നിതിൻ ഗഡ്കരി ഒരു വാക്ക് പറഞ്ഞാൽ അത് ഓക്കേയാണ്, 5 വർഷത്തിനുളളിൽ ഇന്ത്യ നമ്പർ വൺ ആകും
ഇന്ത്യൻ വാഹന വിപണി ഏതൊരു വാഹന നിർമാതാക്കളുടേയും സ്വർഗമാണ്. അത് കൊണ്ട് തന്നെയാണ് ലോകത്തിലെ മികച്ച വാഹനനിർമാതാക്കൾ ഇന്ത്യൻ മാർക്കറ്റിൽ പുതി പുതിയ മോഡലുകളും പദ്ധതികളും പരീക്ഷിക്കുന്നത്. ഇന്ത്യൻ വാഹന വിപണിയുടെ ഭാഗ്യം ആരാണെന്ന് ചോദിച്ചാൽ അത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണെന്ന് നിസംശയം പറയാം. വാഹനവിപണിയുടെ ഉയർച്ചയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അടുത്ത അഞ്ച് വർഷത്തിനുളളിൽ ഇന്ത്യൻ വാഹന വിപണിയിലെ ലോകത്തിലെ നമ്പർ വൺ ആക്കുമെന്നാണ് ഇപ്പോൾ മന്ത്രി അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വളർന്ന് വരുന്ന ഓട്ടോമൊബൈൽ വ്യവസായത്തെയും ഇവി മേഖലയെയും ഉയർത്തിക്കാട്ടാനായി തലസ്ഥാനത്ത് ആമസോൺ സംഘടിപിച്ച എസ്എംഭവ് 2024 പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വാഹന വിപണിയിലെ ഏതൊരു ആശയക്കുഴപ്പത്തിനും ഉത്തരമുണ്ട് മന്ത്രിയുടെ കൈയിൽ. ഡീസല്‍ കാറുകളുടെ എണ്ണം ഒമ്പതുവര്‍ഷത്തിനിടെ 33 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞിരുന്നു.

2070-ല്‍ സീറോ കര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി ഡീസല്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായുമലിനീകരണത്തിൻ്റെ തോത് കുറയ്ക്കുക എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. 2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്. നാട്ടില്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് കാറുകളേക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ വന്ന ഒരു പഠനം പറയുന്നത്. കുറഞ്ഞ ഭാരവും കൂടുതല്‍ സംഭരണശേഷിയുമുള്ള സുരക്ഷിതമായ ബാറ്ററിയാണ് ഒരു വൈദ്യുതി വാഹനത്തിന്റെ ഹൃദയം. ലിഥിയം അയോണ്‍ ബാറ്ററികള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പുതിയ പതിപ്പാണ് ഇലക്ടിക് വാഹനങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കനം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംഭരണ ശേഷിയുമുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ മൊബൈല്‍ ഫോണില്‍ എന്തു വിപ്ലവം സൃഷ്ടിച്ചോ, അതുപോലൊരു വിപ്ലവമാണ് വാഹനലോകത്തും ആവര്‍ത്തിക്കുന്നത്. ലോകരാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഡീസല്‍ - പെട്രോള്‍ വാഹനങ്ങള്‍ വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കളും പരമ്പരാഗത വാഹനങ്ങളെ കൈയൊഴിയാന്‍ തയ്യാറെടുക്കുകയാണ്.
2035 ഓടെ പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തുമെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും, 2033 ഓടെ ഇതേ ലക്ഷ്യം കൈവരിക്കുമെന്ന് ജര്‍മ്മന്‍ വാഹന കമ്പനിയായ ഔഡിയും പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പല കമ്പനികളും ഇതേ പാതയിലാണ്. 2030 - 40 വര്‍ഷങ്ങളില്‍ ലോകം ഇലക്ട്രിക് വിപ്ലവത്തിന്റെ പാരമ്യത്തിലെത്തുമെന്നും, ഡിമാന്‍ഡിനനുസരിച്ച് അസംസ്‌കൃത വസ്തുക്കളോ, പുതിയ സാങ്കേതിക വിദ്യയോ ഡിമാന്‍ഡിനനുസരിച്ച് ലഭ്യമാക്കിയില്ലെങ്കില്‍ വിപണി പ്രതിസന്ധി നേരിടേണ്ടി വരുമെന്നു വാദിക്കുന്നവരുമുണ്ട്.

ഹൈബ്രിഡ് വാഹനങ്ങളാണ് ഏറ്റവും കുറവ് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് എന്നാണ് ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വാഹനത്തിന് ഇളവുകളോ ഓഫറുകളോ ഒന്നും ലഭിക്കാത്തത് കൊണ്ട് തന്നെ സാധാരക്കാർക്ക് ഇത്തരത്തിലുളള വാഹനം ഉപയോഗിക്കാൻ പരിമിതികൾ സൃഷ്ടിക്കപ്പെടുന്നു. ഹൈബ്രിഡ്, പരമ്പരാഗത കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ വില കൂടുതലാണെങ്കിലും, വർദ്ധിച്ചുവരുന്ന ഇന്ധനവിലയിൽ മൈലേജ് കൂടുതൽ കിട്ടുന്നു എന്ന കാരണം കൊണ്ട് തന്നെ പലരു ഈ വാഹനങ്ങൾ സ്വന്തമാക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








