കുടുംബാംഗമാണെന്ന് ചുമ്മാ പറച്ചിലല്ല, കാര്‍ വീടിനകത്ത് കയറ്റുന്ന ബിസിനസ്മാന്‍! യഥാര്‍ത്ഥ വണ്ടിപ്രാന്തന്‍ തന്നെ

ഏതൊരാളുടെയും സ്വപ്‌നമായിരിക്കും ഒരു വീട്. സ്വന്തമായി പണിത വീട് മനോഹരമായി അലങ്കരിക്കാന്‍ വീട്ടുകാര്‍ ശ്രദ്ധിക്കും. ഒരു ഭവനത്തിലെ ഏറ്റവും പ്രധാനമായ ഇടങ്ങളില്‍ ഒന്നാണ് അതിന്റെ സ്വീകരണ മുറി. ഒരു വീട്ടില്‍ ഏറ്റവും ഭംഗിയായി അലങ്കരിച്ച് വെച്ച ഇടവും അതിന്റെ സ്വീകരണ മുറിയായിരിക്കും. സ്വീകരണ മുറി ആകര്‍ഷകമാക്കാന്‍ സോഫയും മനോഹരമാക്കാന്‍ പെയിന്റിംഗുകളും അലങ്കാരങ്ങളും സ്ഥാപിക്കുന്നത് പതിവാണ്. എന്നാല്‍ ഒരു വണ്ടിപ്രാന്തന്റെ വീടിന്റെ സ്വീകരണ മുറിയാകുമ്പോള്‍ അതിന് ഏറ്റവും അനുയോജ്യമായ സംഗതി എന്താണെന്ന് ചോദിച്ചാല്‍ അത് വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെയാകാം എന്നായിരിക്കും മറുപടി.

ഇന്ത്യയിലെ ഒരു സമ്പന്നനായ കോടീശ്വരന്‍ സ്വന്തം കാര്‍ തന്നെ സ്വീകരണ മുറിയിലെ ഏറ്റവും പ്രധാന ആകര്‍ഷണമായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളായി അറിയപ്പെടുന്ന ഹര്‍ഷ് കൊട്ടക് ആണ് തന്റെ വീടിന്റെ ഹാളിന് അലങ്കാരമായി വില കൂടിയ കാര്‍ പാര്‍ക്ക് ചെയ്യുന്നത്. തന്റെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വീകരണമുറി അതുല്യവും രസകരവുമാക്കുന്നതിനുമായാണ് അദ്ദേഹം ഈ വേറിട്ട മാര്‍ഗം സ്വീകരിച്ചത്.

harsh kotak showcases parked ferrari sf90

സമ്പത്തുള്ള ആളുകള്‍ വീടിനോളം പോന്ന കാര്‍ പോര്‍ച്ചുകളും ഗരാജും താമസസ്ഥലത്തിന് അടുത്തായി പണിയാറുണ്ട്. എന്നാല്‍ പ്രിയപ്പെട്ട കാര്‍ കുടുംബാംഗമാണെന്ന് വെറും വാക്ക് പറയാതെ അതിന് വീടിന് അകത്ത് തന്നെ ഇടം നല്‍കിയിരിക്കുകയാണ് ഹര്‍ഷ്. വാഹനങ്ങളോട് വളരെ പ്രിയമാണെന്ന് പറയുമ്പോഴും പലപ്പോഴും നമ്മുടെയെല്ലാം വീടുകളില്‍ അവയുടെ സ്ഥാനം വെളിയിലാണ്. എന്ന് കരുതി ഹര്‍ഷ് കൊട്ടക്കിനെ പോലെ എല്ലാവര്‍ക്കും ഇത് സാധിക്കില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

വീടിനകത്ത് ലോഞ്ചില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന തന്റെ ഫെറാറി SF90 സ്ട്രാഡേല്‍ കൂളായി സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ച് പോകുന്ന ഹര്‍ഷിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഹര്‍ഷ് കൊട്ടക്കിന്റെ പക്കലുള്ള ഫെറാറി SF 90 സ്ട്രാഡേല്‍ പലരുടെയും സ്വപ്ന വാഹനമാണ്. ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന ഒരു സൂപ്പര്‍ കാര്‍ മോഡലാണ് SF90 സ്ട്രാഡേല്‍. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളാണ് ഈ കാര്‍ സ്വന്തമാക്കാറുള്ളത്.

harsh kotak showcases parked ferrari sf90

ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പക്കല്‍ ഈ ഒരു കാര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ പെട്ട ഈ കാര്‍ അടുത്തിടെയാണ് റീസ്‌റ്റോര്‍ ചെയ്ത് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രശസ്ത തമിഴ് നടന്‍ അജിത് കുമാര്‍ ദുബായ്‌യില്‍ വെച്ച് ഈ കാര്‍ വാങ്ങിയിരുന്നു. ഈ കാര്‍ മോഡലിന്റെ ഒരു യൂണിറ്റിന്റെ വില ഏകദേശം 9 കോടി രൂപയാണ്.

ഉയര്‍ന്ന വില കാരണം ഈ കാര്‍ ഇന്ത്യന്‍ നിരത്തില്‍ വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. കമ്പനി ഈ കാറിന്റെ ആകെ 2,000 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. 780 PS പവര്‍ നല്‍കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് ഈ ഫെറാറി കാറിന് കരുത്തേകുന്നത്. ഫെറാറി പോര്‍ടേഫിനോ F8 ട്രിബ്യൂട്ടോ എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്.

harsh kotak showcases parked ferrari sf90

പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡല്‍ ആയതിനാല്‍ SF 90-ക്ക് 3 ഇലക്ട്രിക് മോട്ടോറുകള്‍ ലഭിക്കും. ഇലക്ട്രിക് മോട്ടോറുകള്‍ 220 PS പവര്‍ സൃഷ്ടിക്കും. സംയോജിക്കുമ്പോള്‍ ഈ കാര്‍ പരമാവധി 1000 PS പവറും 800 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 342 കിലോമീറ്ററാണ്. അതേസമയം, പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് വെറും 2.5 സെക്കന്‍ഡ് മതി. ഈ പെര്‍േഫാമന്‍സ് നമ്പറുകള്‍ ഇതിനെ കാര്‍ പ്രേമികളുടെ സ്വപ്ന വാഹനമാക്കി മാറ്റി. ഇത്തരത്തില്‍ ഒരു കാര്‍ ആണ് ധനികനായ ഇന്ത്യക്കാരന്‍ തന്റെ സ്വീകരണമുറി അലങ്കരിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് വാഹനപ്രേമികളില്‍ ഒരേ സമയം അമ്പരപ്പും ഞെട്ടലുമുളവാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഇതാദ്യമായല്ല ഇത്രയും വിലകൂടിയ ആഡംബര കാര്‍ വീട്ടിലും ഓഫീസുകളിലുമെല്ലാം ഷോ കേസ് ചെയ്ത് വെക്കുന്നത്. മുമ്പ് ചില ആളുകള്‍ തങ്ങളുടെ ഇഷ്ട വാഹനങ്ങള്‍ വീടുകളുടെ ടെറസുകളിലും ബാല്‍ക്കണികളിലും പാര്‍ക്ക് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തനക്ഷമമായ വാഹനം വീടിന്റെ ഹാളില്‍ പാര്‍ക്ക് ചെയ്യുന്നതും അതുമായി പുറത്ത് പോകുന്നതുമെല്ലാം അപൂര്‍വ കാഴ്ചയാണ്. ഈ ഒരു സംഭവത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Wednesday, February 19, 2025, 17:00 [IST]
English summary
Indian businessman harsh kotak parked ferrari sf90 stradale inside homes lounge
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X