നമ്പറിന് മാത്രം 76 കോടി പൊടിച്ച ദുബായ്ക്കാരന്‍! അറബിയല്ല കേട്ടോ, ഇന്ത്യക്കാരനാ...
കോടിക്കണക്കിന് സമ്പത്തുള്ള ആളുകള്‍ അതിന്റെ 'ഗമ' കാണിക്കാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം വില കൂടിയ കാറുകള്‍ വാങ്ങുകയെന്നതാണ്. അതില്‍ തന്നെ ചിലര്‍ കോടികള്‍ പൊടിച്ച് കാറിന് ഫാന്‍സി നമ്പര്‍ ഒപ്പിക്കുന്നു. ചിലപ്പോള്‍ കാറിനേക്കാള്‍ കൂടുതല്‍ പണമെറിഞ്ഞാണ് ചില ശതകോടീശ്വരന്‍മാര്‍ ഇഷ്ട നമ്പര്‍ ലേലത്തില്‍ പിടിക്കാറുള്ളത്. ഇന്ന് സോഷ്യല്‍ മീഡിയ വളരെ സജീവമായതിനാല്‍ അത്തരം സംഭവങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ 76 കോടി രൂപ മുടക്കുള്ള നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച റോള്‍സ് റോയ്‌സ് സ്വന്തമായുള്ള ഒരു പ്രവാസി ഇന്ത്യക്കാരനാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അത് ആരാണെന്ന് നമുക്ക് നോക്കാം.
പ്രവാസി ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞതിനാല്‍ ആരും മലയാളിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. അറബ് രാജ്യങ്ങളില്‍ ബിസിനസ് ചെയ്ത് തന്‍േറതായ സാമ്രാജ്യം സൃഷ്ടിച്ച ഒത്തിരി മലയാളികള്‍ ഉള്ളതിനാല്‍ അങ്ങനെ ചിന്തിച്ചാലും തെറ്റ് പറയാന്‍ പറ്റില്ല. ദുബായ്‌യില്‍ 5 റോള്‍സ് റോയ്‌സ് കാറുകളും 100 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന മണിമാളികയും സ്വന്തമായുള്ള ഇന്ത്യക്കാരനെ കുറിച്ചുള്ള വീഡിയോ മോ വേ്‌ലാഗ്‌സ് ആണ് യൂട്യൂബില്‍ പങ്കുവെച്ചത്.

1 വര്‍ഷം മുമ്പുള്ള വീഡിയോ ആണെങ്കിലും ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അബു സബാഹ് എന്ന വ്യക്തിയാണ് നമ്മള്‍ പറഞ്ഞ് വരുന്ന ദുബായ്‌യിലെ കോടീശ്വരന്‍. ബല്‍വീന്ദര്‍ സാഹ്‌നി എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. തന്റെ റോള്‍സ് റോയ്സ് ഫാന്റം VIII മോഡലിനായാണ് D5 നമ്പര്‍ 9 ദശലക്ഷം യുഎസ് ഡോളര്‍ കൊടുത്ത് അബു സാബ സ്വന്തമാക്കിയത്.
9 ദശലക്ഷം ഡോളര്‍ ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 76 കോടി രൂപ വരും. അബു സബാഹിനെ പരിചയപ്പെടുത്തിയ ശേഷം യൂട്യൂബര്‍ 'ഹോം ടൂര്‍' വീഡിയോ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ശേഷം ഇദ്ദേഹം തന്റെ ആഡംബര വസതി കാണിച്ച് കൊടുക്കുകയും തനിക്ക് ഗോള്‍ഡ്, ബീജ് എന്നീ നിറങ്ങള്‍ വലിയ ഇഷ്ടമാണെന്നും പറയുന്നു. ഒരു ബുഗാട്ടി ഷിറോണും അബു സബാഹിന് സ്വന്തമായുണ്ട്. ബുഗാട്ടി കാണിച്ച ശേഷമായിരുന്നു ഗരാജിലെ മറ്റ് താരങ്ങളെ പരിചയപ്പെട്ടത്.

രണ്ട് റോള്‍സ് റോയ്സ് കലിനന്‍ എസ്‌യുവികള്‍ വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് റോള്‍സ്-റോയ്സ് ഫാന്റം VIII-കളും മറ്റൊരു ബ്ലാക്ക് ബാഡ്ജ് കലിനനും ഉണ്ട്. അവ സവിശേഷമായ ഫ്രോസ്റ്റഡ് ഗ്രീന്‍ നിറത്തില്‍ പൂര്‍ത്തിയായി. ഇതിനിടെ താങ്കളുടെ ഇഷ്ട നമ്പര്‍ ഏതാെണന്ന ചോദ്യത്തിന് '5' എന്നായിരുന്നു അബു സബാഹ് മറുപടി നല്‍കിയത്.
ശേഷമാണ് റോള്‍സ് റോയ്സ് ഫാന്റം VIII കാറിന്റെ 'D5' നമ്പറിലേക്ക് ചൂണ്ടി അത് താന്‍ 9 മില്ല്യണ്‍ ഡോളര്‍ മുടക്കി വാങ്ങിയതാണെന്ന ഞെട്ടിക്കുന്ന കാര്യം അദ്ദേഹം തുറന്ന് പറഞ്ഞത്. 'D5' കൂടാതെ അദ്ദേഹത്തിന്റെ മെര്‍സിഡീസ് ബെന്‍സ് G63 AMG-യുടെ നമ്പര്‍ '1' ആണ്. ഇത് കൂടാതെ '27', '49' എന്നീ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. താന്‍ ആദ്യമായി ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ നമ്പര്‍ '48' ആണെന്ന് ഉടമ വീഡിയോയില്‍ പരാമര്‍ശിക്കുന്നു.

റോള്‍സ് റോയ്സിന്റെ നാല് മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. റോള്‍സ് റോയ്സ് കലിനന്‍, ഗോസ്റ്റ്, ഫാന്റം, സ്‌പെക്ടര്‍ തുടങ്ങിയ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ആണ്. ഈ ആഡംബര കാറിന്റെ എക്സ് ഷോറൂം വില 6.95 കോടി രൂപയില്‍ തുടങ്ങി 7.95 കോടി രൂപ വരെ പോകുന്നു.
ഇന്ത്യയില്‍ ബോളിവുഡ് താരങ്ങള്‍ മുതല്‍ അംബാനി കുടുംബം വരെയുള്ള നിരവധി ആളുകള്‍ക്ക് റോള്‍സ് റോയ്സ് കാറുകളുണ്ട്. ഈ ദുബായ്ക്കാരന്‍ നമ്പര്‍പ്ലേറ്റിനായി പൊടിച്ച ക്യാഷിന് ഇന്ത്യയില്‍ പത്തിനോട് അടുത്ത് റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങാം. ഒരു കാര്‍ സ്വപ്‌നം കാണുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള സാഹചര്യത്തിലാണ് ഇത്തരം സംഭവം. ഈ ഒരു വീഡിയോയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








