ഇനി ഹോണിന് പകരം പുല്ലാങ്കുഴൽ നാദമൊക്കെ കേൾക്കണോ; വിചിത്ര പ്രസ്താവനയുമായി നിതിൻ ഗഡ്കരി

ട്രാഫിക് ബ്ലോക്കുകളിൽ കിടക്കുമ്പോൾ അനാവശ്യമായി ഹോൺ അടിച്ച് ശല്യപ്പെടുത്തുന്ന ഡ്രൈവറിനെ പ്രാകാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ഹോണിന് പകരം ശ്രുതി മധുരമായി ഒരു പുല്ലാങ്കുഴൽ നാദം കേട്ടാൽ എങ്ങനെയിരിക്കും.നെറ്റി ചുളിക്കേണ്ട, ഇനി ഭാവിയിൽ അങ്ങനെ സംഭവിക്കാൻ പോകുമെന്ന് തന്നെ പ്രതീക്ഷിക്കാം. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം സൂചിപ്പിച്ച കാര്യമാണ് ഇത്. വാഹനങ്ങളിലെ ഹോണിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം ഘടിപ്പിക്കാൻ. കേൾക്കുമ്പോൾ വളരെ അത്ഭുതമായി തോന്നുമെങ്കിലും നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിക്കേ നിങ്ങളുടെ കാറിൽ തബലയുടേയും, വീണയുടേയും ശബ്ദം പുറത്ത് വരുന്നത്.

ഇതൊരു പുതിയ സംഭവമല്ല കേട്ടോ. ഇതിന് മുൻപും മന്ത്രി ഇത്തരത്തിൽ പ്രഖ്യാപനങ്ങളും പ്രസ്താവനങ്ങളും പറഞ്ഞിരുന്നു. ഹോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാവുന്ന നോയിസ് പൊല്യൂഷൻ നിയന്ത്രിക്കാൻ നിരവധി നടപടികൾ മുൻകാലങ്ങളിൽ അധികാരികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ പുതിയ മാർഗങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഗതാഗതമന്ത്രി.

ഹോണിംഗ് ശബ്ദമലിനീകരണത്തിന് കാരണമാകുന്ന സാഹചര്യങ്ങളിൽ, ഇന്ത്യയിലുടനീളം നോ ഹോണിംഗ് സോണുകൾ നിയമം അനുശാസിക്കുന്നുണ്ട്. എന്നിരുന്നാലും, റോഡിൽ മിക്ക വാഹനങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു ഹോണിന്റെ പരമാവധി ശബ്ദം 112 dB കവിയാൻ പാടില്ല. പൊതുവേ, ഇതിലും ഉച്ചത്തിലുള്ളവ ട്രെയിൻ ഹോണുകളാണ്. ഇവ ഏകദേശം 130-150 dB ശബ്ദം പുറപ്പെടുവിക്കുന്നു.

നിതിൻ ഗഡ്കരിയുടെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2023 ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 50 ശതമാനം വർധനയുണ്ടായിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.

ഇവി ചാർജിങ്ങിലേക്ക് നോക്കിയാൽ അമിത ചാർജിംഗ് ഇവി ബാറ്ററിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നാം ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ബാറ്ററികളുമായി വളരെ സാമ്യമുള്ളതാണ് ഇവികളുടെ ബാറ്ററിയും. ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് 100 ശതമാനം വരെ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഫോണിന്റെ കാര്യവും ഇങ്ങനെ പറയാറുണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറോ ചെവികൊടുക്കാറേയില്ലെന്നതാണ് വസ്‌തുത.

മിക്ക ഇലക്ട്രിക് വാഹനങ്ങളിലും കാണപ്പെടുന്ന ലിഥിയം-അയൺ ബാറ്ററികൾ 30-80 ശതമാനം ചാർജ് പരിധിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കും. ബാറ്ററിയുടെ മുഴുവൻ ശേഷിയും തുടർച്ചയായി ചാർജ് ചെയ്യുന്നത് ബാറ്ററിയെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ്. അതിനാൽ നിങ്ങൾക്ക് പരമാവധി ചാർജ് ആവശ്യമില്ലെങ്കിൽ വാഹനം പൂർണമായും ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എപ്പോഴും ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നതാവും ഉചിതം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, April 27, 2025, 19:31 [IST]
English summary
India s blaring vehicle horns replacing with the soothing sounds of musical instruments
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X