ഒന്നും രണ്ടുമല്ല 58%! ഒരു കാർ വാങ്ങുമ്പോൾ നമ്മുടെ കീശയിൽ നിന്ന് നികുതിയിനത്തിൽ പോവുന്നത് ലക്ഷങ്ങൾ
കുട്ടിക്കാലം മുതൽ നമ്മുടെ എല്ലാവരുടേയും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ഒരു കാർ വാങ്ങുക എന്നത്. എന്നാൽ വലുതായി അതിനുള്ള പ്രാപ്തിയിലേക്ക് എത്തുമ്പോഴാണ് ഒരു കാർ സ്വന്തമാക്കുക എന്നത് ഉദ്ദേശച്ചതിലും ചെലവേറിയ പണിയാണ് എന്ന അപ്രിയമായ സത്യം നമ്മിൽ പലരും മനസിലാക്കുന്നത്. ഒരു കാർ ഓണർഷിപ്പിന്റെ വലിയൊരു ഭാഗമാണ് നികുതി എന്ന് ഇപ്പോൾ നമുക്ക് എല്ലാവർക്കും അറിയാം; എന്നിരുന്നാലും, നാം കഷ്ടപ്പെട്ട് വാങ്ങുന്ന കാറുകളുടെ വിലയുടെ 58 % സർക്കാരിന് നികുതിയായി നൽകുന്നു എന്ന് ഓർക്കുമ്പോൾ തന്നെ ഒരു ഞെട്ടലും വലിയ വിഷമവും ഉണ്ടാവും.
നികുതികൾ എല്ലാം ചേർന്ന് കണക്കാക്കുമ്പോൾ, ഇന്ത്യൻ കാർ ഉപഭോക്താക്കൾ തങ്ങളുടെ മൊത്തം കാർ ഓണർഷിപ്പ് ചെലവിന്റെ 58 % എന്ന വലിയ തുക സർക്കാരിലേക്ക് നൽകുന്നു. ഒരു വാഹനം സ്വന്തമാക്കുന്നതിനുള്ള ചെലവ് വർധിപ്പിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പലവിധ നികുതികളുടെ സംയോജനത്തിന്റെ ഫലമാണ് ഈ ഭീമമായ നികുതി ഭാരം എന്നതാണ് വാസ്തവം. വിശദാംശങ്ങൾ നമുക്ക് നോക്കാം.

ഒരു കാർ പർച്ചേസിലൂടെ നമുക്ക് വിശകലനം ആരംഭിക്കാം, അടുത്തിടെ പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച്, നാം ഇന്ത്യയിൽ ഒരു കാർ വാങ്ങുമ്പോൾ, മൊത്തം 58 % നികുതി ഭാരത്തിന് കാരണമാകുന്ന നിരവധി പ്രാഥമിക നികുതികൾ ന്നമുടെ നാട്ടിലുണ്ട് എന്നതാണ് ശ്രദ്ധേയം.
ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (GST), റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീസ്, ഓട്ടോമൊബൈലുകളിൽ ചുമത്തുന്ന സെസ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന പ്രധാന കക്ഷികൾ. ഈ നികുതികളിൽ ഓരോന്നും തന്നെ വാഹനത്തിന്റെ വാങ്ങൽ/ പർച്ചേസിലും, ഉടമസ്ഥത/ ഓണർഷിപ്പിന്റെ ചെലവിലും വമ്പൻ സ്ലാബുകൾ ചേർക്കുന്നു.
വാഹനത്തിന്റെ ടൈപ്പിനേയും വലുപ്പത്തെയും ആശ്രയിച്ച് കാറുകളുടെ GST നിരക്ക് വ്യത്യാസപ്പെടുന്നു എന്നതും ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ചെറിയ കാറുകൾക്ക് 28 % GST നിരക്കും, ആഡംബര, സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് (എസ്‌യുവി) 43 % നികുതിയും ഇപ്പോൾ ചുമത്തുന്നു. ഇതിൽ സ്റ്റാൻഡേർഡ് GST നിരക്കിന് പുറമേ സെസും ഉൾപ്പെടുന്നു. ഈ പ്രാരംഭ നികുതി കാറിന്റെ പർച്ചേസ് വില എന്നത് ഗണ്യമായി വർധിപ്പിക്കുന്നു.
GST -ക്ക് പുറമേ, കാർ വാങ്ങുന്നവർ വാഹനത്തിന്റെ വിലയുടെ 4 % മുതൽ 20 % വരെ ഒറ്റത്തവണ റോഡ് ടാക്സ്/ നികുതി നൽകണം, ഇത് രജിസ്ട്രേഷൻ ചെയ്യുന്ന സംസ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. പബ്ലിക്ക് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഉദ്ദേശിച്ചുള്ളതാണ്, പക്ഷേ മൊത്തത്തിലുള്ള വാഹന ചെലവിൽ ഗണ്യമായ തുക ചേർക്കുന്നു.

ഇതിനുപുറമെ, ഇന്ത്യൻ റോഡുകളിൽ നിയമപരമായി കാർ ഓടിക്കുന്നതിന് ആവശ്യമായ രജിസ്ട്രേഷൻ ഫീസുകളും ഇതോടൊപ്പം വകവെയ്ക്കേണ്ടതുണ്ട്. ഇതും ചെലവ് വർധിപ്പിക്കുന്നു. ഈ ഫീസുകൾ കൂടുതലും ഒരു സംസ്ഥാനത്തിൽ നിന്ന് അടുത്ത സംസ്ഥാനത്തേക്ക് എത്തുമ്പോൾ വരെ വ്യത്യാസപ്പെടുന്നു, പക്ഷേ എവിടെയായിരുന്നാലും സാധാരണയായി കാറിന്റെ വിലയുടെ മറ്റൊരു പ്രധാന ശതമാനം ഇത് കൈയ്യടക്കും.
നികുതികളും ചെലവുകളും ഇതുകൊണ്ട് അവസാനിക്കും എന്ന് കരുതി ആശ്വസിക്കേണ്ട. എന്നിരുന്നാലും, വാഹനം വാങ്ങുന്ന ഘട്ടം കൊണ്ട് ഈ സാമ്പത്തിക ചോർച്ച അവസാനിക്കുന്നില്ല എന്നതാണ് വാസ്തവം. ഫ്യുവൽ എക്സൈസ് തീരുവയും ടോൾ ചാർജുകളും ആയി കാർ ഉടമകൾ നികുതി അടയ്ക്കുന്ന പ്രക്രിയ തുടരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലോകത്തിലെ ഏറ്റവും ഉയർന്നതാണ്, ഇത് ഇന്ധനത്തെ നമ്മുടെ രാജ്യത്ത് ഗണ്യമായി ചെലവേറിയതാക്കുന്നു.
ഇത് കാറിന്റെ ദൈനംദിന റണ്ണിംഗ് കോസ്റ്റിനെ (ചെലവിനെ) മാത്രമല്ല, വാഹനത്തിന്റെ ആയുഷ്കാലത്തിലുടനീളം നികുതി/ ടാക്സ് ബാധ്യത വർധിപ്പിക്കുന്നു. വിപുലമായി വരുന്ന ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും എണ്ണവും ടോൾ അധിഷ്ഠിത സംവിധാനവും, കാർ ഉടമകൾക്ക് ടോൾ നികുതികൾ മറ്റൊരു ആവർത്തിച്ചുള്ള ചെലവായി മാറ്റുന്നു.
താരതമ്യേന, ഉയർന്ന ഇൻകം ടാക്സ് നിരക്കുകളുള്ള മറ്റ് പല രാജ്യങ്ങളിലെയും കാർ ഉടമകൾ വാഹനത്തിന്റെ ഓണർഷിപ്പിന് കുറഞ്ഞ പരോക്ഷ നികുതികൾ മാത്രമാണ് നേരിടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, നിരവധി യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിൽ, കാർ ഓണർഷിപ്പിനുള്ള സംയോജിത നികുതികൾ പൊതുവെ കുറവാണ്, ഇത് കൂടുതൽ താങ്ങാനാവുന്ന വിലയിൽ കാറുകൾ ലഭിക്കാൻ കാരണമാകുന്നു.


Click it and Unblock the Notifications








