ക്ലീൻ & ഗ്രീൻ; 120 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ ആർമിയുടെ ജിപ്‌സി ഇവി നിരത്തുകളിൽ - വീഡിയോ

മാരുതി സുസുക്കി ജിപ്‌സിയുടെ കടുത്ത ആരാധകരാണ് ഇന്ത്യൻ ആർമി, ഇന്ത്യൻ വിപണിയിൽ ഈ ഓഫ് റോഡ് എസ്‌യുവി ഏറ്റവും കൂടുതൽ വാങ്ങിയതും സൈന്യം തന്നെയാണ്. ജിപ്‌സി നിർത്തലാക്കിയതിന് ശേഷവും, ഇന്ത്യൻ സായുധ സേനയ്ക്ക് മാത്രമായി ലെറ്റ് വെയിറ്റ് പെട്രോൾ 4X4 ജിപ്‌സി നിർമ്മിക്കുന്നത് മാരുതി സുസുക്കി തുടർന്നിരുന്നു.

നിലവിലെ ഒരു ട്രെൻഡ് അനുസരിച്ച് ആർമിയും ഇവികൾ പല ആവശ്യങ്ങൾക്കായി പരീക്ഷിക്കുന്നുണ്ട്. അടുത്തിടെ, ഇന്ത്യൻ സൈന്യം ഇലക്ട്രിക് പവർട്രെയിനുകളുള്ള 10 ജിപ്‌സി എസ്‌യുവികൾ പുനർനിർമ്മിച്ചിരുന്നു. അവയിലൊന്ന് റോഡിലെ ഗതാഗതക്കുരുക്കിൽ ക്യാമറയിൽ കുടുങ്ങി.

ഇന്ത്യൻ ആർമിയുടെ ജിപ്‌സി ഇവി നിരത്തുകളിൽ - വീഡിയോ

ഡൽഹി നഗരവീധിയിലാണ് ഈ ജിപ്സി ഇവി കണ്ണിൽപെട്ടത്. ഇന്ത്യൻ സായുധ സേനയുടെ ഔദ്യോഗിക വാഹനമായി അടയാളപ്പെടുത്തുന്ന രജിസ്ട്രേഷൻ പ്ലേറ്റുകൾ ഇപ്പോഴും ജിപ്സിക്ക് ലഭിക്കുന്നു, എന്നാൽ രജിസ്ട്രേഷൻ / നമ്പർ പ്ലേറ്റ് എന്നത് ഇന്ത്യയിലെ മറ്റേതൊരു ഇവി പോലെയും പച്ച നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷൻ പ്ലേറ്റിന് പുറമെ, ഇലക്‌ട്രിക് ജിപ്‌സിയാണെന്ന് സൂചിപ്പിക്കുന്ന ഗ്രീൻ ഷെയ്ഡിൽ സ്കെച്ച് ചെയ്ത ലൈറ്റ്നിംഗ് പോലെയുള്ള മറ്റ് ഗ്രാഫിക്സുളും കാറിലുണ്ട്.

ഈ ഗ്രാഫിക്‌സും ഗ്രീൻ രജിസ്‌ട്രേഷനും കൂടാതെ ഇലക്‌ട്രിക് ജിപ്‌സി തീർച്ചയായും ഒരു നോർമൽ മോഡൽ പോലെ കാണപ്പെടുന്നു. ബോണറ്റിൽ ഇന്ത്യൻ സൈന്യത്തിന്റെ രൂപരേഖകളും ഇതിലുണ്ട്. ടാഡ്‌പോൾ എന്ന കമ്പനിയാണ് കൺവേർട്ട് ചെയ്ത ഇലക്ട്രിക് ജിപ്‌സി നിർമ്മിച്ചിരിക്കുന്നത്. ഏപ്രിലിൽ ന്യൂഡൽഹിയിൽ നടന്ന ആർമി കമാൻഡേഴ്‌സ് കോൺഫറൻസിൽ ഈ കാർ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ ആർമി സെൽ, IIT-ഡൽഹി, ടാഡ്‌പോൾ പ്രോജക്ട്സ് എന്നിവ ചേർന്നാണ് ഈ പദ്ധതിയ്ക്കായി കൈകോർത്തത്.

ടാഡ്‌പോൾ പ്രോജക്‌ട്‌സ് IIT-ഡൽഹി ഇൻകുബേറ്റ് ചെയ്യുകയും ഇവി റെട്രോഫിറ്റിംഗ് നടത്തുകയും ചെയ്യുന്നു. വാഹനത്തിന്റെ റണ്ണിംഗ് കോസ്റ്റ് / പ്രവർത്തന ചെലവ് കുറയ്ക്കുക എന്നതാണ് ഇവി കൺവേർഷന്റെ പ്രധാന ലക്ഷ്യം. കൺവേർട്ട് ചെയ്‌ത ജിപ്‌സി ഇവികൾക്ക് 120 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 120 രൂപ മാത്രമേ ചെലവാകൂ, ഇത് പെട്രോളിനായി ഉപയോഗിച്ചിരുന്ന 1,200 രൂപയിൽ നിന്ന് ഗണ്യമായ കുറവാണ് എന്ന് നിസംശയം പറയാം.

കൂടാതെ പുതിയ റെട്രോ-ഫിറ്റഡ് ഇലക്ട്രിക് ജിപ്‌സികൾ സീറോ-എമിഷൻ മോഡലുകളുമാണ്, അതേസമയം പെട്രോൾ വേരിയന്റുകളിൽ ഓരോ കിലോമീറ്ററിലും 3.3 ഗ്രാം കാർബൺ എമിഷനുകളാണ് പുറപ്പെടുവിക്കുന്നത്. ഡ്രൈവ് എക്സ്പീരിയൻസും ഓപ്പറേഷനും ഇവി കൺവേർഷനിൽ ശബ്ദരഹിതമാണ്, അതേസമയം ഇലക്ട്രിക് പവർട്രെയിൻ ഇപ്പോൾ പെട്രോളിനേക്കാൾ കൂടുതൽ torque ഉത്പാദിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

72V വോൾട്ടേജുള്ള 21.7 kW ബാറ്ററി പായ്ക്കാണ് ജിപ്‌സിയിൽ സെറ്റ് ചെയ്തിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ 120 കിലോമീറ്റർ റേഞ്ച് എസ്‌യുവിക്ക് ലഭിക്കും, 15 Amp ചാർജർ ഉപയോഗിച്ച് ഫുൾ ചാർജ് ചെയ്യാൻ ഒമ്പത് മണിക്കൂർ സമയമെടുക്കും. മണിക്കൂറിൽ 70 കിലോമീറ്ററാണ് ജിപ്സി ഇവിയുടെ ടോപ്പ് സ്പീഡ്. ജിപ്‌സിയിലേക്ക് ഇലക്ട്രിക് പവർട്രെയിൻ റെട്രോഫിറ്റ് ചെയ്യുന്നതിന് ഒരു കാറിന് 5,78,200 രൂപയാണ് ചെലവ് വരുന്നത്. മോട്ടോറിന് രണ്ട് വർഷത്തെ വാറന്റിയും ബാറ്ററി പായ്ക്കിന് മൂന്ന് അല്ലെങ്കിൽ അഞ്ച് വർഷത്തെ വാറന്റിയുമുണ്ട്.

എഞ്ചിൻ, ഫ്യുവൽ ടാങ്ക്, എക്‌സ്‌ഹോസ്റ്റ്, അവയുടെ അനുബന്ധ അസംബ്ലികൾ എന്നിവ നീക്കം ചെയ്ത ശേഷമാണ് വാഹനം കൺവേർട്ട് ചെയ്യുന്നത്. പിന്നീട് ഇതിൽ PMS മോട്ടോർ അല്ലെങ്കിൽ ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററികളുള്ള പെർമനന്റ് മാഗ്നറ്റിക് സിൻക്രണസ് സിസ്റ്റം സെറ്റ് ചെയ്യുന്നു. ആർമി ഏകദേശം 10 ജിപ്‌സി യൂണിറ്റുകളാണ് നിലവിൽ കൺവേർട്ട് ചെയ്‌തിരിക്കുന്നത്, കൂടുതൽ കാറുകൾ റെട്രോഫിറ്റ് ചെയ്യാനുള്ള പദ്ധതികളൊന്നും ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Tuesday, May 23, 2023, 11:09 [IST]
English summary
Indian army gypsy ev caught on camera with electric graphics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X