ഹിന്ദിക്കാരുടെ ലേഡി രമേഷ് പിഷാരടി ; ചിരിപ്പിച്ച് കാശുണ്ടാക്കുന്ന തമാശക്കാരിയുടെ ഗാരേജ് കണ്ടോ

ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് അത്ര ചെറിയ കാര്യമല്ല. പുരുഷൻമാരെ പോലെ തന്നെ കോമഡി രംഗത്ത് സ്ത്രീകളും ശോഭിക്കുന്നുണ്ട്. അതിൽ പ്രധാന താരമാണ് ഭാരതി സിങ്ങ്. താരം നിരവധി കോമഡി ഷോകൾ നിർമിക്കുകയും വിവിധ അവാർഡ് ഷോകൾ ഹോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജാലക് ദിഖ്‌ല ജാ 5, നാച്ച് ബലിയേ 8, ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 9 എന്നീ റിയാലിറ്റി ഷോകളിൽ എല്ലാം ഭാരതി സിങ്ങിൻ്റെ പങ്കാളിത്തമുണ്ട്. ഹിന്ദി പ്രോഗ്രാമുകളിലെ സ്ഥിര സാന്നിധ്യമായി മാറിയിട്ടുണ്ട്.

താരത്തിൻ്റെ കാർ കളക്ഷൻ ഒന്ന് നോക്കിയാലോ. ഭാരതിയുടെ ഗാരേജിൽ മിനി കൂപ്പർ മുതൽ ബിഎംഡബ്ല്യു X7 വരെയുണ്ട്. ഭാരതി സിങ്ങിൻ്റെ കാർ കളക്ഷനെ കുറിച്ച് കാണിക്കുന്ന ഒരു വീഡിയോ യുട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ ആദ്യം കാണുന്നത് 2019 മോഡൽ മിനിക്കൂപ്പർ എസ് കൺവേർട്ടിബിളാണ്. വാഹനത്തിന് 47 ലക്ഷം രൂപയ്ക്ക് മുകളിലാണ് വില.

അടുത്തത് ബിഎംഡബ്ല്യു X7 ആണ്. xDrive40i M സ്‌പോര്‍ട്, xDrive40d M സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. കറുപ്പ് നിറത്തിലുള്ള കിഡ്നി, പുനര്‍രൂപകല്‍പ്പന ചെയ്ത സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ക്രോമില്‍ അലങ്കരിച്ച എയര്‍ വെന്റുകള്‍, പുതിയ ഇന്നര്‍ ഗ്രാഫിക്‌സുകളുള്ള 3D ടെയില്‍ലൈറ്റുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു. ബവേറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ മൂന്ന് വരി എസ്‌യുവയുടെ വില 1.30 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലയാണിത്.

ബിഎംഡബ്ല്യു X7 എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് ബിഎംഡബ്ല്യു X7-ന്റെ കരുത്ത്. ഡീസല്‍ മോട്ടോര്‍ 335 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത് പെട്രോള്‍ എഞ്ചിന്‍ 375 bhp പവറും 520 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

ലിസ്റ്റിൽ അടുത്തത് മെർസിഡീസ് ബെൻസ് ജിഎൽഎസ് 400 ആണ്. 1.63 കോടി രൂപയാണ് വാഹനത്തിൻ്റെ ഓൺറോഡ് വില വരുന്നത്. തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലാണ് GLS എസ്‌യുവിയുടെ മുഖ്യാകർഷണം. അത്യാഡംബര വാഹനമായതിനാൽ തന്നെ ജർമൻ ബ്രാൻഡ് കിടിലൻ ഫീച്ചറുകൾ തന്നെയാണ് ഇൻ്റീരിയറിൽ ഒരുക്കിയിരിക്കുന്നത്.

മെർസിഡീസിന്റെ പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ MBUX ഇൻ്റർഫേസ്, ഫിംഗർപ്രിൻ്റ് ടെലിമാറ്റിക്‌സ് സെൻസർ എന്നിവയെല്ലാം യാത്രകളെ പ്രീമിയമാക്കുന്നുണ്ട്.13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് ഓഡിയോ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫ്രണ്ട്, റിയർ യാത്രക്കാർക്ക് വയർലെസ് ചാർജിംഗ്, സൗണ്ട് കസ്റ്റമൈസേഷൻ തുടങ്ങിയവ സവിശേഷതകളും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

7-സീറ്റർ പതിപ്പായാതിനാൽ തന്നെ വണ്ടിയുടെ പ്രായോഗികതയും വേറെ തലമാണ്. സുരക്ഷക്കും പ്രത്യേക പരിഗണന കൊടുത്തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ലോ-സ്പീഡ് 360-ഡിഗ്രി ക്യാമറയും വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറ വ്യൂപോയിന്റുകളുള്ള ഓഫ്-റോഡ് മോഡും എന്നിവയെല്ലാം എസ്‌യുവിയിലുണ്ട്.

മെർസിഡീസ് ബെൻസ് GLS പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിലെ 3.0 ലിറ്റർ സിക്‌സ് സിലിണ്ടർ ഡീസൽ എഞ്ചിന് 325 bhp പവറിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഇത് മെർസിഡീസ് ബെൻസിന്റെ പ്രശസ്തമായ 4മാറ്റിക് പ്ലസ് ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും വാഗ്‍‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, February 22, 2025, 11:30 [IST]
English summary
Indian comedian bharti singhs car collection mini cooper to bmw x7 video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X