Gypsy യുഗം അവസാനിക്കുന്നു! എസ്‌യുവിക്കൊത്ത സോഫ്റ്റ് ടോപ്പ് പകരക്കാരനെ തെരഞ്ഞ് ഇന്ത്യൻ ആർമി
രണ്ട് പതിറ്റാണ്ടായി സായുധ സേനയുടെ പ്രിയങ്കരമായിരുന്ന, പ്രായൺ ഏറിയിട്ടും ഇന്നും കഴിവുറ്റതുമായി മാരുതി സുസുക്കി ജിപ്‌സിക്ക് പകരക്കാരനെ ഇന്ത്യൻ സൈന്യം തെരയാൻ തുടങ്ങിയിരിക്കുകയാണ്.

ജിപ്സി ഒന്നിലധികം ബാച്ചുകളായി സായുധ സേന ഓർഡർ ചെയ്തിരുന്നു, അതിൽ അവസാന യൂണിറ്റുകളിൽ ചിലത് 2020 അവസാനത്തോടെ കമ്പനി വിതരണം ചെയ്തു.

നിലവിൽ സർവീസ് നടത്തുന്ന 35,000 -ലധികം ജിപ്‌സികൾക്ക് പകരമായി സോഫ്റ്റ് ടോപ്പോടുകൂടിയ പുതിയ 4x4 വാഹനങ്ങൾക്കായി ഇന്ത്യൻ സൈന്യം വരും മാസങ്ങളിൽ ഒരു റിക്വയർമെന്റ് പുറപ്പെടുവിക്കും. നിലവിലുള്ള ജിപ്സികളെ ഇത് ക്രമേണ മാറ്റി സ്ഥാപിക്കും.

കഴിഞ്ഞയാഴ്ച, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ലൈറ്റ് വെഹിക്കിൾസ് GS (ജനറൽ സർവീസ്) 4x4 ഏറ്റെടുക്കാനുള്ള സൈന്യത്തിന്റെ നിർദ്ദേശത്തിന് പച്ചക്കൊടി ലഭിച്ചു.

മാരുതി 800 (SS80), മാരുതി ഓമ്‌നി എന്നിവയ്‌ക്കൊപ്പം 1984 -ലാണ് ജിപ്‌സി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എസ്‌യുവിയുടെ പരുക്കൻ ആകർഷണവും അതിന്റെ എവിടേക്കും പോകാനുള്ള കഴിവും അതിനെ ഇന്ത്യൻ സൈന്യത്തിന്റെ ഡീ-ഫാക്ടോ ചോയിസാക്കി മാറ്റി. ഭാരമേറിയതും പ്രായമേറിയതുമായ ജോംഗയേയും പിന്നീട് മഹീന്ദ്ര MM540, MM550 എന്നിവയേയും ഒരു പരിധിവരെ ജിപ്‌സിയെ മാറ്റിസ്ഥാപിച്ചു.

സായുധ സേനകളിൽ നിന്നുള്ള ഉയർന്ന ഡിമാൻഡും ആവർത്തിച്ചുള്ള ഓർഡറുകളും മൂലം, പുതിയ എമിഷൻ, സുരക്ഷാ മാനദണ്ഡങ്ങൾ കാരണം സിവിലിയൻ പതിപ്പ് നർത്തലാക്കിയതിന് ശേഷവും, മാരുതി സുസുക്കി സൈന്യത്തിന് എസ്‌യുവി വിതരണം ചെയ്യുന്നത് 2020 വരെ തുടർന്നു.

ഇന്ത്യൻ സൈന്യത്തിലെ ജിപ്‌സികളുടെ സർവ്വീസ് കാലയളവ് ഏകദേശം 15 വർഷമാണ്. അതിനാൽ ഇവ പൂർണ്ണമായി മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ ക്രമേണയും വർഷങ്ങളോളം തുടരുകയും ചെയ്യും എന്നർഥം.

ജിപ്‌സികൾ മുഖ്യധാര മോഡലുകളാണെങ്കിലും പുതിയ വാഹനങ്ങൾക്കായി സൈന്യം തെരച്ചിൽ തുടങ്ങിയിരുന്നു. 2017 -ൽ, 3,000-ലധികം സഫാരി സ്റ്റോം എസ്‌യുവികൾ വിതരണം ചെയ്യുന്നതിനായി ടാറ്റ മോട്ടോർസുമായി കരാർ ഒപ്പിട്ടു, അതിനുശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനമായി സൈന്യം ഇത് ഉപയോഗിച്ചു.

എസ്‌യുവിയെ GS800 (ജനറൽ സർവീസസ് 800) വാഹന ക്ലാസിഫിക്കേഷന് കീഴിലാണ് തരംതിരിച്ചിരിക്കുന്നത്, ഇത് എയർ കണ്ടീഷനിംഗും 800 കിലോഗ്രാം മിനിമം പേലോഡുമുള്ള ഹാർഡ്-ടോപ്പ് വാഹനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ സബ്‌സ്‌ക്രൈബുചെയ്യുന്നു.

നവീകരിച്ച ഡ്രൈവ്‌ട്രെയിൻ, വൻതോതിൽ പരിഷ്‌ക്കരിച്ച സസ്പെൻഷൻ, മറ്റ് മാറ്റങ്ങൾ എന്നിവയുമായി സിവിലിയൻ പതിപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ആർമി സ്പെസിഫിക്ക് സഫാരി സ്റ്റോം. മിക്ക യൂണിറ്റുകളും തികച്ചും പുതിയതായതിനാൽ സഫാരി സ്റ്റോം സായുധ സേനയുമായി ദീർഘകാലം സേവനത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

2018 മെയ് മാസത്തിൽ, ചെന്നൈയിൽ നടന്ന ഡിഫൻസ് എക്‌സ്‌പോയിൽ ആർമി സ്പെക്ക് ത്രീ-ഡോർ, സോഫ്റ്റ്-ടോപ്പ് സഫാരി സ്റ്റോം ടാറ്റ പ്രദർശിപ്പിച്ചു, എന്നാൽ ഈ വാഹനത്തിന് സായുധ സേനയിൽ സേവനത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.

പർവതങ്ങൾ പോലെയുള്ള ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ് ടോപ്പ് 4x4 മോഡലാണ് ആർമി തെരയുന്നത്. റൈഫിളുകൾ, തോക്കുകൾ, മൊബൈൽ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കാൻ സൈനികരെ പ്രാപ്‌തമാക്കുന്നതിനാൽ സോഫ്റ്റ് ടോപ്പ് കൂടുതൽ വൈവിധ്യമാർന്നതാണെന്ന് തെളിയിക്കുന്നു, കൂടാതെ ക്വിക്ക് റിയാക്ഷൻ ടീമുകളുടെ എളുപ്പത്തിലുള്ള മൂവ്മെന്റും ഇത് അനുവദിക്കുന്നു.

ഇന്ത്യൻ ആർമി ഒരു ടെൻഡർ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിലുള്ള പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കമ്പനികൾക്ക് ഒരു പുതിയ വാഹനം ഇതിനായി അവതരിപ്പിക്കാനാകും. വാഹനങ്ങൾ കർശനമായ പരീക്ഷണങ്ങൾ പൂർത്തിയാക്കിയാൽ കരാർ ഏറ്റവും കുറഞ്ഞതും രണ്ടാമത്തെ കുറഞ്ഞതുമായ ലേലത്തിൽ വിഭജിക്കപ്പെടാൻ സാധ്യതയുണ്ട്.

ബിഎസ് VI മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് 2019 -ൽ കാറിന്റെ സീരീസ് ഉത്പാദനം നിർത്തിയതിനാൽ സോഫ്റ്റ്-ടോപ്പ് സഫാരി സ്റ്റോമിന് ഇതിൽ ഒരു മത്സരാർത്ഥിയാകാൻ കഴിയുമോ എന്ന് കണ്ടറിയണം.

ആർമിയിൽ നിന്നും മാറ്റിസ്ഥാപിക്കുന്നതോടെ രാജ്യത്ത് ഐതിഹാളിക ഓഫ് റോഡറായ ജിപ്സി അരങ്ങൊഴിയും. ജിപ്സിക്കു പകരക്കാരനായി പുതിയ ജിംനിയെ വിപണിയിൽ എത്തിക്കാൻ മാരുതി സുസുക്കി ഒരുങ്ങുകയാണ്, എന്നിരുന്നാലും ജിംനി ജിപ്സി നേടിയ ജനപ്രീതി നേടുമോ എന്നത് കണ്ടറിയണം.


Click it and Unblock the Notifications