'ഇന്ത്യ' മാറി 'ഭാരത്' ആയാല്‍ ഇങ്ങനെയും ചില പ്രശ്‌നങ്ങളുണ്ടാകുമോ? വാഹന ഉടമകളുടെ ആശങ്ക ഇതാണ്

രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്ന് മാത്രമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതാണ് ഇപ്പോള്‍ ചൂടേറിയ സംസാര വിഷയം. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്ക് രാഷ്ട്രപതി ഒരുക്കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് പ്രയോഗിച്ചതാണ് വിഷയം ചര്‍ച്ചയാകാന്‍ കാരണമായത്.

'ഇന്ത്യ, അതായത് ഭാരത്' എന്നാണ് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയെന്നത് ബ്രിട്ടീഷുകാരിട്ട പേരാണെന്നും കൊളോണിയല്‍ ഭരണത്തിന്റെ നീക്കിയിരുപ്പാണെന്നുമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി പറയുന്നത്. രാജ്യത്തിന്റെ പേരുമാറ്റത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാത്രമാക്കി മാറ്റുമ്പോള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറില്‍ മാറ്റം വരുമോ എന്നൊരു ചോദ്യം പലരുടെയും മനസ്സില്‍ ഉയര്‍ന്ന് വന്നിട്ടുണ്ടാകാം.

vehicle registration documents

ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത വാഹന രജിസ്ട്രേഷന്‍ മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. പേരുമാറ്റം നിലവില്‍ വന്നാല്‍ ഈ നമ്പര്‍ പ്ലേറ്റ് എല്ലാ വാഹനങ്ങള്‍ക്കും ബാധകമാകുമോ എന്നും പലര്‍ക്കും സംശയമുണ്ട്. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയാല്‍ സ്വാഭാവികമായും പല സ്ഥലങ്ങളിലും ഈ പേരമാറ്റം നടപ്പിലാക്കേണ്ടി വരും.

നമ്പര്‍ പ്ലേറ്റ് മാറ്റുമോ എന്ന ചോദ്യമാണ് വാഹന ഉടമകളായ പൊതുജനങ്ങള്‍ക്ക് പ്രധാനമായും അറിയേണ്ടത്. ഇന്ത്യയില്‍ ഗതാഗത മേഖല കൈകാര്യം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരും നയപരമായ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ഗതാഗത മേഖല നിയന്ത്രിക്കുന്നു. ഇതില്‍ ഓരോ സംസ്ഥാന സര്‍ക്കാരുകളും ഏതുതരം നമ്പര്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

bh series number plate

ഇതനുസരിച്ച് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നു. ഇപ്പോള്‍ അതിസുരക്ഷ നമ്പര്‍പ്ലേറ്റുകളാണ് വാഹനങ്ങള്‍ക്ക് നല്‍കുന്നത്. നിലവില്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന നമ്പര്‍ പ്ലേറ്റ് പരിശോധിച്ചാല്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന അക്ഷരങ്ങളാണ് ഉണ്ടാകുക. ഉദാഹരണത്തിന് കേരളത്തിലെ വാഹനങ്ങള്‍ക്ക് 'KL' ലഭിക്കുന്നു. കര്‍ണാടകക്ക് 'KA'യും തമിഴ്‌നാടിന് 'TN' ഉം ആണ് ലഭിക്കുക. ഇതിനെ തുടര്‍ന്ന് ആര്‍ടിഒ ഓഫീസ് നമ്പറും തുടര്‍ന്ന് ഏതെങ്കിലും സീരിയല്‍ കോഡും അതിനുശേഷം വാഹന രജിസ്‌ട്രേഷന്‍ നമ്പറും നല്‍കുന്നു.

ഇവിടെ രാജ്യത്തിന്റെ സൂചനകള്‍ ഇല്ല. പഞ്ചിംഗ് നമ്പര്‍ പ്ലേറ്റുകളില്‍ 'IND' അടിച്ചുവരാറുണ്ട്. പ്രധാനമായും സംസ്ഥാനത്തെയും വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടിഒ ഓഫീസുമാണ് നമ്പര്‍ പരിശോധിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാകുക. അതിനാല്‍ 'ഇന്ത്യ' ഒഴിവാക്കി ഭാരത് എന്നാക്കിയാലും വാഹന രജിസ്‌ട്രേഷന്‍ നമ്പറില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് കരുതുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ബിഎച്ച് സീരീസ് നമ്പര്‍ പ്ലേറ്റുകള്‍ അര്‍ഹരായ വ്യക്തികള്‍ക്ക് നല്‍കുന്നുണ്ട്.

bh series number plate

സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, നാലു സംസ്ഥാനങ്ങളിലെങ്കിലും ഓഫീസുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ബിഎച്ച് രജിസ്ട്രേഷന് അര്‍ഹത. രാജ്യമെങ്ങും ഈ നമ്പര്‍പ്ലേറ്റിന് സാധുതയുണ്ട്. അതിനാല്‍ ഭാവിയില്‍ ഇന്ത്യയിലുടനീളമുള്ള വാഹനങ്ങള്‍ക്ക് ഈ ഔപചാരിക നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയാല്‍ അത്ഭുതപ്പെടാനില്ല. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലേക്കാണ് പോക്ക്. അപ്പോള്‍ ഒരു രാജ്യം ഒരു നമ്പര്‍പ്ലേറ്റ് എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിക്കൂടെന്നില്ല.

നിലവിലെ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കുന്നത്. ഭാവിയില്‍ സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രിയില്‍ വാഹനങ്ങള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും ഇന്ത്യയൊട്ടാകെ ഏകീകൃത നമ്പര്‍ പ്ലേറ്റുകള്‍ സൃഷ്ടിക്കാനും സാധ്യത കാണുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ നമുക്ക് വാഹനത്തിന്റെ നമ്പര്‍ കണ്ടാല്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളതാണെന്ന് എളുപ്പം മനസ്സിലാക്കാം. രാജ്യത്ത് മൊത്തം ഒരു നമ്പര്‍ പ്ലേറ്റ് നല്‍കിയാല്‍, ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ ട്രാക്ക് ചെയ്യല്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കുമെന്ന് പറയപ്പെടുന്നുണ്ട്.

നിലവില്‍ വാഹനങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഉടമകളെ എളുപ്പത്തില്‍ കണ്ടെത്താനാകും. രാജ്യത്തിന്റെ പേരുമാറ്റം തന്നെ വലിയ ചര്‍ച്ചയായിട്ടേ ഉള്ളൂ. ഒത്തിരി കടമ്പകള്‍ കടന്നിട്ട് മാത്രമേ പേരുമാറ്റം സാധ്യമാകൂ. അക്കാര്യത്തില്‍ തീരുമാനമായ ശേഷം മാത്രമേ ഏതായാലും നമ്പര്‍പ്ലേറ്റില്‍ തൊടണോ എന്ന് തീരുമാനിക്കൂ. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഇതുസംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. നമ്പര്‍പ്ലേറ്റുകളുടെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, September 6, 2023, 14:53 [IST]
English summary
India name change will vehicle number plate change to bharat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X