ഇന്ത്യയിൽ യുണീക്ക് & അഗ്രസ്സീവ് ലുക്കിംഗ് DRL -കളുമായി എത്തുന്ന കാറുകൾ
മിക്കവാറും എല്ലാ വ്യവസായങ്ങളും ട്രെൻഡിംഗ് പിന്തുടരുന്നു, വസ്ത്രങ്ങളിൽ ഒരു പ്രത്യേക തരം എന്നതുപോലെ, ഓട്ടോമോട്ടീവ് വ്യവസായത്തിലെ ട്രെൻഡുകളിൽ ഒരു കൂട്ടം പുതിയ സവിശേഷതകളും ചില സമയങ്ങളിൽ ഏസ്തെറ്റിക്സും ഉൾപ്പെടുന്നു.

ട്രെൻഡുകൾ എന്നും സമയത്തിന്റെ ഘടകമാണ്, ഏത് സാഹചര്യത്തിലും എപ്പോൾ വേണമെങ്കിലും അവ മാറാം. DRL-കൾ അല്ലെങ്കിൽ ഡേ-ടൈം റണ്ണിംഗ് ലാമ്പുകളുടെ കാര്യവും ഇതുതന്നെയായിരുന്നു.

പണ്ട് ഒരു ആഢംബര ലുക്കിനായി വന്ന ഇവ ഇപ്പോൾ ഒരു കോമൺ ഫീച്ചറാണ്, മിക്കവാറും എല്ലാ കാറുകളും DRL-കൾ സ്റ്റോക്കായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, കൂടുതലും ഇവയുടെ ടോപ്പ് എൻഡ് വേരിയന്റുകളിലാണ്. അത് മാറ്റിനിർത്തിയാൽ, ഇന്ത്യൻ വിപണിയിൽ DRL-കൾക്കൊപ്പം മീനസ്റ്റ് ലുക്കിംഗ്/ അഗ്രസ്സീവായി കാണപ്പെടുന്ന പല കാറുകളുണ്ട്. അവയിൽ മികച്ച 10 എണ്ണം നമുക്ക് നോക്കാം.

മാരുതി സുസുക്കി സിയാസ്
ആദ്യമായി തന്നെ ഈ ലിസ്റ്റിൽ ഇടം പിടിക്കുന്നത് മാരുതി സുസുക്കി സിയാസ് എന്ന രാജ്യത്തെ പണത്തിന് മികച്ച മൂല്യം നൽകുന്ന C-സെഗ്‌മെന്റ് സെഡാനുകളിൽ ഒന്നാണ്. കണ്ണിന് ഇമ്പമുള്ള ആനുപാതികമായ സൗന്ദര്യശാസ്ത്രം മാരുതി സുസുക്കി സിയാസിന് ഉണ്ട് എന്നത് നിസംശയം പറയാം. പൂർണ്ണമായി വാഹനത്തിൽ, മുൻവശത്ത് പോലും എലഗൻസിന്റെ ഒരു തീം തുടരുന്നു.

കുറച്ച് അപ്‌ഡേറ്റുകൾക്ക് ശേഷം, ഹെഡ്‌ലൈറ്റിന്റെ അടിയിലായി പ്രവർത്തിക്കുന്ന DRL-കളോട് കൂടിയ ബ്ലാക്-ഔട്ട് സിംഗിൾ പോഡ് എൽഇഡി ലൈറ്റ് സജ്ജീകരണവുമായിട്ടാണ് സിയാസ് വരുന്നത്. മൊത്തത്തിൽ, 2014 -ൽ ലോഞ്ച് ചെയ്തതിന് ശേഷം സിയാസ് ഒരുപാട് അപ്പ്ഡേറ്റഡായി.

ഹോണ്ട സിറ്റി (അഞ്ചാം തലമുറ)
ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളിൽ ഒന്നായ ഹോണ്ട സിറ്റിയും ഈ പട്ടികയിലുണ്ട്. അഞ്ചാം തലമുറ ഹോണ്ട സിറ്റിയെക്കുറിച്ചാണ് ഞങ്ങൾ ഇവിടെ പറയുന്നത്. അത് വ്യക്തമാക്കിക്കൊണ്ട്, അഞ്ചാം തലമുറയിൽ, ഹോണ്ട നേരത്തെ തന്നെ ഒരു എഞ്ചിനീയറിംഗ് വിസ്മയമായിരുന്ന വാഹനത്തെ കൂടുതൽ റിഫൈൻഡും ശക്തവും കൂടുതൽ സൗന്ദര്യാത്മകവുമാക്കി മാറ്റുന്നു.

രൂപകൽപ്പനയെ മികച്ചതാക്കുന്നത് വളരെ അഗ്രസീവ് ഹെഡ്‌ലൈറ്റുകളാണ്, അതിൽ വളരെ മീൻ-ലുക്കിംഗ് എൽഇഡി DRL-കളും വരുന്നു. കൂടാതെ, DRL-കൾ ടേൺ ഇൻഡിക്കേറ്ററുകളായി ഡ്യുവൽ ഫംഗ്ഷനുകളും കൈകാര്യം ചെയ്യും. ഇത് ഒരു സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറാണ്.

ഹ്യുണ്ടായി വെർണ
ആദ്യ ദിവസം മുതൽ, ഹ്യുണ്ടായി വെർണ പുറത്തിറക്കിയതു മുതൽ, കാർ അഗ്രസ്സീവ് ലുക്കിംഗ് ഫെയ്സോടെയാണ് എത്തിയത്. ഇത് ഓരോ മാറ്റത്തിനും അല്ലെങ്കിൽ മുഖം മിനുക്കുമ്പോഴും, കൂടുതൽ ബോൾഡായി വന്നു. 2020 -ൽ, വെർണയുടെ BS6 ആവർത്തനം ഹ്യുണ്ടായി അവതരിപ്പിക്കുകയും അതിന് ചില സൂക്ഷ്മമായ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്തു.

ഇതിൽ ഫ്രണ്ടും റിയറും പൂർണ്ണമായ മാറ്റത്തിലൂടെ കടന്നുപോയി. മുൻവശത്ത്, ഒരു പുതിയ ബമ്പറിനൊപ്പം, ഹ്യുണ്ടായി പുതിയ ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകളും അവതരിപ്പിച്ചു. ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ ഹെഡ്‌ലൈറ്റുകൾക്ക് C-ആകൃതിയിലുള്ള എൽഇഡി DRL-കൾ ലഭിക്കുന്നു.

2022 ടൊയോട്ട ഗ്ലാൻസ
മാരുതി സുസുക്കിയിൽ നിന്നുള്ള ഹാച്ച്ബാക്ക്, ടൊയോട്ട ഗ്ലാൻസ ഒരു തലമുറ മാറ്റത്തിന് ഇപ്പോൾ വിധേയമായിരിക്കുകയാണ്. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ വാഹനത്തിന്റെ സൗന്ദര്യശാസ്ത്രത്തിൽ കാർ നിർമ്മാതാക്കൾ ചില സമഗ്രമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇവിടെയാണ് എൽഇഡി DRL-കളുള്ള പുതിയ ഹെഡ്‌ലൈറ്റുകൾ പ്രവർത്തിക്കുന്നത്.

ഇത്തവണ ഗ്ലാൻസ മാരുതി സുസുക്കി ബലേനോയുടെ അതേ ഹെഡ്‌ലൈറ്റ് പങ്കിടുന്നില്ല എന്നതാണ്. പുതിയ L ഷേപ്പ്ഡ് DRL -കളാണ് അപ്‌ഡേറ്റ് ചെയ്ത ഗ്ലാൻസയ്ക്ക് ലഭിക്കുന്നത്.

മഹീന്ദ്ര XUV700
ഈ ലിസ്റ്റിൽ വെറും അഗ്രസ്സീവ് മാത്രമല്ല വളരെ യുണീക്ക് ലുക്കിംഗ് എൽഇഡി DRL-കളുമായി എത്തുന്ന ഒരു മോഡലാണ് മഹീന്ദ്ര XUV700. എസ്‌യുവിയുടെ നിലവിലെ ജനപ്രിയ ചോയ്‌സിന് ടോപ്പ് എൻഡ് വേരിയന്റുകളിൽ ഓൾ എൽഇഡി ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നു.

അത്തരത്തിൽ ഹെഡ്‌ലൈറ്റ് മുതൽ താഴെയുള്ള ഫോഗ്‌ലൈറ്റ് വരെ നീളുന്ന DRL-കൾ വാഹനത്തിന് ലഭിക്കുന്നു. DRL-കളുടെ കണ്ടിന്യുവിറ്റി മനോഹരമായി കാണപ്പെടുന്നു, പ്രത്യേകിച്ച് രാത്രിയിൽ കാണുമ്പോൾ.

കിയ കാരെൻസ്
ഇന്ത്യൻ എംപിവി വിപണിയിലേക്കുള്ള ഏറ്റവും പുതിയ എൻട്രികളിലൊന്നാണ് കിയ കാരെൻസ്. കിയ വില വെളിപ്പെടുത്തുന്നത് വരെ കാരെൻസ് വിലയേറിയ ഒരു കാറാണെന്ന് ആദ്യം തോന്നിയിരുന്നു. എന്നാൽ കോംപറ്റീറ്റീവ് വിലകൾ കിയ കാരെൻസിനെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന എംപിവ മാത്രമല്ല, ഒരു മികച്ച വാല്യൂ ഫോർ മണി ഓപ്ഷനുമാക്കി മാറ്റുന്നു.

അടിസ്ഥാന വകഭേദങ്ങൾ ഒഴികെ, കിയ കാരെൻസിന് ഓൾ എൽഇഡി ഹെഡ്‌ലൈറ്റുകളും ഉൾപ്പെടെ നിരവധി സവിശേഷതകൾ ലഭിക്കുന്നു. ഈ എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം, എംപിവിക്ക് യുണീക്ക് ശൈലിയിലുള്ളതും മീൻ-ലുക്കിംഗുമായ എൽഇഡി DRL-കളും ലഭിക്കുന്നു. DRL-കളുടെ സ്ഥാനം പോലും സവിശേഷമാണ്, അത് വാഹനത്തിന് ഒരു പ്രത്യേക ക്യാരക്ടർ നൽകുന്നു.

ജീപ്പ് കോമ്പസ്
മികച്ച DRL -കൾ കാണാൻ കഴിയുന്ന കാറുകളുടെ കൂട്ടത്തിൽ അടുത്തതായി എത്തുന്നത് ജീപ്പ് കോമ്പസാണ്. ഒട്ടനവധി ഫീച്ചറുകളുള്ള, എവിടെയും പോകാനുള്ള മനോഭാവമുള്ള, വെൽ-ബിൾറ്റ് വാഹനം തെരയുന്ന ആളുകൾക്ക് സ്റ്റെലാന്റിസ് ഗ്രൂപ്പിൽ നിന്നുള്ള വാഹനം ശരിയായ ചോയിസാണ്. ജീപ്പ് കോമ്പസ്, പ്രത്യേകിച്ച് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മുകളിൽ സൂചിപ്പിച്ച എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നു.

ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, ജീപ്പ് കോമ്പസിന് മുന്നിൽ പ്രൊജക്ടർ സജ്ജീകരിച്ചിട്ടുള്ള എല്ലാ എൽഇഡി ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നു. അതോടൊപ്പം ഹെഡ്‌ലൈറ്റുകൾക്കുള്ളിൽ, വാഹനത്തിന്റെ മുൻഭാഗത്തിന് ഒരു തിലകക്കുറി എന്നവണ്ണം എൽഇഡി DRL -കളും ലഭിക്കുന്നു. കോമ്പസിന് അഗ്രസീവ് ഫ്രണ്ട് ഇല്ലെങ്കിലും, അത് വളരെ എലഗന്റായി കാണപ്പെടുന്നു.

കിയ സെൽറ്റോസ്
കിയ സെൽറ്റോസിന്റെ ഇൻസ്റ്റന്റ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ രൂപഭാവമാണ്. ഒരുപക്ഷേ അതിന്റെ വിലനിലവാരത്തിൽ ഏറ്റവും മീനസ്റ്റ് ലുക്കിംഗായി തോന്നുന്ന വാഹനം സെൽറ്റോസ് അല്ലാതെ മറ്റൊന്നുമല്ല.

2019 -ൽ ഇത് സമാരംഭിച്ചപ്പോൾ, കിയ സെൽറ്റോസ് നല്ല സൗന്ദര്യാത്മകതയോടെയാണ് വന്നത്, കൂടാതെ സവിശേഷതകളും നിറഞ്ഞതായിരുന്നു. സ്മോക്ക്ഡ് എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി DRL-കളും വാഹനത്തിന്റെ ലുക്ക്സ് വർധിപ്പിക്കുന്നു.

കിയ സെൽറ്റോസിന്റെ മുൻഭാഗം സുഗമമായ ഹെഡ്‌ലൈറ്റുകളും ബോണറ്റിനടിയിൽ പോലും നീണ്ടുനിൽക്കുന്ന എൽഇഡി DRL-കളും കൊണ്ട് പൂരകമാണ്. ഐസ് ക്യൂബ് ഡിസൈനിലുള്ള ഫോഗ്‌ലൈറ്റുകൾ പോലും വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയ്‌ക്കൊപ്പം നന്നായി ഇണങ്ങുന്നു.

എംജി ആസ്റ്റർ
പട്ടികയിൽ ഒരു ചൈനീസ് കാർ നിർമ്മാതാവിന്റെ ഒരു വാഹനം കാണുന്നത് അതിശയകരമാണ്. ഒന്ന്, സാധാരണയായി എംജിയിൽ നിന്നുള്ള കാറുകൾ ഡിസൈനിന്റെ കാര്യത്തിൽ അത്ര അറിയപ്പെടുന്നവയല്ല.

ഉദാഹരണത്തിന്, ഹെക്ടറും ഗ്ലോസ്റ്ററും അല്പം അമിതമായി കാണപ്പെടുന്നു. എന്നാൽ എംജി ആസ്റ്ററിന്റെ കാര്യം അങ്ങനെയല്ല. ZS ഇവിയുടെ IC പതിപ്പ് മനോഹരമായി കാണപ്പെടുന്നു. 2021 -ൽ ആസ്റ്റർ പുറത്തിറക്കിയപ്പോൾ, അത് കൃത്യമായി ZS -ന്റെ IC പതിപ്പായിരുന്നില്ല, പകരം ഒരു ഫെയ്‌സ്‌ലിഫ്റ്റ് ആയിരുന്നു.

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, എംജി ആസ്റ്ററിന് ഒരു ബോൾഡ് & അഗ്രസീവ് ഫ്രണ്ട് എൻഡ് നൽകി. സ്മോക്ക്ഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം വാഹനം അതിശയിപ്പിക്കുന്നതായി തോന്നുന്നു. ഫ്രണ്ട് പ്രൊഫൈലിന് കൂടുതൽ ക്യാരക്ടർ നൽകുന്നത് മീൻ-ലുക്കിംഗ് എൽഇഡി DRL-കളും വാഹനത്തിന് ലഭിക്കുന്നു.

നിസാൻ മാഗ്നൈറ്റ്
ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചതും അഗ്രസ്സീവുമായ എൽഇഡി DRL -കളുള്ള വാഹനം നിസാൻ മാഗ്നൈറ്റ് ആയിരിക്കണം. 2020 -ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്ത ഈ വാഹനം വാഹന വിൽപ്പനയുടെ കാര്യത്തിൽ കമ്പനിക്ക് വളരെയധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

എല്ലാത്തിനുമുപരി, മറ്റ് കോംപറ്റീഷനുകൾ വാഗ്ദാനം ചെയ്യുന്ന മിക്കവാറും എല്ലാംമാഗ്നൈറ്റിന് ലഭിക്കുന്നു. DRL-കളിലേക്ക് മടങ്ങുമ്പോൾ, മിഡ് ബമ്പർ മുതൽ ഫോഗ്‌ലൈറ്റ് വരെ ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ നീളുന്നു. രാത്രിയിൽ അത് ഒരു റൈനോയുടെ ലുക്ക് നൽകുന്നു.


Click it and Unblock the Notifications








