ബിഗ് ബോസിലൂടെ പ്രണയവും ലിവിങ്ങ് ടുഗതെറും! ഥാറിൽ നിന്ന് റോക്സിലേക്ക് മാറിയ സുന്ദരനെ മനസിലായോ

രാജ്യത്തെ പോപ്പുലർ ടിവി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യൻ സീരിയലുകളിലൂടേയും സിനിമകളിലൂടേയും പ്രശസ്തനായ നടനാണ് ഇജാസ് ഖാൻ. താരവും ബിഗ് ബോസിലെ മത്സരാർത്ഥിയുമായ പവിത്ര പൂനിയ എന്ന നടിയുമായി പ്രണയത്തിലാകുകയും അവർ കുറച്ച് കാലം ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023-ലാണ് ഇരുവരും പിരിഞ്ഞത്. ഇജാസ് ഖാൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് താൻ സ്വന്തമാക്കിയ പുതിയ വാഹനവുമായി ബന്ധപ്പെട്ടാണ്. മഹീന്ദ്ര ഥാർ ത്രീ ഡോർ മോഡലിൽ നിന്ന് ഥാർ ഫൈവ് ഡോർ മോഡൽ സ്വന്തമാക്കിയിരിക്കുകയാണ്. 1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗുകള്‍ വാരിക്കൂട്ടിയ റോക്സ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് മോഡലുകളില്‍ ഒന്നാണ്.

6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്സ് വാങ്ങാം. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ സിന്ന എന്നിങ്ങനെ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. റോക്സ് ഐവറി, മോക്ക ബ്രൗണ്‍ എന്നീ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്സിന് വലിപ്പം കൂടുതലാണ്.

eijas khan switched from thar to roxx

'6-പാക്ക്' ഗ്രില്‍, പുതിയ വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവയാണ് റോക്‌സിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. നിരവധി മോഡേണ്‍ ഫീച്ചറുകളും ഈ കാറിന്റെ അകത്തളത്തില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. 2.2 ലിറ്റര്‍ എംഹോക് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിനുകളാണ് മഹീന്ദ്ര ഥാര്‍ റോക്‌സിന് തുടിപ്പേകുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ഈ ഓഫ്‌റോഡര്‍ എസ്‌യുവി വാങ്ങാം.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സിംഗിള്‍ പേന്‍, പനോരമിക് സണ്‍റൂഫുകള്‍ എന്നിവയാണ് ഈ കാറില്‍ പായ്ക്ക് ചെയ്തിരിക്കുന്ന പ്രധാന ഫീച്ചറുകള്‍.

സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്‌സില്‍ മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

ബേസ് പെട്രോള്‍ വേരിയന്റിന് 12.99 ലക്ഷം രൂപയാണ് വില. ടോപ്പ് എന്‍ഡ് 4WD വേരിയന്റിന് 23.09 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നീ 5 ഡോര്‍ ഓഫ്‌റോഡര്‍ എസ്‌യുവികളുമായാണ് റോക്‌സ് നേരിട്ട് ഏറ്റുമുട്ടുന്നത്. അതേസമയം ഇന്ത്യയിലെ ജനപ്രിയ മിഡ്സൈസ് എസ്‌യുവികള്‍ക്കും റോക്സ് വെല്ലുവിളിയാകും.

ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ഥാര്‍ 3 ഡോറിന്റെ ചില വേരിയന്റുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. മഹീന്ദ്ര ഥാറിനെ പൂര്‍ണമായി ലൈനപ്പില്‍ നിന്ന് നീക്കുകയല്ല. മറിച്ച് ചില പ്രത്യേക വേരിയന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. മുമ്പ് ഥാര്‍ 3 ഡോര്‍ 19 വേരിയന്റുകളായിരുന്ന ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഥാര്‍ 11 വേരിയന്റുകളില്‍ മാത്രമാണ് വാങ്ങാന്‍ പറ്റുക.

വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത എട്ട് വകഭേദങ്ങള്‍ നിര്‍ത്തലാക്കാനാണ് കമ്പനി തീരുമാനിച്ചത്. മിഡ്-റേഞ്ച്, ഹൈ-എന്‍ഡ് ഓപ്ഷനുകള്‍ നിലനിര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതേസമയം ചില ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കിയിട്ടുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള AX (O) 4WD കണ്‍വെര്‍ട്ടിബിള്‍, LX AT 4WD കണ്‍വെര്‍ട്ടിബിള്‍ എന്നിവ നിര്‍ത്തലാക്കിയ വകഭേദങ്ങളില്‍ ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 3, 2025, 9:00 [IST]
English summary
Indian actor eijaz khan switching from thar roxx to mahindra thar 3 door images goes viral
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X