സാരി തുമ്പിൽ സ്പോട്സ് ബൈക്കിനെ മെരുക്കി സുന്ദരി; ട്രെൻഡിംഗായി നവ വധുവിന്റെ ബൈക്ക് റൈഡിംഗ് വീഡിയോ
പബ്ലിസിറ്റി നേടുന്നതിനും ലൈക്കും കമന്റും വാരിക്കൂട്ടുന്നതിനും ട്രെൻഡിംഗ് ആവുന്നതിനും വേണ്ടി ഇന്ന് ആളുകൾ സോഷ്യൽ മീഡിയയിൽ വീഡിയോകളും ചിത്രങ്ങളും തുരുതുരാന്ന് പോസ്റ്റ് ചെയ്യുന്നത് വളരെ സാധാരണമായ കാര്യമാണ്. മികച്ച കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ചിലരുണ്ടെങ്കിലും, സാഹസികവും അപകടകരവുമായ ചില സ്റ്റണ്ടുകൾ ചെയ്ത് വൈറലാവാൻ ശ്രമിക്കുന്നവർ അനേകമാണ്.
കാറുകളും ബൈക്കുകളും തങ്ങളുടെ കളിക്കോപ്പുകളായി ഉപയോഗിച്ചുള്ള ഇത്തരം നിരവധി വീഡിയോകളും നാം കാണാറുണ്ട്. ഇവിടെ, ഒരു കല്യാണ പെണ്ണിന്റെ വേഷം ധരിച്ച ഒരു പെൺകുട്ടി കെടിഎം RC സ്‌പോർട്‌സ് ബൈക്ക് ഓടിക്കുന്ന ഒരു വൈറൽ വീഡിയോയാണ് ഞങ്ങൾ നിങ്ങൾക്കായി ഇവിടെ പങ്കുവെയ്ക്കുന്നത്.

കാജൽ ദത്ത എന്ന യുവതി തൻ്റെ സ്വകാര്യ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇവരുടെ പ്രൊഫൈൽ കൂടുതൽ പരിശോധിച്ചപ്പോൾ, അവളുടെ വീഡിയോകളിൽ ഭൂരിഭാഗവും ബൈക്കുകളെക്കുറിച്ചും ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് അവ ഓടിക്കുന്നതിനെക്കുറിച്ചും ഉള്ളതാണ് എന്ന് കണ്ടെത്താനായി എന്ന് അധികൃതർ വ്യക്തമാക്കി.
ഈ പ്രത്യേക വീഡിയോയിൽ, കാജൽ ഒരു നവ വധുവിൻ്റെ വേഷം ധരിച്ചിരിക്കുന്നതായി നമുക്ക് കാണാം. എന്നിരുന്നാലും, അവൾ യഥാർത്ഥത്തിൽ വിവാഹം കഴിക്കാൻ പോവുകയായിരുന്നോ അതോ വീഡിയോയ്‌ക്ക് വേണ്ടി അവൾ ഈ വേഷം കെട്ടിയത് ആണോ എന്ന് ഞങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ആദ്യ തലമുറയിൽ പെടുന്ന കെടിഎം RC 390 മോട്ടോർസൈക്കി* കാജൽ ഓടിക്കുന്നത് ഈ വീഡിയോയിൽ കാണാം. ബൈക്ക് ഓടിക്കുന്ന ശൈലിയിൽ നിന്നും ഇരുപ്പിൽ നിന്നും അവൾ വളരെ നാളായി മോട്ടോർസൈക്കിൾ റൈഡ് ചെയ്യുന്ന ആളായി തോന്നുന്നു, പ്രത്യേകിച്ച് സാരിയിൽ വളരെ ആയാസരഹിതമായിട്ടാണ് അവർ റൈഡ് ചെയ്യുന്നത്. ഈ വീഡിയോയിൽ നമ്മൾ ശ്രദ്ധിച്ചില്ലേലും MVD ശ്രദ്ധിക്കുന്ന ഒരു കാര്യം എന്നത് അവൾ ഹെൽമെറ്റ് ധരിച്ചിട്ടില്ല എന്നതാണ്.
അതിസുന്ദരിയായി സ്പോർട്സ് ബൈക്ക് പറപ്പിക്കുന്ന കാജലിന്റെ ഹെൽമെറ്റിനെക്കുരിച്ച് ഒന്നും അവളുടെ ഫോളോവേഴ്സ് ശ്രദ്ധിക്കുന്നില്ലെ എന്ന് മനസിലാക്കാം. തന്റെ മുഖം മറയ്ക്കുകയോ മേക്കപ്പ് നശിപ്പിക്കുകയോ ചെയ്യാതിരിക്കാനാവും റൈഡർ ഹെൽമെറ്റ് ധരിക്കാഞ്ഞത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, നിർഭാഗ്യവശാൽ ഒരു അപകടം ഉണ്ടായാൽ ഈ താരണത്താ ജീവൻ പോലും നഷ്ടമായേക്കാം മേക്കപ്പ് രക്ഷിക്കാനായി ജീവൻ കളയേണ്ടല്ലോ.
വീഡിയോയ്‌ക്ക് വേണ്ടിയാണ് അവൾ ഇത് ചെയ്തത്, എന്നത് ക്ലിപ്പിൽ നിന്ന് വളരെ വ്യക്തമാണ്. അവളുടെ മുന്നിൽ ഒരു വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളാണ് വീഡിയോ പകർത്തുന്നത്. ഈ അക്കൗണ്ടിലെ ഒരേയൊരു വീഡിയോ ഇതല്ല എന്നതും ശ്രദ്ധിക്കണം. ഇതുകൂടാതെ, അവൾ ഇതേ വസ്ത്രം ധരിച്ച് റോയൽ എൻഫീൽഡ് ക്ലാസിക് മോട്ടോർസൈക്കിൾ ഓടിക്കുന്ന ഒരു വീഡിയോയും നമുക്ക് കാണാം.
ഇത് യഥാർത്ഥത്തിൽ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നോ അതോ അവൾ യഥാർത്ഥത്തിൽ വിവാഹം കഴിക്കുകയായിരുന്നോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ സംശയങ്ങൾ മറ്റ് വീഡിയോ ക്ലിപ്പുകൾ ഉയർത്തുന്നു. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് നിയമവിരുദ്ധമാണ്, ഈ കുറ്റത്തിന് പിഴ ഈടാക്കാവുന്നതാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം.
ഇതറിയാവുന്ന പെൺകുട്ടി തൻ്റെ രണ്ട് ബൈക്കുകളുടെയും രജിസ്ട്രേഷൻ നമ്പറുകൾ ആർക്കും കണ്ടെത്താനാകാത്ത വിധം സമർത്ഥമായി നീക്കം ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് കീഴിലുള്ള മിക്ക കമൻ്റുകളും പെൺകുട്ടിയുടെ റൈഡിംഗ് കഴിവുകളെ അഭിനന്ദിക്കുന്നതും വാനോളം പുകഴ്ത്തുന്നതുമാണ്, എന്നാൽ ഹെൽമെറ്റ് ഇല്ലാത്തതിനെക്കുറിച്ച് പരാമർശിക്കുന്ന ആരെയും ഇക്കൂട്ടത്തിൽ ഞങ്ങൾക്ക് കണ്ടെത്താനായില്ല. ഈ രണ്ട് വീഡിയോകളും ഓൺലൈനിൽ 50,000 ലൈക്കുകൾക്കു മുകളിൽ നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ശരിക്കും ഇത്തരം വീഡിയോകൾ സൃഷ്ടിക്കാനോ സ്റ്റണ്ടുകൾ ചെയ്യാനോ നിങ്ങൾക്ക് താൽപ്പര്യമുണ്ട് എങ്കിൽ, മറ്റ് റോഡ് ഉപഭോക്താക്കൾക്ക് ഇതുമൂലം ഉണ്ടാവുന്ന അസൗകര്യവും അപകടവും ഒഴിവാക്കാൻ സ്വകാര്യ ട്രാക്കുകളോ അടച്ചിട്ടിരിക്കുന്ന റോഡുകളോ നോക്കുക. പണ്ട് ഒരു ഇന്ത്യൻ വനിത സാരി ധരിച്ച് ക്ലാസിക് 350 ഓടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. രണ്ട് പെൺകുട്ടികൾ ഹീൽസ് ധരിച്ച് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഓടിക്കുന്ന വീഡിയോയും ഞങ്ങളുടെ പക്കലുണ്ട്.


Click it and Unblock the Notifications








