഹന വിപണിയുടെ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ മികച്ച ഒരു രാജ്യം ലോകത്ത് ഇല്ലെന്നാണ് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ അഭിപ്രായപ്പെട്ടത്. മികച്ച ഭാവി കരുപിടിപ്പിക്കുന്നതിനും മുന്നോട്ട് പോകുന്നതിനുമായി, പ്രവർത്തനരഹിതമായ വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ഭാരം ഒഴിവാക്കണമെന്നും പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ എല്ലാം ജോലി ചെയ്യുന്നവരുടെ ധാർമികത കുറഞ്ഞുവെന്നും ജോലി ചെയ്യാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2047 ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 30 ട്രില്യൺ ഡോളറിലെത്താൻ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കുള്ള എല്ലാ ചേരുവകളും രാജ്യത്തിനുണ്ട് എന്നാൽ അതിന് വേണ്ടി പ്രവർത്തിക്കാനുളള കാലതാമസമാണ് പ്രശ്നം. മാരുതിയെ കുറിച്ച പറയുകയാണെങ്കിൽ 1 ലക്ഷം കാറുകളിൽ നിന്ന് 22 ലക്ഷം കാറുകളിലേക്കുള്ള ഞങ്ങളുടെ വളർച്ചയ്ക്ക് ഇന്ത്യ ഒരുപാട് ഗുണമായിട്ടുണ്ട്.

രാജ്യത്തിന് ഇലക്ട്രിക് കാറുകളല്ല ആവശ്യം മറിച്ച് എഥനോള്‍, ഹൈഡ്രജന്‍ ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്ന് അദ്ദേഹം കവിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ വൈദ്യുത കാറുകളുടെ കാര്‍ബണ്‍ ഫൂട്പ്രിന്റ് ഹൈബ്രിഡ് കാറുകളേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്നതാണ് അദ്ദേഹം ഇതിന് കാരണമായി അന്ന് പറഞ്ഞത്.
അടുത്ത ഏതാനും വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഗുജറാത്തിൽ കമ്പനിയുടെ അഞ്ചാമത്തെ പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റ് നിർമിക്കാൻ സൗകര്യമുളള പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി 35000 കോടി രൂപയുടെ നിക്ഷേപം അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചിത്. ഗുജറാത്തിൽ പുതിയ പ്ലാന്റിനായുള്ള നിർദ്ദേശം ഡയറക്ടർ ബോർഡിലേക്ക് പോകുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിന് മൂന്ന് നാല് മാസമെടുക്കും.
ഈ പുതിയ പ്ലാന്റിന് പുറമെ, ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനായി 3200 കോടി രൂപ മുതൽമുടക്കിൽ ഗുജറാത്തിലെ നിലവിലുള്ള സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംജി) ഫെസിലിറ്റിയിൽ നാലാമത്തെ പ്രൊഡക്ഷൻ ലൈനും മാരുതി സ്ഥാപിക്കുന്നുണ്ട്. ഗുഡ്ഗാവ് പ്ലാന്റിലെ ഉൽപ്പാദനത്തിൽ ക്രമാനുഗതമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഉൽപ്പാദന ശേഷിയിൽ ഗണ്യമായ വർദ്ധനവ് കൈവരിക്കാനുള്ള മാരുതിയുടെ അന്വേഷണം വരുന്നത്.
ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഹ്രസ്വകാല ദൗർബല്യമുണ്ടെങ്കിലും സിഎൻജി/ഹൈബ്രിഡ് പോലുള്ള ഇന്ധനക്ഷമതയുള്ള മോഡലുകളിലും എസ്‌യുവികൾക്ക് വേണ്ടിയുളള ശക്തമായ ലൈനപ്പിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എംഎസ്‌ഐഎൽ അതിന്റെ നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി, MSIL സ്വീകരിച്ച തന്ത്രപരമായ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് ഗണ്യമായ വിപണി വിഹിതം തിരിച്ചുപിടിച്ചതായും അത്തരമൊരു പ്രവണത തുടരുമെന്നും മാർക്കറ്റുകൾ സൂചിപ്പിക്കുന്നത്.
ഒരു ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് ഏറ്റവും വേഗത്തിൽ പിന്നിടുന്ന പാസഞ്ചർ വാഹനം എന്ന നേട്ടം ഫ്രോങ്ക്സ് നേടി എന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി. ലോഞ്ച് ചെയ്ത് വെറും 10 മാസത്തിനുള്ളിൽ ഈ നാഴികക്കല്ല് കൈവരിച്ച ഈ ഫൈവ് സീറ്റർ എസ്‌യുവി കൂപ്പെ മോഡൽ സെഗ്‌മെൻ്റിൽ ബ്രാൻഡിൻ്റെ സാന്നിധ്യം വർധിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകി എന്ന് നിസംശയം പറയാം, കൂടാതെ വിപണി വിഹിതം ഫലപ്രദമായി ഇരട്ടിയാക്കുകയും ചെയ്തു.
2023 ഓട്ടോ എക്‌സ്‌പോയിൽ കോംപാക്ട് എസ്‌യുവി കൂപ്പെ ആഗോള തലത്തിൽ മാരുതി സുസുക്കി അവതരിപ്പിച്ചു, അതിനു ശേഷം 2023 ഏപ്രിൽ 24 -നാണ് വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. 'ഷേപ്പ് ഓഫ് ന്യൂ' സ്‌റ്റൈലിംഗ് ശൈലിയെ അടിസ്ഥാനമാക്കി, മാരുതി സുസുക്കി ഫ്രോങ്ക്‌സിന് നിലവിൽ ബേസ് മോഡലിന് 7.47 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്, റേഞ്ച്-ടോപ്പിംഗ് മോഡലിന് 13.14 ലക്ഷം രൂപ വരെ ഇത് ഉയരുന്നു.
1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ ത്രീ സിലിണ്ടർ പെട്രോൾ യൂണിറ്റ് ഏതാനും വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രോങ്ക്‌സിന് കരുത്ത് പകരുന്നതിനാൽ ഇത് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. മാരുതി സുസുക്കി ഫ്രോങ്കസിൻ്റെ എൻട്രി ലെവൽ സിഗ്മ CNG വേരിയൻ്റിന് മൂന്ന് മുതൽ നാല് ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് നിലവിലുണ്ട്, ബാക്കി വേരിയൻ്റുകൾ മിക്ക സ്ഥലങ്ങളിലും വല്യ ബുദ്ധിമുട്ടില്ലാതെ എളുപ്പത്തിൽ ലഭ്യമാണ്.


Click it and Unblock the Notifications








