എമിഷൻ ലെവൽ പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്തിയില്ലെന്ന് കേന്ദ്രം; കൂടുതൽ ഇവികൾ വേണ്ടി വരും
രാജ്യത്തെ മലിനീകരണത്തിൻ്റെ തോത് കുറയ്ക്കാൻ ഓരോ ദിവസവും കേന്ദ്രം തല പുകഞ്ഞ് ആലോചിക്കുകയാണ്. പുതിയ പുതിയ പരിഷ്കാരങ്ങളും നിയമങ്ങളും കൊണ്ട് എങ്ങനെയെങ്കിലും മലിനീകരണത്തിൻ്റെ അളവ് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ കേന്ദ്രം പുറത്ത് വിടുന്ന പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ലക്ഷ്യം വച്ചിരുന്ന അളവിലേക്ക് എത്താൻ സാധിച്ചില്ല എന്നാണ് സൂചിപ്പിക്കുന്നത്.
കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കണോമി എന്നത് വാഹനങ്ങളിലെ കാർബണ പുറന്തളളുന്നതിനെ കണക്കാക്കുന്ന സംവിധാനമാണ്. ഒരു വാഹനത്തിന്റെ കാർബൺ ഉദ്‌വമനത്തിന്റെ അളവുകോൽ എന്നത് 2023 മാർച്ച് 31 -ൽ കിലോമീറ്ററിന് 116.78 ഗ്രാം എന്ന തോതിൽ ആയിരുന്നു എന്നാൽ 113 ഗ്രാം എന്ന ലക്ഷ്യം കൈവരിക്കാൻ ഈ വർഷം സാധിച്ചില്ല എന്നതാണ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പറഞ്ഞിരിക്കുന്നത്.

ഡൽഹി-എൻസിആറിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കും ഇവി വ്യവസായത്തിലെ മറ്റ് പങ്കാളികൾക്കും ഡൽഹി ഇവി പോളിസി 2024 മാർച്ച് 31 വരെ നീട്ടുന്നത് ഏറെ ആശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇവി പോളിസി 2024 മാർച്ച് 31 വരെ നീട്ടാൻ ഡൽഹി സർക്കാരിന്റെ കാബിനറ്റ് അനുമതി നൽകുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. 2020 ഓഗസ്റ്റിലാണ് നയം വിജ്ഞാപനം ചെയ്തത്.
ദേശീയ തലസ്ഥാനത്ത് 2024-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 25 ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോളിസി പ്രഖ്യാപിച്ചത്. ഡൽഹി ഇവി നയം ആദ്യ ഘട്ടത്തിൽ 2023 ഓഗസ്റ്റ് എട്ടു വരെയായിരുന്നു പ്രഖ്യാരിച്ചിരുന്നത്. എന്നാൽ അതിനുശേഷം ആവർത്തിച്ചുള്ള വിപുലീകരണങ്ങളും സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ഡൽഹി സർക്കാർ പുതിയ ഇലക്‌ട്രിക് വാഹന നയം രൂപീകരിക്കുന്നുണ്ടെന്നും എന്നാൽ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടുമില്ലെന്നുമാണ് വിവരം.

പുതിയ നയം നടപ്പാക്കുന്നത് വരെ നിലവിലെ ഇവി പോളിസി നീട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ ഉയർന്ന വില കണക്കിലെടുത്ത് ഇവി റിട്രോഫിറ്റിംഗിന് പ്രോത്സാഹനം നൽകാൻ ഡൽഹി ഇവി പോളിസിയുടെ രണ്ടാം ഘട്ടം പരിശോധിക്കുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് നേരത്തെ പറഞ്ഞു. ഇതിലൂടെ ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് അവരുടെ നിലവിലുള്ള പെട്രോൾ അല്ലെങ്കിൽ ഡീസൽ മോഡലുകളെ ഇവികളാക്കി മാറ്റാൻ പ്രാപ്തരാക്കും.
കൂടുതൽ ആളുകളെ ആകർഷിക്കാനായും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന ഫെയിം II പദ്ധതിയും നീട്ടാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. വരുന്ന മാർച്ചോടെ സബ്‌സിഡി അടുത്തഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണെന്ന വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. പക്ഷേ പുതിയ ഘട്ടം (FAME III) ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും നിലവിലെ പദ്ധതി ഒരു വർഷത്തേക്ക് നീട്ടുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ്.

ഇന്ത്യയിലെ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഇലക്ട്രിക് കാറുകൾക്ക് യോഗ്യരായ എതിരാളികളാണ് എന്ന് തെളിയിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, നടപ്പു സാമ്പത്തിക വർഷത്തിൽ തുടർച്ചയായി മൂന്ന് മാസത്തേക്ക് ഇലക്ട്രിക് വാഹനങ്ങളേക്കാൾ സ്ട്രോംഗ് ഹൈബിഡ് മോഡലുകൾ ഇന്ത്യൻ ജനങ്ങൾക്കിടയിൽ പുതിയ ഇഷ്ട സെഗ്മെന്റായി ഉയർന്നിരിക്കുകയാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് 5.0 ശതമാനം ജിഎസ്ടി നിരക്കും ഹൈബ്രിഡുകളിൽ 43 ശതമാനം എക്സ്റ്റൻസീവ് നിരക്കും ഉണ്ടായിരുന്നിട്ടും, സ്ട്രോംഗ് ഹൈബ്രിഡുകൾ വാങ്ങുന്നത് ഇപ്പോഴും ചെലവ്കുറഞ്ഞതാണ്. സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഇലക്ട്രിക് വാഹനങ്ങളേക്കാൾ താങ്ങാനാവുന്ന വിലയാണുള്ളത് എന്ന് നമുക്ക് ഒന്ന് താരതമ്യം ചെയ്താൽ മനസിലാവും.


Click it and Unblock the Notifications








