ഗ്രീൻ മൊബിലിറ്റി ഹബ് ആവാനൊരുങ്ങി ഇന്ത്യ; ഇനി പിടിച്ചാൽ കിട്ടൂല

2023 ൽ അവതരിപ്പിച്ച ബജറ്റിലൂടെ പുതിയ ചില സീറോ കാർബൺ പദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറിക്കാൻ പോകുന്നത്. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വാഹന നിർമാണ കേന്ദ്രം എന്ന് പറയുന്നത് ഇന്ത്യയാണ്. അത് ഇന്ത്യയുടെ ജിഡിപി, വിദേശനാണ്യ വരുമാനം, തൊഴിലവസരങ്ങൾ എന്നിവയിലെല്ലാം വളരെ മികച്ച സംഭാവന നൽകുന്നവ കൂടിയാണ്.

ഇത്തവണ നടന്ന ഓട്ടോ എക്സ്പോ എല്ലാവർക്കും വലിയ ആത്മവിശ്വാസവും ആശ്വാസവുമാണ് സമ്മാനിച്ചത് എന്ന് വേണം കരുതാൻ കാരണം ഇത്തവണത്തെ എക്സ്പോയിൽ എല്ലാം നിരവധി വാഹനനിർമാതാക്കൾ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളും അത് പോലെ തന്നെ വാഹനലോകം കാത്തിരുന്ന ചില മോഡലുകളും അവതരിപ്പിച്ചിരുന്നു.

ഗ്രീൻ മൊബിലിറ്റി ഹബ് ആവാനൊരുങ്ങി ഇന്ത്യ; ഇനി പിടിച്ചാൽ കിട്ടൂല

പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന ഉദ്ദേശം കൊണ്ടാണ് സർക്കാർ ഇത്തരത്തിലുളള നിരവധി നിയമങ്ങളും പുതിയ പദ്ധതികളും ആവിഷ്ക്കരിക്കുന്നത്. അത് മാത്രമല്ല വാഹനം വാങ്ങുന്നവരുടേയും അത്പോലെ തന്നെ വഴിയാത്രക്കാരുടേയും സുരക്ഷ ഒരു പ്രധാന കാര്യം കൂടെയാണല്ലോ. അതോടൊപ്പം തന്നെ ഭാവിയിലേയ്ക്കുളള ഗതാഗത സംവിധാനങ്ങളും പൊതുമരാമത്ത് ജോലികളും എല്ലാം തീർക്കേണ്ടതായിട്ടുണ്ടല്ലോ

ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ മാറ്റാനാണ് സർക്കാരിൻ്റെ മുന്നോട്ടുളള ശ്രമങ്ങൾ. അത് ഭംഗിയായി നടത്താൻ സർക്കാർ ആവശ്യമായ നടപടികൾ എടുക്കുന്നുമുണ്ട്. അത് മാത്രമല്ല ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ കുറവാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന ജേണലിലാണ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചത്.

2013-നും 2019-നും ഇടയില്‍ സംസ്ഥാനത്തുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത മൊത്തം സീറോ എമിഷന്‍ വാഹനങ്ങള്‍, വായു മലിനീകരണ തോത്, പ്രദേശത്ത് ആസ്ത്മ രോഗവുമായി ബന്ധപ്പെടുത്തി ചികിത്സ തേടിവര്‍ എന്നീ വിവരങ്ങള്‍ ഗവേഷകര്‍ താരതമ്യം ചെയ്ത് പഠിച്ചു. പ്രദേശത്ത് ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ പ്രാദേശത്ത് വായു മലിനീകരണ തോതും ആശുപത്രി സന്ദര്‍ശനങ്ങളും കുറഞ്ഞതായി കണ്ടെത്തി.

വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആളുകള്‍ വസിക്കുന്ന സ്ഥലങ്ങളില്‍ ഇവികളോട് തണുപ്പന്‍ സമീപനമാണ് ഉള്ളതെന്ന് ഡേറ്റ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ജനസംഖ്യയുടെ 17 ശതമാനം ബിരുദദാരികള്‍ ഉള്ള ഒരു പ്രദേശത്ത് ശരാശരി 1,000 ആളുകള്‍ക്ക് 0.70 സീറോ എമിഷന്‍ വാഹനങ്ങളുടെ വാര്‍ഷിക വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം 47 ശതമാനം ബിരുദദാരികള്‍ ഉള്ള ഒരു സ്ഥലത്ത് 1,000 ആളുകള്‍ക്ക് 3.6 സീറോ എമിഷന്‍ വാഹനങ്ങളുടെ വാര്‍ഷിക വര്‍ധനവ് കാണിക്കുന്നു.

ആഗോള തലത്തിലാണ് പലപ്പോഴും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളുടെ സ്വന്തം സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന ആശയം പൊതുജനങ്ങള്‍ക്കും നിയമ നിര്‍മ്മാതാക്കള്‍ക്കും ഒരു ശക്തമായ സന്ദേശമായിരിക്കും'

കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നത് തന്നെ വെല്ലുവിളിയാണ്. അത് മാത്രമല്ല അവ ജനങ്ങളിൽ ഭയം ജനിപ്പിക്കുന്നതും ഒരു കാരണമാണ്.താഴ്ന്ന വരുമാനക്കാര്‍ വസിക്കുന്ന സ്ഥലങ്ങളില്‍ മലിനീകരണ തോത് കൂടുതലാണെന്ന് പഠനം കണ്ടെത്തി. അന്തരീക്ഷ മലിനീകരണം കാരണം ഇവിടങ്ങളില്‍ ആസ്ത്മയടക്കമുള്ള ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നതായി മുന്‍കാല ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

2013-2019 കാലയളവില്‍ പ്രതിവര്‍ഷം ഓരോ പിന്‍ കോഡിലും രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം അവര്‍ പട്ടികപ്പെടുത്തി. നൈട്രജന്‍ ഡയോക്സൈഡിന്റെ (NO2) അളവ്, ട്രാഫിക്കുമായി ബന്ധപ്പെട്ട വായു മലിനീകരണം, ആസ്ത്മയുമായി ബന്ധപ്പെട്ട ആശുപത്രി സന്ദര്‍ശനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഡേറ്റയും അവര്‍ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ എയര്‍ മോണിറ്ററിംഗ് സൈറ്റുകളില്‍ നിന്ന് നേടി.

നൈട്രജന്‍ ഡൈഓക്‌സൈഡ് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ആസ്തമ. ഇത് മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഹൃദയം, മസ്തിഷ്‌കം, മറ്റ് അവയവങ്ങളെയെും പ്രതികൂലമായി ബാധിക്കുന്നു. ഒപ്പം ഗവേഷകര്‍ ഓരോ പിന്‍കോഡിലും ബിരുദം നേടിയ മുതിര്‍ന്ന വ്യക്തികളുടെ ശതമാനം കണക്കാക്കി.

ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ മാറ്റി മലിനീകരണമില്ലാത്ത കാറുകള്‍ കൊണ്ടുവന്നാല്‍ സ്ഥിതിക്ക് പരിഹാരം കാണാനാകും. അത് മാത്രമല്ല ഇപ്പോഴത്തെ വാഹനവിപണിയുടെ പോക്ക് കണ്ടിട്ട് പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്നത് അധികം നാൾ നീണ്ട് നിൽക്കില്ല എന്നാണ് തോന്നുന്നത്. കാരണം എല്ലാ വാഹന നിർമാതാക്കളും മത്സരിച്ചാണ് തങ്ങളുടെ ഇവികൾ പുറത്തിറക്കാൻ പദ്ധിയൊരുക്കുന്നത്

More from DriveSpark

Article Published On: Thursday, February 9, 2023, 16:50 [IST]
English summary
India will be a green mobility hub and zero carbon strategy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X