2016 ഡിഫൻസ് എക്സ്പോയിൽ കരുത്ത് തെളിയിച്ചുകൊണ്ട് ഇന്ത്യ
മെയ്ക്കിൻ-ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന ഈ വർഷത്തെ ഡിഫൻസ് എക്സ്പോയ്ക്ക് ഗോവയിൽ തുടക്കം കുറിച്ചു. സൗത്ത് ഗോവയിലെ നാക്വറി കിറ്റോളില്‍ ഈ മാസം 28 മുതൽ 31 വരെയാണ് ഡിഫൻസ് എക്സ്പോയുടെ ഒൻപതാമത് എഡിഷൻ നടത്തപ്പെടുന്നത്.
ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ
കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് 1000ത്തിലധികം കമ്പനികളും 47 ഓളം രാജ്യങ്ങളും പങ്കെടുക്കുന്ന എക്സ്പോയുടെ ഉദ്ഘാടന കർമ്മം വഹിച്ചത്.

രാജ്യത്തെ പ്രതിരോധ മന്ത്രാലയം, ഡിഫൻസ് എക്സിബിഷൻ ഓർഗനൈസേഷൻ ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ബിനാലെ നടത്തപ്പെടുന്നത്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബിനാലെയിൽ ഇന്ത്യയുടെ നാവിക-ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ പ്രദര്‍ശനമാണ് ഉണ്ടാവുക.

നാല് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള വിവിധ ശില്പശാലകളും ഒരുക്കിയിട്ടുണ്ട്.

ഇതാദ്യമായിട്ടാണ് ഗോവ ഇത്രവലിയൊരു പ്രദർശനത്തിന് ആധിധേയത്വം വഹിക്കുന്നത്.

2014ൽ ദില്ലിയിലെ പ്രഗതി മൈതാനത്തിലായിരുന്നു കഴിഞ്ഞ എക്സ്പോ നടത്തിയിരുന്നത്. ഇത്തവണത്തെ പോലുള്ള നിറഞ്ഞ പങ്കാളിത്തമായിരുന്നില്ല ഉണ്ടായിരുന്നത്.

30 രാജ്യങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ എഡിഷൻ ഡിഫൻസ് എക്സ്പോയിൽ പങ്കെടുത്തിരുന്നത്.

നിരവധി വിദേശ കമ്പനികളും രാജ്യങ്ങളും പങ്കെടുക്കുന്ന ഏറ്റവും വലിയ എക്സ്പോയാണ് ഈ വർഷം നടക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.

ഓരോ തവണയും അത്ഭുതകരമായ സ്വീകാര്യതയാണ് പ്രദര്‍ശനത്തിനു ലഭിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വിലയേറിയ 10 യുദ്ധ ടാങ്കുകള്‍
മഹീന്ദ്ര എയർബസ് കൂട്ടായ്മയിൽ ഒരു ഡിഫൻസ് ഹെലികോപ്ടർ നിർമാണം


Click it and Unblock the Notifications








