10 ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കുന്ന റോക്കറ്റുമായി ഐഎസ്ആർഒ
പത്ത് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയുന്ന വിക്ഷേപണ വാഹനം നിർമ്മിക്കാനുള്ള പദ്ധതിയിലാണ് ഐഎസ്ആർഒ. സ്പേസ് ഏജൻസിയുടെ നിലവിലുള്ള ജിയോസിങ്ക്രോണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് (ജിഎസ്എൽവി എംകെ-2) രണ്ട് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിമാത്രമേയുള്ളൂ.
ഒരു ആണവശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല കൂട്ടിന് കാളിയുണ്ട്
ഏകദേശം 65മീറ്റർ നീളവും 732.6 ടൺ ഭാരവുമാണുള്ള റോക്കറ്റാണ് പത്ത് ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി നിർമാണഘട്ടത്തിലുള്ളത്. മറ്റൊരു ഐഎസ്ആർഒ ദൗത്യം കൂടി വിജയപഥത്തിലേക്ക്.

കെറോസിനിലും ലിക്വിഡ് ഓക്സിജനിലും പ്രവർത്തിക്കുന്ന സെമി-ക്രയോജെനിക് എൻജിനാണ് ഈ റോക്കറ്റിൽ ഉപയോഗിക്കുന്നത്.

ചിലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ എൻജിനാണിത്. വികാസ് എൻജിൻ നിർമിച്ചിട്ടുള്ള ഗോദ്റേജ് എയറോസ്പേസ് തന്നെയാണ് ഐഎസ്ആർഒക്കായി ഈ എൻജിനും നിർമിക്കുന്നത്.

സെമി-ക്രയോജെനിക് എൻജിനിപ്പോൾ നിർമാണഘട്ടത്തിലാണ്, നിർമ്മാണം പൂർത്തിയായാൽ പത്ത് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയെന്ന ഐഎസ്ആർഒ ദൗത്യം വിജയം കാണുമെന്ന് പ്രോജക്ട് ഡിറക്ടർ എസ് സോമനാഥ് അഭിപ്രായപ്പെട്ടു.

നാല് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാൻ കഴിയുന്ന ജിഎസ്എൽവി എംകെ-3 റോക്കറ്റിന്റെ പരീക്ഷണ പറക്കൽ കഴിഞ്ഞവർഷം വിജയകരമായി പൂർത്തീകരിച്ചിരുന്നു.

സിഇ20 എന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജെനിക് എൻജിനായിരുന്നു ഈ റോക്കറ്റിൽ ഉപയോഗിച്ചിരുന്നത്.

ജിഎസ്എൽവി എംകെ-3 നേക്കാൾ ഉയരംകൂടിയ ഈ റോക്കറ്റിന് ഏകദേശം 65മീറ്റർ നീളവും 732.6 ടൺ ഭാരവുമാണുള്ളത്.

പത്ത് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാൻ ശേഷിയുള്ള തരത്തിലാണിതിന്റെ നിർമാണമെന്ന് സോമനാഥ് അറിയിച്ചു.

നിലവിൽ ഐഎസ്ആർഒ നാല് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളാണ് പ്രക്ഷേപണ പ്രക്രിയയ്ക്കായി ഉപയോഗിച്ച് വരുന്നത്.

കഴിഞ്ഞ ജവനരിയിലായിരുന്നു പ്രാദേശികമായി നിർമിച്ച ഏഴാമത്തെ നാവിഗേഷൻ സാറ്റ്‌ലൈറ്റിനെ വിക്ഷേപിച്ചത്.

മാപ്പിംഗിനും നാവിഗേഷനും ദുരന്ത നിവാരണത്തിനുമായിട്ടാണ് ഈ ഉപഗ്രഹ വിക്ഷേപണം നടത്തിയിട്ടുള്ളത്.

ചരിത്രം കുറിച്ചുകൊണ്ട് ഒറ്റ വിക്ഷേപണത്തിൽ 22 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ

നാസയെ കീഴ്‌പ്പെടുത്തി ഐഎസ്ആർഒ ചരിത്രം കുറിക്കുന്നു


Click it and Unblock the Notifications








