ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. തിരഞ്ഞെടുത്ത യൂണിറ്റുകള്‍ക്കാകും ഇവികള്‍ ലഭ്യമാക്കുക. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള സര്‍ക്കാര്‍ നയം അനുസരിച്ചായിരിക്കും സൈന്യം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത്.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളില്‍ ഒന്നാണ് ഇന്ത്യ. സൈന്യത്തിന് നിരവധി പ്രത്യേക വാഹനങ്ങളുണ്ട്. സൈന്യം പറയുന്നതിന് അനുസരിച്ചാണ് വാഹന കമ്പനികള്‍ അവ നിര്‍മ്മിച്ചു നല്‍കുന്നത്. സൈന്യത്തില്‍ ബൈക്കുകള്‍ മുതല്‍ കാറുകള്‍, ടാങ്കുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിങ്ങനെ വിവിധ വാഹനങ്ങള്‍ ഉപയോഗിക്കുന്നു.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

ഇന്ത്യയിലിപ്പോള്‍ ഇലക്ട്രിക് വാഹന വിപ്ലവം നടന്നു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുകയാണ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വന്‍ സബസ്‌സിഡിയും നല്‍കുന്നുണ്ട്.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

അത്തരമൊരു സാഹചര്യത്തില്‍, കാലക്രമേണ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായി ഇന്ത്യന്‍ സൈന്യവും പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി ഒരു പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്.ഇതനുസരിച്ച് ഇന്ത്യന്‍ സേനയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ 25 ശതമാനം ചെറുവാഹനങ്ങളും 38 ശതമാനം ബസുകളും 48 ശതമാനം ബൈക്കുകളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ആര്‍മിക്കുള്ള വാഹനം സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

ഇന്ത്യന്‍ ആര്‍മി വാഹനങ്ങള്‍ക്ക് പ്രത്യേക ആവശ്യകതകളുണ്ട്. ആ ഡിമാന്‍ഡുകള്‍ നിറവേറ്റുന്ന തരത്തിലായിരിക്കണം വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല, ഇന്ത്യന്‍ സൈന്യം പ്രവര്‍ത്തിക്കുന്ന പല മേഖലകളിലും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രശ്‌നമുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ ഈ മേഖലകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയൂ.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

സൈന്യത്തില്‍ എവിടെയൊക്കെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന് സേന ഉദ്യോഗസ്ഥര്‍ പഠനം നടത്തുകയാണ്. ഇതിനായി ചെറിയ മാറ്റങ്ങള്‍ വരുത്തി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാവുന്ന മേഖലയായി ഏത് പ്രദേശത്തെ മാറ്റാമെന്നും അവര്‍ പഠിക്കുന്നു.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

ഇന്ത്യന്‍ സൈന്യം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള പ്രധാന കാരണം മലിനീകരണ നിയന്ത്രണമാണ്. വാഹനങ്ങളില്‍ നിന്ന് പുറംതള്ളുന്ന പുക പരിസ്ഥിതിക്ക് വളരെയധികം ദോഷകരമാണ്. മലിനീകരണം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇന്ത്യന്‍ ആര്‍മി ഐസിഇ എഞ്ചിനുകള്‍ മാറ്റി ഇലക്ട്രിക് എഞ്ചിനിലേക്ക് മാറാനുള്ള നടപടികള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

ഈ വൈദ്യുത വാഹനം ഉപയോഗിക്കണമെങ്കില്‍, ചാര്‍ജിംഗ് സ്റ്റേഷന്‍/ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഇലക്ട്രിക് എക്കോസിസ്റ്റം ഒരുക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുകയാണ്. ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഓരോ ഫാസ്റ്റ് ചാര്‍ജറും 2 സ്ലോ ചാര്‍ജറുകളും സ്ഥാപിക്കാന്‍ തീരുമാനിച്ചു. കറന്റ് ഇല്ലാത്ത പ്രദേശത്ത് സോളാര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കഴിയുമോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

സൈന്യത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ആദ്യ ടെന്‍ഡര്‍ തയ്യാറായി. ഇതില്‍ 60 ബസുകള്‍ക്കും 24 ഫാസ്റ്റ് ചാര്‍ജറുകള്‍ക്കുമായി ടെന്‍ഡര്‍ വിളിക്കും. ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത് കണക്കിലെടുക്കുമ്പോള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് ഇവിയിലേക്കുള്ള മാറ്റം സംബന്ധിച്ച് സൈന്യം പറഞ്ഞു.

ഇന്ത്യന്‍ സൈന്യവും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നു; ഇനി നമുക്കും മടിച്ച് നില്‍ക്കാതെ വാങ്ങാം

ഏപ്രിലില്‍ ടാറ്റ മോട്ടോഴ്സ്, പെര്‍ഫെക്റ്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ്, റിവോള്‍ട്ട് മോട്ടോഴ്സ് എന്നിവയില്‍ നിന്നുള്ള ഇവികളുടെ ഒരു ഡെമോ ഇന്ത്യന്‍ സൈന്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് മുന്നില്‍ കാണിച്ചിരുന്നു.

More from DriveSpark

Article Published On: Thursday, October 13, 2022, 16:01 [IST]
English summary
Indian army decided to buy electric vehicles for select units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X