കൾട്ട് ക്ലാസിക്കുകൾ; രാജ്യത്തെ ഏറ്റവും വലിയ Mercedes Benz വിന്റേജ് കളക്ഷൻ കാണാം

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ആഢംബര കാർ നിർമ്മാതാക്കളിൽ ഒന്നാണ് മെർസിഡീസ് ബെൻസ്. ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ നിലവിൽ വാഹനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. സെഡാനുകളുടെയും എസ്‌യുവികളുടെയും ഒരു മികച്ച മിശ്രിതമാണിത്.

മറ്റേതൊരു ബ്രാൻഡിനെയും പോലെ മെർസിഡീസ് ബെൻസിനും ഇന്ത്യയിൽ ഒരു വലിയ ആരാധകവൃന്ദമുണ്ട്. മമ്മൂക്കയുടെ സാമ്രാജ്യം, ലാലേട്ടന്റെ ആറാം തമ്പുരാൻ, അടുത്തിടെ ഇറങ്ങിയ പ്രഥ്വിരാജിന്റെ കടുവ എന്നിവയിലെ ക്ലാസിക് ബെൻസുകൾ നമുക്ക് എല്ലാവർക്കും ഏറെ പ്രിയങ്കരമാണ്.

രാജ്യത്തെ ഏറ്റവും വലിയ Mercedes Benz വിന്റേജ് കളക്ഷൻ കാണാം

മെർസിഡീസ് മോഡലുകളെ സ്നേഹിക്കുകയും തങ്ങളുടെ ഗാരേജിൽ ഒന്നിലധികം മോഡലുകളുടെ ശേഖരം ഉള്ളവരുണ്ട്, എന്നാൽ, ക്ലാസിക് മോഡലുകൾക്ക് സോഫ്റ്റ് കോർണർ ഉള്ളവരും വർഷങ്ങളായി അവ ശേഖരിക്കുന്നവരുമായി മറ്റൊരു വിഭാഗവുമുണ്ട്. ഇന്ത്യയിൽ വിന്റേജ് മെർസിഡീസ് ബെൻസ് കാറുകളുടെ ഏറ്റവും വലിയ സ്വകാര്യ ശേഖരം കൈവശം വച്ചിരിക്കുന്ന ഒരു പഞ്ചാബ് സ്വദേശിയെയാണ് ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

ദയാകരൻ വ്ലോഗ്‌സ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ, നിരവധി ക്ലാസിക് മെർസിഡീസ് ബെൻസ് മോഡലുകളുടെ ഉടമയായ സുഖ് ടാഗറുമായി വ്ലോഗർ സംസാരിക്കുന്നു. തന്റെ പിതാവാണ് ഇതിനെല്ലാം തുടക്കം കുറിച്ചത് എന്ന് സുഖ് പറയുന്നു. ഒരു ഹാൻഡ് ടൂളുകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയിൽ നിന്നായിരുന്നു തന്റെ പിതാവിന്റെ തുടക്കം. കുറച്ച് സമയത്തിന് ശേഷം, പിതാവ് ഒരു ആഢംബര കാർ വാങ്ങി, കാർ അദ്ദേഹത്തിന് ശരിക്കും ഇഷ്ടപ്പെട്ടു. അവിടെ നിന്നാണ് മെർസിഡീസ് ബെൻസിനോടുള്ള പ്രണയം പിതാവിന് തുടങ്ങിയത്.

രാജ്യത്തെ ഏറ്റവും വലിയ Mercedes Benz വിന്റേജ് കളക്ഷൻ കാണാം

പിന്നീട് മെല്ലെ മെർസിഡീസ് ബെൻസ് മോഡലുകൾ ഒന്നിനുപുറകെ ഒന്നായി അദ്ദേഹം ശേഖരിക്കാൻ തുടങ്ങി. ഇന്ന് ഒട്ടനവധി ക്ലാസിക് മോഡലുകൾ അടങ്ങുന്നതാണ് ഈ ശേഖരം. സുഖ് ടാഗറും ഒരു കാർ പ്രേമിയാണ്, പിതാവ് തുടങ്ങി വെച്ച കളക്ഷൻ സുഖ് കൂടുതൽ മെച്ചപ്പെടുത്തി എന്ന് വേണം പറയാൻ.

വീഡിയോയിലെ ആദ്യ കാർ മെർസിഡീസ് ബെൻസ് W123 സെഡാനാണ്. മിക്ക കേസുകളിലും തങ്ങൾ ഈ മോഡൽ മെർസിഡീസ് ബെൻസ് വാങ്ങുകയും ചെറിയ റിസ്റ്റൊറേഷൻ വർക്കുകൾ നടത്തുകയും ഡീറ്റെയിലിംഗ് ചെയ്ത ശേഷവുമാണ് കാറിനെ അതിന്റെ യഥാർത്ഥ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നത് എന്ന് സുഖ് പറയുന്നത് കേൾക്കാം. ആദ്യ W123 മോഡൽ നീല നിറത്തിലുള്ള ലൈറ്റ് ഷേഡിലാണ് വരുന്നത്, വാഹനം തികച്ചും ക്ലീനായി കാണപ്പെടുന്നു. ഇത് ഇംഗ്ലണ്ടിൽ വിറ്റുപോയ ഒരു മോഡലാണ്, അതിനാൽ ഇത് ഒരു റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലാണ്.

രാജ്യത്തെ ഏറ്റവും വലിയ Mercedes Benz വിന്റേജ് കളക്ഷൻ കാണാം

ഗാരേജിൽ ജർമ്മനിയിൽ നിർമ്മിച്ച ഒട്ടനവധി W123 മോഡലുകൾ കൂടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ കാറുകൾക്ക് ലെഫ്റ്റ് ഹാൻഡ് സൈഡിലാണ് സ്റ്റിയറിംഗ് വീൽ ഉണ്ടായിരുന്നത്. ഈ വാഹനങ്ങളുടെ എക്സ്റ്റീരയർ മാത്രമല്ല, ഇന്റീരിയറും മികച്ച രീതിയിൽ പരിപാലിക്കപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാം. വാഹനങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും ഫാക്ടറിയിൽ നിന്ന് വാഗ്ദാനം ചെയ്ത യഥാർത്ഥ അപ്ഹോൾസ്റ്ററിയോടെയാണ് നിലകൊള്ളുന്നത്.

ശേഖരത്തിലുള്ള മിക്ക കാറുകളും അത്തരത്തിലുള്ളവയായതിനാൽ സുഖിന്റെ മനസിൽ 123 -കൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് തോന്നുന്നു. 123 മോഡലുകൾ കൂടാതെ, ഒരു W124 മോഡലുകളും വീഡിയോയിൽ കാണാം. പിന്നിൽ നീളമുള്ള ബമ്പറുമായി വന്ന ഈ ഒരു 124 മോഡൽ ഒരു അപൂർവമായ കണ്ടെത്തലാണെന്ന് ഉടമ പരാമർശിക്കുന്നു. കാറുകൾക്കൊപ്പം, അവയുടെ ഒറിജിനൽ ഓണേഴ്‌സ് മാനുവലും സർവീസ് ബുക്കും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം വിന്റേജ് കാറുകൾ പരിപാലിക്കുന്നത് യഥാർത്ഥത്തിൽ അല്പം മെനക്കേടുള്ള ഒരു ജോലിയാണ്.

പാർട്സുകൾ കണ്ടെത്തുന്നതും അവ പരിപാലിക്കുന്നതും സമയവും പണവും ചെലവഴിക്കുന്ന പ്രക്രിയയാണ് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. സുഖിന്റെ ഗാരേജിൽ ഒന്നിലധികം മെർസിഡീസ്-ബെൻസ് ഉള്ളതിനാൽ, വിന്റേജ്, ആഢംബര കാറുകളിൽ പ്രത്യേകമായി വർക്ക് ചെയ്യുന്ന ഒരു വർക്ക്‌ഷോപ്പ് ഉള്ള ഒരു സുഹൃത്തിനെയാണ് അദ്ദേഹം ആശ്രയിക്കുന്നത്. തനിക്ക് എന്തെങ്കിലും പ്രശ്‌നം നേരിടുമ്പോഴെല്ലാം, കാർ ഗാരേജിലേക്ക് കൊണ്ടുപോകുകയും അവ റിപ്പയർ ചെയ്യുകയും, അല്ലെങ്കിൽ പാർട്സ് മാറ്റുന്നതിനായി ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു.

നമ്മുടെ റോഡുകളിൽ ഈ കാറുകൾ വളരെ വിരളമായതിനാൽ, വീഡിയോ ഷൂട്ടുകൾക്കായി സുഖ് പലപ്പോഴും ഈ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കാറുണ്ട്. കൂടാതെ ഒരു മെർസിഡീസ് ബെൻസ് ഉടമകളുടെ ഗ്രൂപ്പും ഇവർക്കിടയിൽ സജീവമാണ്, അതിന്റെ സ്റ്റിക്കർ ഈ വാഹനങ്ങളുടെ വിൻഷീൽഡിലും ഒട്ടിച്ചിട്ടുണ്ട്. മെർസിഡീസ് ബെൻസ് മാത്രമല്ല, സുഖിന്റെ ഗാരേജിൽ മറ്റ് അനവദി ആഢംബര കാറുകളും ഉണ്ട്. മൊത്തത്തിൽ, ഈ ഗരേജിലെ കാറുകൾ നന്നായി പരിപാലിക്കപ്പെടുന്നതും മിക്കവാറും എല്ലാം തന്നെ ഒറിജിനലായി തന്നെ കാത്തുസൂക്ഷിച്ചിട്ടുള്ളതുമാണ്.

Most Read Articles

Malayalam
English summary
India largest private collection of classic mercedes benz models
Story first published: Sunday, November 20, 2022, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X