രാജ്യത്ത് എവിടെ നോക്കിയാലും ഇവി; ഫെബ്രുവരി വരെ വിറ്റത് 57 ലക്ഷം ഇലക്ട്രിക് വാഹനങ്ങളെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻ്റ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ ഇതു വരെ എത്ര വാഹനങ്ങൾ വിറ്റു പോയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാൽ സർക്കാരിൻ്റെ പക്കലുള്ള കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത് ഫെബ്രുവരി മാസം വരെ 57 ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയിൽ ഇതുവരെ വിറ്റു പോയ ഇലക്ട്രിക് വാഹനങ്ങളുടെ കണക്ക്. മലിനീകരണം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ കൂട്ടാനും സർക്കാരിന് ഇതുവഴി സാധിച്ചു എന്നതിൻ്റെ തെളിവായി ഇതിനെ കാണാം. 2025 സാമ്പത്തിക വർഷത്തിൽ, ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന 11.49 ലക്ഷം യൂണിറ്റിലെത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 21 ശതമാനം വർധനവാണ് ഉണ്ടായത്.

ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ് എന്നേ പറയാൻ കഴിയു. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.

india registered 56 75 ev in india

എന്നാൽ അതിൻ്റെ പേരിൽ ഡൽഹിയിൽ നടന്ന ഇന്ധന നിരോധനത്തിന് എതിരെ നിരവധി പ്രക്ഷോഭങ്ങളും എതിർപ്പുകളും ഉയർന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി വിധി വന്നത്. ഇവിയിലേക്ക് തിരികെ വന്നാൽ ഇവി ചാർജിങ്ങിൻ്റെ ഭീമമായ തുക കുറയ്ക്കാൻ ഏക പോംവഴിയെന്നത് വീട്ടിൽ സോളാർ എനർജി ഉപയോഗിക്കുക എന്നതാണ്. സർക്കാർ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡിയും നൽകുന്നുണ്ട്.

നിങ്ങളുടെ വീട്ടിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വേണ്ടത് ഒരു ഗാർഹിക സോളാർ ഫോട്ടോവോൾട്ടെയ്ക് സിസ്റ്റവും ഇലക്ട്രിക് കാറിൻ്റെ ബാറ്ററിക്കുള്ള സോളാർ ചാർജർ കേബിളും മാത്രം മതിയാകും. ഇനി നിങ്ങളുടെ വീട്ടിൽ ഒരു ഇവി ചാർജർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, ഇത് ഒരു പിവി ഇൻവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് നിങ്ങളുടെ സോളാർ പാനൽ സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ്.

india registered 56 75 ev in india

ഇലക്ട്രിക് കാറുകള്‍ പൂര്‍ണമായും ബാറ്ററികളിലും ഇലക്ട്രിക് മോട്ടോറുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഓപ്ഷനായാണ് ഇവികള്‍ കണക്കാക്കപ്പെടുന്നത്. ഇലക്ട്രിക് കാറുകളുടെ പ്രവര്‍ത്തനച്ചെലവ് കറണ്ട് ചാര്‍ജിനെയും മറ്റ് ചാര്‍ജിംഗ് ചെലവുകളെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഒരു യൂണിറ്റിന് വൈദ്യുതിയുടെ ശരാശരി നിരക്ക് 6 മുതല്‍ 8 രൂപ വരൊണ്. ഇത് ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു.

ടെയില്‍ പൈപ്പ് എമിഷന്‍ പൂജ്യം ആയതിനാല്‍ പരിസ്ഥിതിക്ക് ഏറ്റവും മികച്ച ഓപ്ഷനായി ഇലക്ട്രിക് കാറുകള്‍ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും വൈദ്യുതി ഉല്‍പ്പാദനം കല്‍ക്കരിയുടെയും മറ്റ് ഫോസില്‍ ഇന്ധനങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരോക്ഷമായി മലിനീകരണത്തിന് കാരണമാകുന്നുവെന്നും ചിലര്‍ വിമര്‍ശിക്കാറുണ്ട്.

india registered 56 75 ev in india

ഇലക്ട്രിക് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ ചാര്‍ജിംഗ് സ്റ്റേഷനുകളോ ഹോം ചാര്‍ജിംഗ് സംവിധാനമോ ആവശ്യമാണ്. ഇന്ത്യയില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ നന്നേ കുറവാണെന്ന്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഇവി ചാര്‍ജിംഗ് വലിയ വെല്ലുവിളിയായി മാറും. നിങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇവി തെരഞ്ഞെടുത്താൽ നിങ്ങളുടെ പോക്കറ്റ് ചോരാതെ ഇരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 28, 2025, 20:19 [IST]
English summary
India registered 57 lakh electric vehicles in 2025 all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X