ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ പര്യടനം അവസാനിച്ചു. ട്രംപിന്റെ വരവോടെ ഇന്ത്യക്ക് എന്ത് നേട്ടമുണ്ടാകും? നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളും തമ്മിൽ ചില പ്രധാന കരാറുകൾ ഒപ്പുവച്ചു.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

ഇവയിൽ പ്രതിരോധ മേഖലയിലെ കരാറുകളാണ് ഏറ്റവും പ്രധാനം. ഭീകരത ഇല്ലാതാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് റോമിയോ ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള കരാറിൽ യുഎസ് ഒപ്പുവച്ചു.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

അതനുസരിച്ച് സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങും. MH-60R സീഹോക്ക് ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നത് അമേരിക്കയിലെ സിക്കോർസ്‌കി വിമാന കമ്പനിയാണ്. അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ കീഴിലാണ് സിക്കോർസ്‌കി പ്രവർത്തിക്കുന്നത്.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

ബോയിംഗ് നിർമ്മിച്ച വിപുലമായ ആക്രമണ ഹെലികോപ്റ്ററുകളായ അപ്പാച്ചെ AH-64, ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകളായ ചിനൂക്ക് എന്നിവയ്ക്ക് ശേഷമാണ് ലോക്ക്ഹീഡ് മാർട്ടിന്റെ സിക്കോർസ്‌കി നിർമ്മിക്കുന്ന MH-60R സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നത്.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

അപ്പാച്ചിയും ചിനൂക്കും ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുമ്പോൾ MH-60R സീഹോക്ക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തും. സൈനിക ഹെലികോപ്റ്ററുകൾക്കായുള്ള 2.6 ബില്യൺ ഡോളർ കരാർ ഇന്ത്യൻ നാവികസേനയെ നവീകരിക്കും, അത് അന്തർവാഹിനികൾക്ക് എതിരെയുള്ള ഫയർ പവർ കൂട്ടും.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടത് ഇതാ:

1. ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയായ സിക്കോർസ്‌കിയാണ് MH-60R സീഹോക്ക് ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നത്. ഇതേ സിക്കോർസ്‌കി ബിസിനസ്, കോർപ്പറേറ്റ് ചോപ്പറുകളുടെ നിർമ്മാണത്തിനും പേരുകേട്ടതാണ്.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

2. MH-60 സാധാരണയായി റോമിയോ എന്നു വിളിക്കപ്പെടുന്നു, സമുദ്രത്തിൽ അന്തർവാഹിനികളെ വേട്ടയാടാൻ കഴിയുന്ന ഹെലികോപ്റ്റർ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

3. ശത്രു ബോട്ടുകളെയും അന്തർവാഹിനികളെയും കണ്ടെത്തുന്നതിനും വേട്ടയാടുന്നതിനുമായി ഉപരിതല വിരുദ്ധ, അന്തർവാഹിനി വിരുദ്ധ മിസൈലുകളും ടോർപ്പിഡോകളും റോമിയോയിൽ നിറച്ചിരിക്കുന്നു. ഇതിന് ഹെൽഫയർ മിസൈലുകളും MK 54 ടോർപ്പിഡോകളും ലഭിക്കുന്നു.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

4. റോമിയോ സീഹോക്ക് ഹെലികോപ്റ്ററുകൾക്ക് സെൻസറുകൾ, സെർച്ച്, രക്ഷാപ്രവർത്തന ശേഷികൾ തുടങ്ങിയ നൂതന പ്രതിരോധ സംവിധാനങ്ങളും ലഭിക്കുന്നു.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

5. റോമിയോയിൽ സോനോബൂയ് ലോഞ്ചറും എത്ര ആഴത്തിലപും അന്തർവാഹിനികൾ കണ്ടെത്തുന്നതിനായി ഒരു റേതയോൺ അഡ്വാൻസ്ഡ് എയർബോൺ ലോ-ഫ്രീക്വൻസി (ALFS) ഡിപ്പിംഗ് സോണാറും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

6. MH-60 റോമിയോയുടെ പരമാവധി വേഗത മണിക്കൂറിൽ 267 കിലോമീറ്റർ ആണ്. 834 കിലോമീറ്റർ ദൂരമാണ് ഹെലികോപ്റ്ററിന് സഞ്ചരിക്കാൻ കഴിയുന്നത്. ഇതിന് 10,659 കിലോഗ്രാം ഭാരം വഹിച്ചു കൊണ്ട് സെക്കണ്ടിൽ 8.38 മീറ്റർ എന്ന നിരക്കിൽ പറന്നുയരാൻ സാധിക്കും.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

7. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് പാകിസ്ഥാൻ അന്തർവാഹിനി ഭീഷണികൾ വേട്ടയാടുന്നതിന് മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ യുദ്ധക്കപ്പലുകളിൽ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്ന സിക്കോർസ്‌കി MH-60R സീഹോക്ക് ഹെലികോപ്റ്ററുകളെ കുറിച്ച് അറിയേണ്ടതെല്ലാം

8. സിക്കോർസ്‌കി MH-60 ഹെലികോപ്റ്ററുകൾ പഴക്കമേറിയ ബ്രിട്ടീഷ് സീ കിംഗ് ഹെലികോപ്റ്ററുകളെ മാറ്റിസ്ഥാപിക്കും.

More from DriveSpark

Article Published On: Wednesday, February 26, 2020, 13:53 [IST]
English summary
India to buy Sikorsky MH 60R Romeo Seahawk helicopters from US, interesting facts. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X